Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ് ദുരന്തം വിനയായി, ലങ്കന്‍ തലപ്പത്ത് അഴിച്ചുപണി... നായകസ്ഥാനത്തു നിന്ന് മാത്യൂസ് തെറിച്ചു!

നായകസ്ഥാനത്തു നിന്ന് മാത്യൂസ് തെറിച്ചു | Oneindia Malayalam
1

കൊളംബോ: യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വന്‍ ദുരന്തമാണ് മുന്‍ ജേതാക്കളായ ശ്രീലങ്കയ്ക്കു നേരിട്ടത്. ആറാം കിരീടമെന്ന ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയെന്ന ലക്ഷ്യത്തോടെയെത്തിയ ലങ്ക രണ്ടു തോല്‍വികളോടെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു. ഏഷ്യാ കപ്പിലേറ്റ ദുരന്തത്തെ തുടര്‍ന്നു ടീമിന്റെ നായകസ്ഥാനത്തു നിന്നും ആഞ്ചലോ മാത്യൂസിനെ പുറത്താക്കി. ഇംഗ്ലണ്ടിനെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ ദിനേഷ് ചണ്ഡിമലായിരിക്കും ടീമിനെ നയിക്കുക.

ലങ്കയുടെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍ ഇനി ചാണ്ഡിമലായിരിക്കും. എത്രയും പെട്ടെന്ന് നായകസ്ഥാനമൊഴിയാന്‍ ദേശീയ ക്രിക്കറ്റ് ബോര്‍ഡ് മാത്യൂസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ മാറ്റാനുള്ള കാരണം എന്താണെന്ന്് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.

ചാണ്ഡിമല്‍ നിലവില്‍ ലങ്കയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് മാത്യൂസ് ടീനെ നയിച്ചിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പില്‍ റാങ്കിങില്‍ പിന്നിലുള്ള ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ ടീമുകളേടോറ്റ ഞെട്ടിക്കുന്ന തോല്‍വികള്‍ മാത്യൂസിന്റെ ക്യാപ്റ്റന്‍സി തെറിപ്പിക്കുകയായിരുന്നു.

Story first published: Monday, September 24, 2018, 10:56 [IST]
Other articles published on Sep 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+