Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി എന്നെ വിളിച്ചിരുന്നു, സഹായവും ആവശ്യപ്പെട്ടു- തുറന്നുപറഞ്ഞ് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലാത്തെയും വലിയ താരങ്ങളുടെ നിരയിലാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം. അദ്ദേഹത്തിനു ശേഷം ഈ സ്ഥാനത്തേക്കു എല്ലാവരും ഒരുപോലെ തിരഞ്ഞെടുത്ത താരമാണ് മുന്‍ ക്യാറ്റന്‍ കൂടിയായ വിരാട് കോലി. ഒരു സമയത്ത് സച്ചിന്റെ ഒട്ടുമിക്ക ബാറ്റിങ് റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുതിപ്പ്. ഒരിക്കലും തിരുത്തപ്പെടില്ലെന്നു കരുതപ്പെട്ടിരുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പല റെക്കോര്‍ഡുകളും കോലിക്കു മുന്നില്‍ വഴി മാറുകയും ചെയ്തു.

1

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി കോലിയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ലെന്നത് ആരാധകരെയും നിരാശരാക്കുന്നു. ഇത്രത്തോളമില്ലായിരുന്നുവെങ്കിലും നേരത്തേയും കോലിക്കു ഇതുപോലെയൊരു മോശം സമയമുണ്ടായിട്ടുണ്ട്. അന്നു തന്റെ പഴയ ടീമംഗവും ആരാധനാപാത്രവുമായ സച്ചിന്റെ ഉപദേശം തേടിയത് വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഗ്രഹാം ബെന്‍സിങ്കറിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സച്ചിന്‍.

2

വിരാട് നല്ലൊരു സുഹൃത്താണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ കരിയറിലുണ്ടായ വളര്‍ച്ച കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട്. വിരാട് കരിയര്‍ തുടങ്ങിയപ്പോള്‍ ഞാനും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ആ സമയത്തു വിരാടിന്റെയുള്ളിലെ തീയും പാഷനുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. അന്നു മുതല്‍ പലതും നേടിയെടുക്കുന്നതിനായി വിരാട് സ്വന്തം ഗെയിമില്‍ കഠിനാധ്വാനം ചെയ്യുകയും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതായും സച്ചിന്‍ ടെണ്ടുക്കര്‍ ചൂണ്ടിക്കാട്ടി.

3

വിരാട് ഗംഭീര പ്ലെയറാണ്. അന്നു മുതല്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഒരുപാട് സംഭവങ്ങള്‍ കണ്ടതായും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതായും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു. നമുക്കെല്ലാം കരിയറിന്റെ ഒരു ഘട്ടത്തില്‍ അവരുടെ തലമുറയിലെ സ്വാധീനം ചെലുത്തിയ, ഒരുപാട് പേരെ പ്രചോദിപ്പിച്ചിട്ടുള്ള ഹീറോസിനെയും ആവശ്യമായി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തിനു ശേഷം വിരാട് കോലി തന്നെ വിൡക്കുകയും സഹായം തേടുകയും ചെയ്തിരുന്നതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വെളിപ്പെടുത്തി.

4

2014ല്‍ വിരാട് കോലിയുമായി ഞാന്‍ നേരില്‍ കണ്ടതും ഞാന്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിനു മെച്ചപ്പെടുത്താന്‍ കഴിയുമെന്നു എനിക്കു തോന്നിയ ചില കാര്യങ്ങള്‍ ഞങ്ങള്‍ അന്നു ചര്‍ച്ച ചെയ്തു. കളിക്കാരെ സഹായിക്കുന്നതിലും സ്വന്തം അറിവ് അവരുമായി പങ്കുവയ്ക്കുന്നതിലും ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. ഞാന്‍ എപ്പോഴും അതിനു തയ്യാറുമാണ്.

5

വിരാട് അന്നു എന്നെ വിളിക്കുകയായിരുന്നു. കുറച്ചു സമയം ഒരുമിച്ച് പങ്കിടാന്‍ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്തു. ഓരോ തലമുറയും അവരുടെ ഹീറോസിലേക്കാണ് നോക്കുന്നത്. അങ്ങനെയാണ് നിങ്ങള്‍ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമെല്ലാം നിശ്ചയിക്കുകയും ചെയ്യുന്നത്. എന്നിട്ട് നിങ്ങള്‍ ഇവയെ പിന്തുടരാന്‍ തുടങ്ങുമെന്നും സച്ചിന്‍ വിശദമാക്കി.

6

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചു ടെസ്റ്റുകളിലെ 10 ഇന്നിങ്‌സുകളിലായി വെറും 134 റണ്‍സായിരുന്നു വിരാട് കോലിക്കു നേടാനായത്. ഇതിനു ശേഷമായിരുന്നു അദ്ദേഹം സച്ചിനെ വിളിച്ചു സഹായം തേടിയത്. ഇതു കോലിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറുകയും ചെയ്തു. സച്ചിനുമായുള്ള കൂടിക്കാഴ്ചയ്്ക്കു ശേഷം കോലി റണ്‍മെഷീനായി മാറുന്നതാണ് കണ്ടത്. 2014-15ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 86.50 ശരാശരിയില്‍ 692 റണ്‍സ് താരം വാരിക്കൂട്ടി. ഇതേ ഓസീസ് പര്യടനത്തിനു ശേഷമാണ് എംഎസ് ധോണിക്കു പകരം കോലി ഇന്ത്യയുടെ ഫുള്‍ടൈം ടെസ്റ്റ് നായകനായി മാറിയത്.

Story first published: Thursday, February 24, 2022, 13:19 [IST]
Other articles published on Feb 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+