For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡിനെ ധിക്കരിച്ച് കോലി!! ആ ഫൈനലിലെ വില്ലന്‍ രാഹുല്‍ മാത്രമല്ല, ഞെട്ടിക്കുന്ന വിവരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും ഇപ്പോഴും വേട്ടയാടുന്ന തോല്‍വികളിലൊന്നാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച പതിനായിരക്കണക്കിനു ഇന്ത്യന്‍ ആരാധകരെ നിശബ്ധരാക്കിയാണ് ഓസീസ് അന്നു വിശ്വവിജയികളായത്. ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ മുന്നേറിയ രോഹിത്തിനും സംഘത്തിനും കലാശക്കളിയില്‍ കാലിടറുകയായിരുന്നു.

അന്നു ബാറ്റിങ് നിര പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവാതിരുന്നതാണ് ഇന്ത്യക്കു വിനയായത്. ഫൈനലിലെ സ്ലോ ഇന്നിങ്‌സിന്റെ പേരില്‍ കെഎല്‍ രാഹുല്‍ ഒരുപാട് ക്രൂശിക്കപ്പടുകയും ചെയ്തു. ഇപ്പോഴും അതിന്റെ പേരില്‍ അദ്ദേഹം വിമര്‍ശനം നേരിടാറുമുണ്ട്. എന്നാല്‍ രാഹുല്‍ മാത്രമല്ല സൂപ്പര്‍ താരം വിരാട് കോലിയും ഫൈനലിലെ തോല്‍വിക്കു കാരണക്കാരനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അന്നത്തെ ഇന്ത്യന്‍ കോച്ചായ രാഹുല്‍ ദ്രാവിഡിനെ ഫൈനലില്‍ കോലി ധിക്കരിച്ചുവെന്നും കോച്ചിന്റെ ഉപദേശം കേട്ടില്ലെന്നുമുള്ള വിവരങ്ങളും പുറത്തു വരികയാണ്. റെവ് സ്‌പോര്‍ട്‌സിന്റെ (Revsportz) മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാനാണ് അണിയറയിലെ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

RAHUL KOHLI

ചെറിയ ടോട്ടല്‍

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയക്കു വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യക്കു സാധിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ 240 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. പതിവുപോലെ അഗ്രസീവായി ബാറ്റ് ചെയ്ത നായകന്‍ രോഹിത് ശര്‍മ (31 ബോളില്‍) ടീമിനു മികച്ച തുടക്കം നല്‍കിയിരുന്നു.

എന്നാല്‍ അദ്ദേഹം പുറത്തായോടെ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ വേഗത കുറയുകയായിരുന്നു. ഇതോട സമ്മര്‍ദ്ദവു കുത്തനെ ഉയരുകയും ചെയ്തു. രോഹിത്തിനെ പോലെ ഒരു കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ് കളിക്കാതെ എല്ലാവരും പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ ഓസീസ് ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും കാര്യങ്ങള്‍ എളുപ്പമായി. ഇന്നിങ്‌സിന്റെ അവസാനം വരെ ഇന്ത്യയെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്കു സാധിക്കുകയും ചെയ്തു.

വിരാട് കോലി- കെഎല്‍ രാഹുല്‍ സഖ്യമാണ് ഇന്ത്യന്‍ ടോട്ടല്‍ 240 വരെയെങ്കിലും എത്തിച്ചത്. 10ാം ഓവറില്‍ ക്രീസില്‍ ഒന്നിച്ച ജോടി 38ാം ഓവറിലാണ് വേര്‍പിരിഞ്ഞത്, പക്ഷെ വളരെ സ്ലോ ബാറ്റിങാണ് രണ്ടു പേരും കാഴ്ചവച്ചത്. തങ്ങളുടെ കൂട്ടുകെട്ടിനിടെ വെറും രണ്ടു ഫോറുകള്‍ മാത്രമ ഇരുവര്‍ക്കും നേടാനായുള്ളൂ.

രാഹുല്‍ 66 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് മടങ്ങിയതെങ്കില്‍ കോലി 54 റണ്‍സും നേടി. 07 ബോളുകള്‍ നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ ഒരേയൊരു ഫോര്‍ മാത്രമയുണ്ടായുള്ളൂ. കോലിയാവട്ടെ 63 ബോളില്‍ നാലു ഫോറുകളുമടിച്ചു. ഇന്ത്യ നല്‍കിയ 241 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു. ട്രാവിസ് ഹെഡിന്റെ (137) സെഞ്ച്വറിയും മാര്‍നസ് ലബ്യുഷെയ്‌ന്റെ (58) ഫിഫ്റ്റിയുമാണ് ഓസീസ് ജയം എളുപ്പമാക്കിയത്.

ദ്രാവിഡിന്റെ ഉപദേശം തള്ളി

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യയുടെ സ്ലോ ബാറ്റിങ് കണ്ട് നിരാശനായ മുഖ്യ കോച്ച് കുറേക്കൂടി വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും വിരാട് കോലി അതിനെ പുച്ഛിച്ചു തള്ളിയെന്ന് മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലാന്‍ പറയുന്നു.

KOHLI DRAVID

ഫൈനലില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് പകുതിയിലെത്തി നില്‍ക്കവെ ദ്രാവിഡ് തന്റെ നിര്‍ദേശം ഒരു താരം വഴി ഗ്രൗണ്ടിലുള്ള കോലിയെയും രാഹുലിനെയും അറിയിക്കുകയായിരുന്നു. നമ്മള്‍ ഇപ്പോള്‍ അല്‍പ്പം സ്ലോയായിട്ടാണ് മുന്നോട്ടു പോവുന്നത്. നമ്മള്‍ കുറച്ചു കൂടി വേഗത വര്‍ധിപ്പിക്കണമെന്നുമായിരുന്നു ദ്രാവിഡിന്റെ ഈ സന്ദേശം. ഇതു കോലിയെയും രാഹുലിനെയും അല്‍പ്പം പ്രകോപ്പിക്കുകയും ചെയ്തു.

രാഹുല്‍ ഒന്നും പ്രതികരിച്ചില്ലെങ്കിലും കോലി ശക്തമായ മറുപടിയാണ് നല്‍കിയത്. എങ്ങനെ കളിക്കണമെന്നു ഞങ്ങളോടു പറയേണ്ട. എന്താണ് ചെയ്യുന്നതെന്നു ഞങ്ങള്‍ക്കറിയാം എന്നായിരുന്നു ദേഷ്യത്തോടെയുള്ള കോലിയുടെ വാക്കുകള്‍. ഇതു ഡ്രസിങ് റൂമിലുള്ള ദ്രാവിഡിലേക്കും സപ്പോര്‍ട്ട് സ്റ്റാഫുമാരിലേക്കും എത്തിയെന്നും അതു പിന്നീട് അവിടെ വലിയ ടെന്‍ഷന്‍ സൃഷ്ടിച്ചുവെന്നും ജുഗ്ലാന്‍ വെളിപ്പെടുത്തുന്നു.

Story first published: Tuesday, August 12, 2025, 10:34 [IST]
Other articles published on Aug 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+