Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു സെഞ്ച്വറി പോലുമില്ലാത്ത വോന്‍ കോലിയെ വിമര്‍ശിക്കുന്നു! കെയ്‌നിനേക്കാള്‍ കേമന്‍ കോലിയെന്നു ബട്ട്

1

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ കേമന്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണാണെന്നും ആരാധക പിന്തുണ കൊണ്ടാണ് കോലിയെ പലരും വാഴ്ത്തുന്നതെന്നുമുള്ള മൈക്കല്‍ വോനിന്റെ അഭിപ്രായത്തിനെതിരേ മുന്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. ട്വിറ്ററിലൂടെയായിരുന്നു വോനിന്റെ വിവാദ അഭിപ്രായപ്രകടനം. ഇതിനെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ വസീം ജാഫര്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വോനിനെതിരേ ബട്ടും പ്രതികരിച്ചിരിക്കുന്നത്.

കോലിയെപ്പോലെ 100 മില്ല്യണ്‍ ഫോളോവേഴ്‌സ് വില്ല്യംസണിന് ഇല്ലെന്നും ഇതു കാരണം കോലിയെക്കുറിച്ച് മോശമായി പറയാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇന്ത്യയിലാണ് വില്ല്യംസണ്‍ ജനിച്ചിരുന്നതെങ്കില്‍ ലോകത്തിലെ ബെസ്‌റ്റെന്നു എല്ലാവരും വാഴ്ത്തുമായിരുന്നുവെന്നും വോന്‍ തുറന്നടിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വോനിന്റെ ഈ വിമര്‍ശനങ്ങളോടു ബട്ട് പ്രതികരിച്ചിരിക്കുന്നത്.

 കോലിയുടെ ആരാധക പിന്തുണ

കോലിയുടെ ആരാധക പിന്തുണ

100 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നുള്ള താരമായതിനാല്‍ തന്നെ കോലിയുടെ ആരാധകപിന്തുണ വര്‍ധിച്ചത് സ്വാഭാവികമാണെന്നും അതില്‍ അദ്ഭുതപ്പെടാനില്ലെന്നു ബട്ട് അഭിപ്രായപ്പെട്ടു. നിലവില്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഈ യുഗത്തില്‍ ഇത്രയുമധികം സെഞ്ച്വറികള്‍ നേടിയിട്ടുള്ള മറ്റൊരാളും ലോക ക്രിക്കറ്റില്‍ ഇല്ല.
ദീര്‍ഘകാലം റാങ്കിങില്‍ ആധിപത്യം സ്ഥാപിക്കാന്‍ കോലിക്കായിട്ടുണ്ട്. ഇതിനു കാരണം അദ്ദേഹത്തിന്റെ അസാധാരണമായ ബാറ്റിങ് പ്രകടനം തന്നെയായിരുന്നു. അദ്ദേഹത്തെ മറ്റൊരു കളിക്കാരനുമായി താരതമ്യം ചെയ്യാനുള്ള ആവശ്യമെന്താണെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നും ബട്ട് വ്യക്തമാക്കി.

 ഒരു സെഞ്ച്വറി പോലുമില്ല

ഒരു സെഞ്ച്വറി പോലുമില്ല

കോലിയെയും വില്ല്യംസണിനെയും താരതമ്യം ചെയ്തിരിക്കുന്നത് ആരാണെന്നു നോക്കൂ- മൈക്കല്‍ വോന്‍. അദ്ദേഹം തീര്‍ച്ചയായും ഇംഗ്ലണ്ടിന്റെ വളരെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം അത്ര കേമനായിരുന്നില്ല. ടെസ്റ്റില്‍ വോന്‍ മികച്ച ബാറ്റ്‌സ്മാനായിരുന്നു, പക്ഷെ ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല.
ഓപ്പണറായി കളിച്ചിട്ടുപോലും ഏകദിനത്തില്‍ ഒരു സെഞ്ച്വറി പോലുമില്ലാത്ത നിങ്ങളുടെ അഭിപ്രായപ്രകടനം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഒരു സംവാദത്തെ ഇളക്കിവിടുന്ന കാര്യങ്ങള്‍ പറയാന്‍ വോനിനു കഴിവുണ്ട്. കൂടാതെ ഒരു വിഷയം പരമാവധി നീട്ടിക്കൊണ്ടുപോവാന്‍ ആളുകള്‍ക്കു ഒരുപാട് സമയവുമുണ്ടെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

 കോലി തന്നെ കേമന്‍

കോലി തന്നെ കേമന്‍

കോലിയെപ്പോലെ തന്നെ മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനുമാണ് വില്ല്യംസണെന്നു ബട്ട് സമ്മതിക്കുന്നു. പക്ഷെ ബാറ്റിങില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്നത് കോലിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വില്ല്യംസണ്‍ മഹാനായ താരമാണ്. ടോപ് ക്ലാസ് ബാറ്റ്‌സ്മാനായ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളുമാണ്. അക്കാര്യത്തില്‍ സംശയമില്ല. ക്യാപ്റ്റന്‍സിയെടുത്താല്‍ കോലിയേക്കാള്‍ കൂടുതല്‍ പോയിന്റും വില്ല്യംസണിനു കിട്ടിയേക്കും. പക്ഷെ വോന്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല.
ബാറ്റിങെടുക്കുകയാണെങ്കില്‍ കോലിയും വില്ല്യംസണും തമ്മില്‍ വലിയ അന്തരമുണ്ട്. കോലിയുടെ സ്റ്റാറ്റസും പെര്‍ഫോമന്‍സും പ്രത്യേകിച്ചും റണ്‍ചേസിലെ പ്രകടനവും അവിശ്വസനീയമാണ്. രണ്ടു പേരും ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമായ താരങ്ങളാണ്. എന്നാല്‍ കോലിയെപ്പോലെ സ്ഥിരത പുലര്‍ത്തുന്ന ആരുമില്ല. വോന്‍ പറഞ്ഞ കാര്യം അപ്രസക്തമാണെന്നും ബട്ട് വിശദമാക്കി.

Story first published: Sunday, May 16, 2021, 13:37 [IST]
Other articles published on May 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+