Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സന്തോഷം അടക്കാനാകുന്നില്ല'; ധവാന്‍ രോഹിത് ബാറ്റിങ്ങിനെക്കുറിച്ച് വിരാട് കോലി

പ്രശംസയിൽ മുങ്ങി ധവാനും രോഹിതും | Oneindia Malayalam

ദില്ലി: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിലും പാക്കിസ്ഥാനെ നിഷ്പ്രഭരാക്കിയ ഇന്ത്യന്‍ ടീമിന് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രശംസ. ഇംഗ്ലണ്ട് പര്യടനത്തിനുശേഷം കോലിക്ക് വിശ്രമം നല്‍കി രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങിയത്. ആദ്യ നാലു മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലിലും ഇടംപിടിച്ചുകഴിഞ്ഞു.

ഏഷ്യാ കപ്പ് ദുരന്തം വിനയായി, ലങ്കന്‍ തലപ്പത്ത് അഴിച്ചുപണി... നായകസ്ഥാനത്തു നിന്ന് മാത്യൂസ് തെറിച്ചു!
ദുബായില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ 9 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ എട്ടുവിക്കറ്റിന് പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യ അതേ ആധികാരികതയോടെയാണ് രണ്ടാം മത്സരത്തിലും ജയം ആവര്‍ത്തിച്ചത്. ഓപ്പണര്‍ മാരായശിഖര്‍ ധവാനും രോഹിത് ശര്‍മയും സെഞ്ച്വറി നേടുകയും 210 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി പാക്കിസ്ഥാനെതിരെ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

kohli

വിരാട് കോലി ഇല്ലാത്ത ഇന്ത്യ ഏഷ്യാ കപ്പില്‍ ദുര്‍ബലമാകുമെന്ന വിമര്‍ശനം അടിസ്ഥാനമില്ലാത്തതാണെന്ന് ഇന്ത്യന്‍ കളിക്കാര്‍ തെളിയിച്ചു. ഇന്ത്യയുടെ പ്രകടനത്തില്‍ കോലി അതീവ സന്തുഷ്ടനാണ്. ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ടീമിനെ അഭിനന്ദിച്ച കോലി ഇന്ത്യയുടെ കളി കണ്ടുകൊണ്ടിരിക്കുന്നത് അതിയായ സന്തോഷമുണ്ടാക്കിയെന്നും മഹത്തായ വിജയമാണിതെന്നും കുറിച്ചു.

ധവാന്‍, രോഹിത് കൂട്ടുകെട്ടിനെ സച്ചിന്‍ ടെണ്ടുല്‍ക്കറും അഭിനന്ദിച്ചു. ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന് പാക്കിസ്ഥാനെതിരെ 1998ല്‍ ധാക്കയില്‍ ഉയര്‍ത്തിയ 159 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് കഴിഞ്ഞദിവസം തകര്‍ന്നുവീണത്. മാത്രവുമല്ല ധവാന്‍ രോഹിത് സഖ്യത്തിന്റെ പതിമൂന്നാം സെഞ്ച്വറി കൂട്ടുകെട്ടാണിത്. സച്ചിനും ഗാംഗുലിയും ചേര്‍ന്ന സഖ്യം 21 സെഞ്ച്വറികള്‍ ഓപ്പണിങ്ങില്‍ നേടിയിട്ടുണ്ട്. വിരേന്ദര്‍ സെവാഗ്, ആകാശ് ചോപ്ര, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയ മുന്‍ താരങ്ങളും ഇന്ത്യന്‍ വിജയത്തെ അഭിനന്ദിച്ചു.


Story first published: Monday, September 24, 2018, 11:53 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+