For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ട്രോഫി: കേരളത്തിനെതിരേ തമിഴ്‌നാടിന് ആധിപത്യം... 300നു മുകളില്‍ ലീഡ്

ഒന്നാമിന്നിങ്‌സിലെ മോശം ബാറ്റിങാണ് കേരളത്തിന് തിരിച്ചടിയായത്

By Manu

ചെന്നൈ: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പ് ബി മല്‍സരത്തില്‍ കേരളത്തിനെതിരേ തമിഴ്‌നാടിന് ആധിപത്യം. മൂന്നാംദിനം ചായക്കു പിരിയുമ്പോള്‍ തമിഴ്‌നാട് രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിന് 189 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ ആതിഥേയര്‍ ഇപ്പോള്‍ 305 റണ്‍സിന് മുന്നിലാണ്. ക്യാപ്റ്റന്‍ ബാബ ഇന്ദ്രജിത്തിന്റെ (64*) ഇന്നിങ്‌സാണ് തമിഴ്‌നാടിന് കളിയില്‍ മേല്‍ക്കൈ നല്‍കിയത്. 110 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. കൗശിക് ഗാന്ധി 59 റണ്‍സിന് പുറത്തായി. അഭിനവ് മുകുന്ദ് (33), ദിനേഷ് കാര്‍ത്തിക് (1), എന്‍ ജഗദീശന്‍ (19), ബാബ അപരിജിത് (4) എന്നിവരാണ് പുറത്തായ മറ്റു കളിക്കാര്‍ കേരളത്തിനു വേണ്ടി സന്ദീപ് വാര്യരും സിജോമോന്‍ ജോസഫും ര്ണ്ടു വിക്കറ്റ് വീതമെടുത്തു.

1

നേരത്തേ തമിഴ്‌നാടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 268 റണ്‍സ് പിന്തുടര്‍ന്ന കേരളം 152 റണ്‍സിന് പുറത്താവുകയായിരുന്നു. 116 റണ്‍സിന്റെ ലീഡാണ് കേരളത്തിനു വഴങ്ങേണ്ടിവന്നത്. പി രാഹുലിനൊഴികെ (59) മറ്റാര്‍ക്കും കേരള നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. 116 ന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം കേരളത്തിന്റെ ടോപ്‌സ്‌കോററായത്. സിജോമോന്‍ ജോസഫ് (29), അരുണ്‍ കാര്‍ത്തിക് (22), അക്ഷയ് ചന്ദ്രന്‍ (14) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍.

നാലു വിക്കറ്റെടുത്ത രാഹില്‍ ഷായും മൂന്നു വിക്കറ്റ് പിഴുത ടി നടരാജനും ചേര്‍ന്നാണ് കേരളത്തെ തരിപ്പണമാക്കിയത്. സായ് കിഷോറിന് രണ്ടു വിക്കറ്റ് ലഭിച്ചു. ഒന്നാമിന്നിങ്‌സില്‍ ഷാരൂഖ് ഖാനും (92*), നായകന്‍ ബാബ ഇന്ദ്രജിത്തും (87) ചേര്‍ന്നാണ് തമിഴ്‌നാടിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കേരളത്തിനായി സന്ദീപ് വാര്യര്‍ അഞ്ചും ബേസില്‍ തമ്പി നാലും വിക്കറ്റ് വീഴ്ത്തി.

Story first published: Saturday, December 8, 2018, 15:29 [IST]
Other articles published on Dec 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+