15 മല്‍സരങ്ങളില്‍ വാതുവയ്പ്പ്!! ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റും ലിസ്റ്റില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍...

മുംബൈ: ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കമുണ്ടായേക്കാവുന്ന വെളിപ്പെടുത്തലുകളുമായി വീണ്ടും അല്‍ ജസീറ ചാനല്‍. 15 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് അല്‍ജസീറയുടെ പുതിയ അന്വേഷണാത്മക ഡോക്യുമെന്ററിയില്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റില്‍ മാത്രമല്ല, ഏകദിനങ്ങളിലും ട്വന്റി20 ലോകകപ്പിലുമെല്ലാം ചില താരങ്ങള്‍ വാതുവയ്പ്പില്‍ പങ്കാളിയായതായി ഡോക്യുമെന്ററിയില്‍ സൂചിപ്പിക്കുന്നു.
ക്രിക്കറ്റ് മാച്ച് ഫിക്‌സേഴ്‌സ്: ദി മുനവര്‍ ഫയല്‍സ് എന്ന ഡോക്യുമെന്ററിയിലാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളുള്ളത്. പല മല്‍സരങ്ങളെയും സംശയത്തിന്റെ നിഴലില്‍ ആക്കുന്നതാണ് ഡോക്യുമെന്ററിയിലെ വിവരങ്ങള്‍. ആറ് ടെസ്റ്റുകളിലും ആറ് ഏകദിനങ്ങളിലും മൂന്ന് ട്വന്റി20 ലോകകപ്പ് മല്‍സരങ്ങളിലും വാതുവയ്പ്പ് നടന്നിട്ടുള്ളതായും ഇതില്‍ പറയുന്നു.

ഇംഗ്ലണ്ട് താരങ്ങള്‍ പ്രതിക്കൂട്ടില്‍
ഏറ്റവുമധികം മല്‍സരങ്ങളില്‍ വാതുവയ്പ്പ് നടത്തിയിട്ടുള്ളത് ഇംഗ്ലണ്ടില്‍ നിന്നുള്ള താരങ്ങളാണെന്നാണ് അല്‍ജസീറയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ ചില താരങ്ങള്‍ വാതുവയ്പ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താന്‍ കളിക്കാര്‍ മൂന്നു മല്‍സരങ്ങളിലും വാതുവയ്പ്പില്‍ പങ്കാളിയായെന്നും ഇതില്‍ സൂചിപ്പിക്കുന്നു. ഒരു കളിയില്‍ പേര് പുറത്തുവിടാത്ത രാജ്യത്തു നിന്നുള്ള താരങ്ങള്‍ കൂടി നിയമലംഘനം നടത്തിയെന്നും ഡോക്യുമെന്ററിയിലുണ്ട്.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റും സംശയനിഴലില്‍
വാതുവയ്പ്പ് നടന്നുവെന്ന് സംശയിക്കുന്ന മല്‍സരങ്ങളുടെ ലിസ്റ്റുകളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. 2011ല്‍ ലോര്‍ഡ്‌സില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിലും വാതുവയ്പ്പ് നടന്നിട്ടുണ്ടെന്നാണ് അല്‍ജസീറ പറയുന്നത്. ഇതു കൂടാതെ ഇതേ വര്‍ഷം കേപ്ടൗണില്‍ നടന്ന ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ടെസ്റ്റിലും 2011ലെ ഏകദിന ലോകകപ്പിലെ അഞ്ചു മല്‍സരങ്ങളിലും തൊട്ടടുത്ത വര്‍ഷം നടന്ന ലോക ട്വന്റി20 ലോകകപ്പിലെ മൂന്നു മല്‍സരങ്ങളിലും വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് അല്‍ ജസീറ ചൂണ്ടിക്കാട്ടുന്നു.
2012ല്‍ യുഎഇ വേദിയായ ഇംഗ്ലണ്ട്- പാകിസ്താന്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും വാതുവയ്പ്പ് നടന്നതായും ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നു.

തെളിവുകളും പുറത്തുവിട്ടു
ഐസിസിയുടെ നോട്ടപ്പുള്ളിയായ അനീല്‍ അന്‍വറെന്ന വാതുവയ്പ്പുകാരനെ കേന്ദ്രീകരിച്ച് അല്‍ ജസീറ നടത്തിയ അന്വേഷണത്തിലാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട കൂടുതല്‍ അണിയറക്കഥകള്‍ പുറത്തുവന്നത്. പലരുമായും ഇയാള്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന് ചാനല്‍ അവകാശപ്പെടുന്നു.
വാതുവയ്പ്പുകാരായ ദിനേഷ് കംബാട്ടുമായും ദിനേഷ് കല്‍ഗിയുമായും മുനവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചപ്പോഴാണ് തങ്ങള്‍ക്കു കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നു. 2012ലെ ടി20 ലോകകപ്പില്‍ മൂന്നു മല്‍സരങ്ങളിലെ വാതുവയ്പ്പില്‍ മുനവറിനും കല്‍ഗിക്കും നേരിട്ട് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് താരത്തെ വിളിച്ചു
2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ മല്‍സരത്തിനു തൊട്ടുമുമ്പ് മുനവര്‍ ഇംഗ്ലണ്ടിന്റെ ഇംഗ്ലണ്ടിന്റെ ഒരു താരത്തെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് ചാനല്‍ പറയുന്നു.
ആഷസ് പരമ്പരയില്‍ അഭിനന്ദനങ്ങളെന്നും താങ്കളുടെ പ്രതിഫലം റെഡിയാണെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അക്കൗണ്ടിലേക്കു ക്രെഡിറ്റാവുമെന്നും മുനവര്‍ ഈ താരത്തോട് പറഞ്ഞതായും ഡോക്യുമെന്ററിയില്‍ വിശദമാക്കുന്നു. ഇതിന്റെ ശബ്ദരേഖ ചാനല്‍ പുറത്തുവിട്ടെങ്കിലും താരത്തിന്റെ ശബ്ദം അവ്യക്തമാണ്. പ്രതിക്കൂട്ടിള്ള ഈ ഇംഗ്ലണ്ട് താരവുമായി തങ്ങള്‍ സംസാരിച്ചപ്പോള്‍ ഇവയെല്ലാം കെട്ടിച്ചമച്ചത് ആണെന്നായിരുന്നു പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications