For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെ എപ്പോഴെങ്കിലും അങ്ങനെ കണ്ടിട്ടുണ്ടോ? കോലിയെ താരതമ്യം ചെയ്യരുത്!! മുന്‍ പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി വിരാട് കോലിയെ താരതമ്യം ചെയ്യരുതെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. ബാറ്റിങ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുകയെന്നത് ഹോബിയാക്കി മാറ്റിയ താരമായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. വിരമിക്കും മുമ്പ് ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

സച്ചിനു ശേഷം ആര് എന്ന ഇന്ത്യന്‍ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് കോലി. ആധുനിക ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം സച്ചിന്റേതുള്‍പ്പെടെ പല ബാറ്റിങ് റെക്കോര്‍ഡുകളും ഇതിനകം തിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ റെക്കോര്‍ഡുകള്‍ പലതും കുറിച്ചതു കൊണ്ടു മാത്രം സച്ചിനുമായി കോലിയ താരതമ്യം ചെയ്യരുതെന്നാണ് ബാസിത് അലി പറയുന്നത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

SACHIN KOHLI

താരതമ്യം വേണ്ട

വിരാട് കോലിയെ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. സച്ചിന്‍ വളരെ ഉയരത്തിലാണ്. സച്ചിനെ കണ്ടിട്ടാണ് വിരാട് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത്. സച്ചിനാവട്ടെ ഗവാസ്‌കറെ കണ്ടതിനു ശേഷമാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. അതുകൊണ്ടു തന്നെ വിരാടിനെ സച്ചിനുമായി താരതമ്യവും ചെയ്യരുത്.

റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?

കളിക്കളത്തില്‍ വച്ച് സച്ചിന്‍ ആരെങ്കിലുമായി ചൂടാവുകയോ, ഏറ്റുമുട്ടുകയോ ചെയ്തതിനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അദ്ദേഹമൊരു മാന്യന്‍ തന്നെയായിരുന്നു. എല്ലായ്‌പ്പോഴും മുഖത്തൊരു പുഞ്ചിരിയും സച്ചിന്‍ കാത്തുസൂക്ഷിച്ചിരുന്നു. ഗ്രൗണ്ടിലല്ല, പൊതുവെ അദ്ദേഹം അങ്ങനെയാണ് കാണപ്പെടാറുള്ളതെന്നും ബാസിത് അലി പറുയുന്നു.

അതേസമയം, കളിക്കളത്തില്‍ പലപ്പോഴും എതിര്‍ ടീം താരങ്ങളോടു പരിധി വിട്ട് പെരുമാറിയതിന്റെ പലപ്പോഴും പ്രതിക്കൂട്ടിലായിട്ടുള്ള താരമാണ് കോലി. അദ്ദേഹത്തിന്റെ അമിതമായ ഈ അഗ്രസീവ് സമീപത്തിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയരാറുണ്ട്. ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലും ഇതു കണ്ടിട്ടുള്ളതാണ്.

ബോക്‌സിങ് ഡേ ടെസ്റ്റിനിടെ പുറത്തായി മടങ്ങവെ ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരനായ താരം സാം കോണ്‍സ്റ്റസിനെ കോലി തോള്‍ കൊണ്ട് ഇടിച്ചതാണ് വിവാദമായത്. ഇതിന്റെ പേരില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളടക്കം അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. കൂടാതെ രവി ശാസ്ത്രിയുള്‍പ്പെടെയുള്ളവരും കോലിയുടെ പെരുമാറ്റം ശരിയായില്ലെന്നു ചൂണ്ടിക്കാണിച്ചിരുന്നു.

VIRAT KOHLI

കോലിക്കു പ്രശംസ

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നു പറയുമ്പോഴും ബാറ്ററെന്ന നിലയില്‍ വിരാട് കോലിയുടെ പ്രതിഭയെ പ്രശംസിക്കാന്‍ ബാസിത് അലി മടി കാണിച്ചില്ല. 2022ലെ ഐസിസി ടി20 ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെയാണ് അലി പുകഴ്ത്തിയത്.

സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍

ഇന്ത്യന്‍ ടീം നേരത്തേ തങ്ങളുടെ ബാറ്റിങ് കരുത്ത് കൊണ്ട് മല്‍സരങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നു ചാംപ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 2022ല്‍ മെല്‍ബണില്‍ നടന്ന ടി20 ലോകകപ്പ് മല്‍സരത്തില്‍ പാകിസ്താന്‍ ബൗളര്‍മാരെ എത്ര ഗംഭീരമായിട്ടാണ് വിരാട് കൈകാര്യം ചെയ്തതെന്നും അലി ചൂണ്ടിക്കാട്ടി.

അതേസമയം, വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ പരിക്കു കാരണം ജസ്പ്രീത് ബുംറയില്ലെങ്കില്‍ അതു ഇന്ത്യക്കു ക്ഷീണമാവുമെന്നു അദ്ദേഹം പറഞ്ഞു. ഏകദിനത്തില്‍ പാകിസ്താന്‍ ഇപ്പോള്‍ മെച്ചപ്പെട്ട ക്രിക്കറ്റാണ് കാഴ്ചവയ്ക്കുന്നത്. ബുംറയില്ലെങ്കില്‍ ഇന്ത്യന്‍ ടീം കുഴപ്പത്തിലാവുമെന്നും അലി മുന്നറിയിപ്പ് നല്‍കി.

Story first published: Saturday, January 18, 2025, 7:12 [IST]
Other articles published on Jan 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+