ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് കോലിയുടെ കുതിപ്പ്

ഗുവാഹതി: വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് കൂടി തകര്‍ത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 60 സെഞ്ച്വറികള്‍ വേഗത്തില്‍ തികയ്ക്കുന്ന ബാറ്റ്‌സ്മാനെന്ന ബഹുമതിയാണ് കോലി സച്ചിനില്‍നിന്നും സ്വന്തം പേരിലേക്ക് കുറിച്ചത്.
15 മല്‍സരങ്ങളില്‍ വാതുവയ്പ്പ്!! ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റും ലിസ്റ്റില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍...
ഗുവാഹതിയില്‍ നടന്ന മത്സരത്തില്‍ 88 പന്തില്‍നിന്നുമായിരുന്നു കോലിയുടെ അതിവേഗ സെഞ്ച്വറി. ക്യാപ്റ്റന്റെ 140 റണ്‍സും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 152 റണ്‍സും ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചിരുന്നു. വെസ്റ്റിന്‍ഡീസിന്റെ 322 എന്ന കൂറ്റന്‍ സ്‌കോര്‍ 42.1 ഓവറില്‍ ഇന്ത്യ മറികടന്നപ്പോള്‍ അമ്പാട്ടി റായിഡു 22 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏകദിനത്തില്‍ 2018ലെ കോലിയുടെ നാലാം സെഞ്ച്വറിയാണിത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിരുന്ന താരം ഏഷ്യാ കപ്പില്‍ വിശ്രമത്തിലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 386 ഇന്നിങ്‌സുകളില്‍നിന്നുമാണ് കോലി 60 സെഞ്ച്വറികള്‍ തികച്ചത്. സച്ചിനേക്കാള്‍ 40 ഇന്നിങ്‌സുകള്‍ കുറച്ചു കളിച്ചാണ് കോലി ഈ നേട്ടത്തിലെത്തിയത്. കോലിയുടെ 22 സെഞ്ച്വറികളും സ്‌കോര്‍ പിന്തുടരുമ്പോഴാണെന്ന പ്രത്യേകതകൂടിയുണ്ട്.
കലണ്ടര്‍ വര്‍ഷത്തില്‍ തുടര്‍ച്ചയായ മൂന്നാമതും ഇന്ത്യന്‍ ക്യാപ്റ്റന്‍ 2000 റണ്‍സ് കടന്നു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്ത ക്രിക്കറ്റ് താരമാണ് കോലി. നേരത്തെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മാത്യു ഹെയ്ഡന്‍, ജോയ് റൂട്ട് എന്നിവര്‍ ഈ നേട്ടത്തിലെത്തിയിരുന്നു. കലണ്ടര്‍ വര്‍ഷത്തില്‍ കുമാര്‍ സംഗക്കാര ആറുതവണ 2000 റണ്‍സ് കണ്ടെത്തിയിട്ടുണ്ട്. സച്ചിനും കോലിയും ജയവര്‍ധനയും അഞ്ചുതവണയും 2000 റണ്‍സ് നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications