For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി ഇത്ര മോശം ഫീല്‍ഡറോ? കണക്കുകള്‍ ഞെട്ടിക്കും, തൊട്ടുപിന്നില്‍ റിഷഭ്

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നിരവധി ലോകോത്തര ഫീല്‍ഡര്‍മാരെക്കൊണ്ടു സമ്പന്നമാണ്. ഒരുപിടി മികച്ച ഫീല്‍ഡര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഉയര്‍ന്ന ഫിറ്റ്‌നസ് നിലവാരമാണ് താരങ്ങളുടെ ഫീല്‍ഡിങും കൂടുതല്‍ മെച്ചപ്പെടാനുള്ള പ്രധാന കാരണം. വിരാട് കോലി ടീമിന്റെ നായകസ്ഥാനത്തേക്കു വന്നതിനു ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ വലിയൊരു കുതിച്ചുചാട്ടം സംഭവിച്ചത്.

ടീം ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ഫിറ്റ്‌നസുള്ള താരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിരാട് കോലി തന്നെയാണ്. ലോകോത്തര ബാറ്റര്‍ മാത്രമല്ല കിടിലന്‍ ഫീല്‍ഡറും കൂടിയാണ് അദ്ദേഹം. എന്നാല്‍ 2019ല്‍ ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ ഐസിസി ഏകദിന ലോകകപ്പിനു ശേഷമുള്ള കണക്കുകളെടുത്താല്‍ വലിയൊരു നാണക്കേട് കോലിയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

VIRAT KOHLI

ലോകകപ്പിനു ശേഷം വിവിധ ഫോര്‍മാറ്റുകളിലുമായി ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയ ഇന്ത്യന്‍ താരമെന്ന മോശം റെക്കോര്‍ഡാണിത്. ഇത്രയും ഗംഭീര ഫീല്‍ഡറായിട്ടും കോലിക്കു ഇങ്ങനെയൊരു നാണക്കേട് എങ്ങനെ സംഭവിച്ചുവെന്നാണ് ആരാധകര്‍ അദ്ഭുതപ്പെടുന്നത്. എന്നാല്‍ ഇതാണ് സത്യമെന്നു കണക്കുകള്‍ പറയുന്നു. അസാധ്യമെന്നു കരുതപ്പെടുന്ന ക്യാച്ചുകള്‍ പോലും എടുക്കാന്‍ ശേഷിയുള്ള കോലി പലപ്പോഴും സിംപിളായ ക്യാച്ചുകളാണ് പാഴാക്കാറുള്ളത് എന്നതാണ് കൗതുകം.

14 ക്യാച്ചുകളാണ് മൂന്നു ഫോര്‍മാറ്റുകളിലുമായി 2019ലെ ഏകദിന ലോകകപ്പ് മുതല്‍ വിരാട് കോലി പാഴാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മറ്റൊരു താരവും ആറിനു മുകളില്‍ ക്യാച്ചുകള്‍ ഈ കാലയളവില്‍ പാഴാക്കിയിട്ടില്ല. ഇതു കണക്കിലെടുക്കുമ്പോഴാണ് കോലിയുടെ പിഴവിന്റെ ആഴം വ്യക്തമാവുക.

കോലി കഴിഞ്ഞാല്‍ ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയവരില്‍ രണ്ടാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. ഒരാള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കില്‍ മറ്റൊരാള്‍ മധ്യനിര ബാറ്ററും മികച്ച ഫീല്‍ഡറുമായ ശ്രേയസ് അയ്യരാണ്. അഞ്ചു വീതം ക്യാച്ചുകളാണ് രണ്ടു പേരും നാലു വര്‍ഷത്തിനിടെ കൈവിട്ടിരിക്കുന്നത്.

pant

മൂന്നാംസ്ഥാനം മൂന്നു താരങ്ങള്‍ ചേര്‍ന്നാണ് പങ്കുവയ്ക്കുന്നത്. ഇക്കൂട്ടത്തില്‍ നിലവില്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമുണ്ട്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ജഡേജ എന്നിവരാണ് ഏറ്റവുമധികം ക്യാച്ചുകള്‍ പാഴാക്കിയവരില്‍ മൂന്നാംസ്ഥാനത്തുള്ളത്. നാലു വീതം ക്യാച്ചുകളാണ് ലോകകപ്പിനു ശേഷം ഇവരുടെ കൈകളില്‍ നിന്നും വഴുതിപ്പോയത്.

അതേസമയം, ഇംഗ്ലണ്ടിലെ ഓവലില്‍ സമാപിച്ച ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലായിരുന്നു വിരാട് കോലിയെ അവസാനമായി ഇന്ത്യന്‍ ടീമില്‍ കണ്ടത്. ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ 209 റണ്‍സിന്റെ വന്‍ പരാജയമേറ്റു വാങ്ങിയ കലാശക്കളിയില്‍ രണ്ടിന്നിങ്‌സുകളിലും കോലി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനാവാതെ പുറത്തായിരുന്നു.

ഒന്നാമിന്നിങ്‌സില്‍ 14 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ സ്റ്റീവ് സ്മിത്തിനു ക്യാച്ച് നല്‍കി കോലി ക്രീസ് വിടുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ 444 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരവെ 49 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌കോട്ട് ബോളന്‍ഡിന്റെ ബോളില്‍ ഇത്തവണയും സ്മിത്താണ് ക്യാച്ചെടുത്തത്.

Story first published: Friday, June 16, 2023, 15:16 [IST]
Other articles published on Jun 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+