ദില്ലി: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച ക്യാപ്റ്റനാകാന്‍ വിരാട് കോലിക്ക് കഴിയുമെന്ന് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍ എം എസ് ധോണി. കളിയോടുള്ള സമീപമനമാണ് കോലിയെ വ്യത്യസ്തനാക്കുന്നത് എന്നാണ് ധോണി പറയുന്നത്. ഓരോ കളിയിലും കോലി കാണിക്കുന്ന അഗ്രഷനാണ് ധോണിയെ ആകര്‍ഷിച്ചത്. നിലവില്‍ ധോണി ഏകദിനത്തിലും ട്വന്റി 20യിലുമാണ് ഇന്ത്യയെ നയിക്കുന്നത്. കോലിയാണ് ടെസ്റ്റ് ടീമിന്റെ നായകന്‍.
വിരാട് കോലി ഇത്രയും കാലം കളിച്ച കളി വളരെയധികം പ്രത്യേകതയുള്ളതാണ്. ഓരോ കളിയിലും പുരോഗതിയുണ്ടാക്കിയ കളിക്കാരനാണ് അയാള്‍. ഓരോ മത്സരത്തിലും ടീമിന് വേണ്ടി സംഭാവന ചെയ്യണം എന്നതാണ് കോലിയുടെ ആഗ്രഹം. അതും വെറുമെന്തെങ്കിലും സംഭാവന അല്ല, മാന്‍ ഓഫ് ദ മാച്ച് തന്നെ ആകണം - തമിഴ്‌നാട് ട്വന്റി 20 പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഓഫീഷ്യല്‍ വെബ്‌സൈറ്റിലാണ് കോലി ഇക്കാര്യം പറഞ്ഞത്.

കളിയെ വിലയിരുത്തുന്ന കാര്യത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും പ്ലാനുകള്‍ നടപ്പിലാക്കുന്ന കാര്യത്തിലായാലും കോലി കാണിക്കുന്ന ആത്മാര്‍ഥത എടുത്തുപറയേണ്ടതാണ്. ഇത് തന്നെയാണ് കോലിയെ സ്‌പെഷ്യല്‍ ആക്കുന്നതും. ക്യാപ്റ്റനെന്ന നിലയിലും കോലിക്ക് തിളങ്ങാന്‍ സാധിക്കുന്നു. ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനെയും ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെയും നയിക്കുന്നത് തന്നെ ഉദാഹരണം - ധോണി പറഞ്ഞു.
Read Also: ട്രോളുകള്‍ സത്യമായി, ഒടുവില്‍ മനോരമ കണ്ടുപിടിച്ചു സിന്ധുവിന്റെ കേരള ലിങ്ക്.... മനോരമ ഡാ!
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ഒരുങ്ങുകയാണ് ധോണി. ആഗസ്ത് 27ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ അമേരിക്കയില്‍ വെച്ചാണ് ധോണി അടുത്തതായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ധോണി ഇല്ലാത്ത ഇന്ത്യന്‍ ടെസ്റ്റ് ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ അവരുടെ നാട്ടില്‍ വെച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.