കോലി ഗംഭീറിനെ ഫോളോ ചെയ്യുന്നില്ല... ഗംഭീര്‍ കോലിയെയും.. ദില്ലി ബോയ്‌സിന് എന്താണ് പറ്റിയത്?
ബെംഗളൂരു: 120 ലക്ഷം ഫോളോവേഴ്‌സുണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക്. എന്നാല്‍ അതില്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ ഗൗതം ഗംഭീര്‍ പെടില്ല. 23 ലക്ഷം ഫോളോവേഴ്‌സുണ്ട് ഗൗതം ഗംഭീറിന്. അതില്‍ വിരാട് കോലിയും ഇല്ല. രണ്ടുപേരും കളിച്ചുവളര്‍ന്നത് ഒരേ ടീമിന് വേണ്ടിയാണ്, ദില്ലിക്ക്. പക്ഷേ ദില്ലി ബോയ്‌സിനിടയില്‍ അത്രയ്ക്ക് ഊഷ്മളമായ ബന്ധമല്ല ഉള്ളത്.
Read Also: ന്യൂസിലന്‍ഡിനെതിരെ പരമ്പര തൂത്തുവാരിയത് ഇന്ത്യന്‍ ടീമോ അതോ അശ്വിന്‍ ഒറ്റയ്‌ക്കോ, ഇതൊന്ന് നോക്കൂ!
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന് ഗൗതം ഗംഭീറിനെ പരിഗണിക്കാതിരുന്നത് കോലിയുടെ ഇടപെടല്‍ കാരണമാണ് എന്ന് ചില റൂമറുകള്‍ ഉണ്ടായിരുന്നു. രാഹുലിന് പരിക്കേറ്റ് ഗംഭീര്‍ ടീമിലെത്തിയിട്ടും കോലി കൊല്‍ക്കത്ത ടെസ്റ്റില്‍ ഗംഭീറിനെ കളിപ്പിച്ചിരുന്നില്ല. ധവാന് കൂടി പരിക്കേറ്റ ശേഷമാണ് ഇന്‍ഡോറില്‍ കോലി ഗംഭീറിന് ഒരു അവസരം നല്‍കിയത്.

കോലി ആരെയാണ് ഫോളോ ചെയ്യുന്നത്
120 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സുള്ള കോലി തിരിച്ച് ഫോളോ ചെയ്യുന്നത് വെറും 39 പേരെ മാത്രമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഏകദിന ടീം ക്യാപ്റ്റന്‍ ധോണി, സഹതാരങ്ങളായ അശ്വിന്‍, ശിഖര്‍ ധവാന്‍ എന്നിങ്ങനെ പോകുന്നു ഈ നിര. ഇക്കൂട്ടത്തില്‍ എന്തായാലും ഗൗതം ഗംഭീര്‍ ഇല്ല.

ഗംഭീറിന്റെ ലിസ്റ്റിലും ഇല്ല
ഇതുപോലെ തന്നെ ഗൗതം ഗംഭീര്‍ കോലിയെയും ഫോളോ ചെയ്യുന്നില്ല. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ധോണി, സേവാഗ് തുടങ്ങി 81 പേരെയാണ് ഗംഭീര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അതിശയം എന്ന് പറയട്ടെ, ഗംഭീറിനെ ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുണ്ട്.

ആരാധകരുടെ അമര്‍ഷം
ശിഖര്‍ ധവാനെ ടീമില്‍ എടുക്കാതിരുന്നതിന് ക്യാപ്റ്റന്‍ കോലിക്കെതിരെ ട്വിറ്ററില്‍ ആരാധകര്‍ വലിയ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത ടെസ്റ്റില്‍ കോലി ഗംഭീറിനെ ഒഴിവാക്കി പകരം ധവാനെ എടുത്തെങ്കിലും ധവാന്‍ വലിയ പരാജയമായി

കിട്ടിയ അവസരം മുതലാക്കി
ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഗംഭീറിന് അവസരം കിട്ടിയത്. രാഹുലിന് പിന്നാലെ ധവാനും പരിക്കേറ്റതോടെയാണ് ഇത്. ഒന്നാം ഇന്നിംഗ്‌സില്‍ 29ഉം രണ്ടാം ഇന്നിംഗ്‌സില്‍ 50ഉം റണ്‍സെടുത്ത് ഗംഭീര്‍ തന്റെ സെലക്ഷനെ ന്യായീകരിക്കുന്ന പ്രകടനം പുറത്തെടുത്തു.

ഇനിയും കാണാന്‍ കിട്ടുമോ
ഇന്ത്യ തുടരെ ഹോം മത്സരങ്ങള്‍ കളിക്കുന്ന സാഹചര്യത്തില്‍ ഗംഭീറിന് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നാണ് ആരാധകര്‍ കരുതുന്നത്. 34കാരനായ ഗംഭീര്‍ 2 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ബന്ധം ഊഷ്മളമല്ല
വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലുള്ള ബന്ധം അല്ലെങ്കിലും അത്ര മെച്ചമൊന്നുമല്ല. ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ഇരുവരും പരസ്പരം കയര്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റിന് മുമ്പായി ഇരുവരും ഒരുമിച്ചിരുന്ന് ചിരിക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications