Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡോണ്‍ ബ്രാഡ്മാനേക്കാള്‍ വേഗത്തില്‍ കോലി; ഓസ്‌ട്രേലിയയില്‍ ഒരുപിടി റെക്കോര്‍ഡുകള്‍

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയയില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ കളിക്കാരനെന്ന ബഹുമതിയാണ് കോലിക്ക് സ്വന്തമായത്. അഡ്‌ലെയ്ഡ് ഓവലില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിനിടെയായിരുന്നു കോലിയെ അപൂര്‍വ നേട്ടം തേടിയെത്തിയത്.
രഞ്ജി ട്രോഫി: കേരളത്തിനെതിരേ തമിഴ്‌നാടിന് ആധിപത്യം... 300നു മുകളില്‍ ലീഡ്
ഓസ്‌ട്രേലിയയില്‍ 9 ടെസ്റ്റ് മത്സരങ്ങളില്‍നിന്നുമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 1000 റണ്‍സ് തികച്ചത്. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനേക്കാള്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്താന്‍ കോലിക്ക് കഴിഞ്ഞു. കൂടാതെ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് പുറത്ത് 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം കൂടിയായി കോലി. ഇന്ത്യയ്ക്കകത്തും പുറത്തും 2000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റന്‍ കൂടിയാണ് സൂപ്പര്‍താരം.

 kohli

റെക്കോര്‍ഡുകള്‍ സ്വന്തമായെങ്കിലും അഡ്‌ലെയ്ഡില്‍ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. ആദ്യ ഇന്നിങ്‌സില്‍ കേവലം 3 റണ്‍സ് മാത്രം നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 34 റണ്‍സിനാണ് പുറത്തായത്. ലിയോണിന്റെ പന്തില്‍ കോലി കീഴടങ്ങിയതോടെ കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന താരം കൂടിയായി ലിയോണ്‍. ലിയോണ്‍ ആറു തവണ കോലിയെ പുറത്താക്കിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റിയുവര്‍ട്ട് ബ്രോഡ് എന്നിവര്‍ അഞ്ചുതവണവീതവും പുറത്താക്കിയിട്ടുണ്ട്.

Story first published: Saturday, December 8, 2018, 17:35 [IST]
Other articles published on Dec 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+