Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ വെറുത്തുപോയി, അത്രയും സങ്കടം വന്ന മറ്റൊരു നിമിഷമില്ല- വെളിപ്പെടുത്തി സെവാഗ്

മുംബൈ: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ അതിലൊരാളായി വീരേന്ദര്‍ സെവാഗുണ്ടാവും. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് ലോകം വാഴ്ത്തിയ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ടെസ്റ്റും ഏകദിനവും തമ്മിലുള്ള വ്യത്യാസം ജഴ്‌സിയിലെ മാറ്റം മാത്രമെന്ന് കാട്ടിക്കൊടുത്ത പ്രതിഭ. ഇങ്ങനെ പല വിശേഷണങ്ങളും സ്വന്തമാക്കിയാണ് സെവാഗ് ക്രിക്കറ്റ് മൈതാനങ്ങളോട് വിടപറഞ്ഞത്. ഒരു ബൗളറേയും ഭയക്കാത്ത മനോഭാവമായിരുന്നു സെവാഗിന്റെ കരുത്ത്.

1

അതുകൊണ്ട് തന്നെ എല്ലാ ബൗളര്‍മാരും സെവാഗിനെതിരേ പന്തെറിയാന്‍ ഭയപ്പെട്ടിരുന്നു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറിയുമടക്കം മറ്റാര്‍ക്കും എളുപ്പത്തില്‍ നേടാനാവാത്ത പല റെക്കോഡുകളും സെവാഗിന്റെ പേരിലുണ്ട്. സഹതാരങ്ങളോടും എതിര്‍ താരങ്ങളോടുമെല്ലാം ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു സെവാഗ്. അതുകൊണ്ട് തന്നെ വിരോധികളും സെവാഗിന്റെ കരിയറില്‍ ചുരുക്കമായിരുന്നു.

ഇപ്പോഴിതാ തന്റെ കരിയറില്‍ വിരാട് കോലിയോട് വലിയ ദേഷ്യം തോന്നുകയും സ്വയം സങ്കടം തോന്നുകയും ചെയ്ത സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്. വിരാട് കോലി അന്ന് സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളര്‍ന്നിട്ടില്ല. അന്ന് കോലി ടീമിലെ യുവതാരമായിരുന്നു. സെവാഗിന് ബൗളിങ്ങില്‍ വലിയൊരു നാഴികക്കല്ല് പിന്നിടാനുള്ള അവസരം മുന്നില്‍ ലഭിച്ചിട്ടും കോലി കാരണം അത് നഷ്ടമായ സംഭവമാണ് സെവാഗ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

1

'അത്ഭുതമാണോയെന്ന് അറിയില്ല ലോക ക്രിക്കറ്റിലെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരുടെയും വിക്കറ്റ് നേടാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. ഹെയ്ഡന്‍, ഹസി, സംഗക്കാര, ജയവര്‍ധന, ലാറ, ദില്‍ഷന്‍ എന്നിവരെയെല്ലാം ഞാന്‍ പുറത്താക്കിയിട്ടുണ്ട്. ഒരിക്കല്‍ പെര്‍ത്തില്‍ ഗില്‍ക്രിസ്റ്റിനെയും ഞാന്‍ പുറത്താക്കിയിട്ടുണ്ട്. ഒരിക്കല്‍ വലിയൊരു നേട്ടം കോലി കാരണം എനിക്ക് നഷ്ടമായിട്ടുണ്ട്. മിഡ് വിക്കറ്റില്‍ അനായാസമായി ലഭിക്കുന്ന ക്യാച്ച് കോലി നഷ്ടപ്പെടുത്തി. എനിക്ക് വലിയ നാഴികക്കല്ല് നേടിത്തരുന്ന വിക്കറ്റായിരുന്നു അത്.

എന്നാല്‍ കോലിക്കത് കൈയിലൊതുക്കാനായില്ല. കോലി ക്യാച്ച് വിട്ടത് എന്നെ വളരെ നിരാശനാക്കി. ട്രിപ്പിള്‍ സെഞ്ച്വറി നഷ്ടമായപ്പോള്‍ പോലും ഞാന്‍ ഇത്രയും നിരാശപ്പെട്ടിട്ടില്ല. എനിക്ക് വളരെ ദേഷ്യം വന്നു. എന്താണ് കാട്ടുന്നത് പന്ത് പിടിക്കൂ എന്ന് ഞാന്‍ കോലിയോട് പറയുകയും ചെയ്തു'- സെവാഗ് വെളിപ്പെടുത്തി. വളരെ അപൂര്‍വ്വമായാണ് സെവാഗ് മറ്റ് താരങ്ങളോട് ദേഷ്യപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കരിയറിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നായാണ് സെവാഗ് ഇതിനെ വിശേഷിപ്പിക്കുന്നത്.

1

കോലിയെ ആദ്യം കണ്ടപ്പോള്‍ ഇത്രയും വലിയ താരമായി മാറുമെന്ന് കരുതിയിരുന്നില്ലെന്നും സെവാഗ് തുറന്ന് പറഞ്ഞു. 'കോലി ഇത്രയും വലിയ ഉയരങ്ങളിലെത്തുമെന്ന് അന്ന് ഞാന്‍ കരുതിയിരുന്നില്ല. മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാവാം. എന്നാല്‍ എനിക്കത് തോന്നിയില്ല. പക്ഷെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ലസിത് മലിംഗയ്‌ക്കെതിരേ അവന്റെ ബാറ്റിങ് കണ്ടപ്പോള്‍ എന്റെ തീരുമാനം മാറ്റി. ജയിക്കാന്‍ 40 ഓവറിനുള്ളില്‍ 280 റണ്‍സ് വേണ്ട ഘട്ടത്തിലാണ് കോലി മനോഹരമായ സെഞ്ച്വറി നേടിയത്.

ഇന്നവന്‍ 75 സെഞ്ച്വറിയും 25000ലധികം റണ്‍സുമുള്ള താരമാണ്. ഞാനടക്കമുള്ള പലരുടെയും വിലയിരുത്തല്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കോലിക്കായി. ഇന്നത്തെ അവന്റെ നേട്ടം അവിശ്വസനീയമാണ്'-സെവാഗ് കൂട്ടിച്ചേര്‍ത്തു. ഇന്ന് പകരക്കാരനില്ലാത്ത ബാറ്റിങ് പ്രതിഭാസമാണ് കോലി. അന്ന് സെവാഗിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ കോലി ഇന്നത്തെ മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ്. അത്ഭുതപ്പെടുത്തുന്ന പല ക്യാച്ചുകളും ഇതിനോടകം നേടാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. സെവാഗ് പറഞ്ഞതുപോലെ വിസ്മയിപ്പിക്കുന്ന വളര്‍ച്ച നേടിയ താരമാണ് കോലിയെന്ന് തന്നെ പറയാം.

Story first published: Saturday, March 25, 2023, 14:59 [IST]
Other articles published on Mar 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+