റെക്കോര്‍ഡുകളുടെ തോഴനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 200ല്‍ താഴെ ഇന്നിങ്‌സുകള്‍ മാത്രമേ കോലിക്കു ഇതിനു വേണ്ടി വേണ്ടി വന്നുള്ളൂവെന്നതാണ് ഏറ്റവും ശ്രദ്ധേയം. വെറും 195 ഇന്നിങ്‌സുകളിലാണ് കോലി നാട്ടില്‍ 10,000 റണ്‍സ് തികച്ചത്.

ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനെയാണ് അദ്ദേഹം പിന്നിലാക്കിയത്. പോണ്ടിങ് 219 ഇന്നിങ്‌സുകളിലായിരുന്നു 10,000 റണ്‍സ് കണ്ടെത്തിയത്. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ത്യക്കു വേണ്ടി നാട്ടില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മാത്രം താരമാണ് കോലി. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു മാത്രമേ നേരത്തേ ഈ നാഴികക്കല്ല് പിന്നിടാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ കോലി 56 റണ്‍സെടുത്ത് പുറത്തവുകയായിരുന്നു. 60 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതാണ് ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സ്. കരിയറിലെ 61ാമത്തെ ഫിഫ്റ്റിയാണ് കോലി ഈ മല്‍സരത്തില്‍ കുറിച്ചത്. 2019നു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് ഈ മല്‍സരത്തില്‍ കോലി അവസാനിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല. 56 റണ്‍സെടുത്തു നില്‍ക്കെ മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ അദ്ദേഹം പുറത്തായി. ഡീപ്പ് മിഡ് വിക്കറ്റില്‍ മോയിന്‍ അലിയാണ് ക്യാച്ചെടുത്തത്.
ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ലിസ്റ്റിലും ഈ ഇന്നിങ്‌സോടെ കോലി ഇടം പിടിച്ചു. ഈ നേട്ടം കൈവരിച്ച ലോകത്തിലെ എട്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. മുന്‍ ഇതിഹാസ നായകന് എംഎസ് ധോണിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ എലൈറ്റ് ക്ലബ്ബിലെത്തുന്നത്. 3093 റണ്‍സോടെ മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് 3095 റണ്‍സുമായി ലിസ്റ്റിലെ ഒന്നാമന്‍. ധോണി (2675), ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ (2647), ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗന്‍ (2605) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
സെഞ്ച്വറിയില്ലെങ്കിലും ഏകദിനത്തിലെ കഴിഞ്ഞ 11 ഇന്നിങ്‌സുകള്‍ നോക്കിയാല്‍ കോലിയുടെ ബാറ്റിങ് പ്രകടനം മികച്ചതായിരുന്നു. 52 ശരാശരിയില്‍ 572 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. രണ്ടു തവണ 89 റണ്‍സിന് പുറത്തായ കോലി ഒരു തവണ 85ല്‍ വച്ചും വിക്കറ്റ് നഷ്ടപ്പെടുത്തി. 78, 63, 56, 51 എന്നിവയാണ് മറ്റു മികച്ച ഇന്നിങ്‌സുകള്‍.