പരാതി പറയേണ്ടത് മാധ്യമങ്ങളോടല്ല, കോലിയുടെ നിലപാടില്‍ ബിസിസിഐക്ക് അതൃപ്തി
ഓക്‌ലാന്‍ഡ്: കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യന്‍ ടീം നെട്ടോട്ടത്തിലാണ്. ശ്രീലങ്കയുമായി ട്വന്റി-20 പരമ്പര കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പര വന്നെത്തി. അതു കഴിഞ്ഞപ്പോഴേക്കും ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സമയമായി. 'വിശ്രമിക്കാന്‍ ഇടവേള കിടുന്നില്ല', നീരസം പ്രകടിപ്പിച്ചതു മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ. അടുത്തതവണ പരമ്പരകള്‍ നിശ്ചയിക്കുമ്പോള്‍ ബിസിസിഐ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം — മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിരാട് കോലി തുറന്നടിച്ചത് അടുത്തിടെയാണ്.

എന്തായാലും കോലിയുടെ സമീപനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്ക് തീരെ രസിച്ചിട്ടില്ല. കോലിയടക്കം ടീമിലെ എല്ലാ താരങ്ങള്‍ക്കും നിലപാട് അറിയിക്കാന്‍ ബിസിസിഐ സൗകര്യമൊരുക്കാറുണ്ട്. സ്‌ക്വാഡിലെ കളിക്കാരുടെ കൂടി സൗകര്യം കണക്കിലെടുത്താണ് പരമ്പരകള്‍ക്കുള്ള യാത്രാ പദ്ധതികള്‍ ബോര്‍ഡ് നിശ്ചയിക്കാറെന്ന് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

'കോലിക്ക് അഭിപ്രായം തുറന്നുപറയാനുള്ള അവകാശമുണ്ട്. അവസരങ്ങള്‍ നല്‍കാറുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നും കളിക്കാരുടെ സൗകര്യം കൂടി നോക്കിയാണ് യാത്രാ പദ്ധതികള്‍ തീരുമാനിക്കുന്നത്. ലോകകപ്പിന് ശേഷമുള്ള മത്സരക്രമം നോക്കിയാല്‍ മതി ഇക്കാര്യം തിരിച്ചറിയാന്‍. ലോകകപ്പിന് ശേഷം നടന്ന ഹോം പരമ്പരകളിലെല്ലാം താരങ്ങള്‍ക്ക് പരമാവധി ഇടവേള ബിസിസിഐ ഉറപ്പുവരുത്തി', ഇദ്ദേഹം സൂചിപ്പിച്ചു.

ഞായറാഴ്ച്ചയാണ് ബെംഗളൂരുവില്‍ ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനം പൂര്‍ത്തിയായത്. തിങ്കളാഴ്ച്ച ടീം ന്യൂസിലാന്‍ഡിലേക്കും പറന്നു. ഞായറാഴ്ച്ചത്തെ മത്സരം കഴിഞ്ഞ് താരങ്ങള്‍ക്ക് ഇടവേള നല്‍കിയാല്‍ പര്യടനത്തിനുള്ള ഒരുക്കങ്ങള്‍ വൈകും. അതുകൊണ്ട് ബിസിസിഐയുടെ യാത്രാ പദ്ധതിയെ കുറ്റം പറയുന്നതില്‍ കഴമ്പില്ല, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

'കഴിഞ്ഞ ബിസിസിഐ ഭരണസമിതിയുടെ കാലത്താണ് ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള തയ്യാറെടുപ്പുകള്‍ ബോര്‍ഡ് തീരുമാനിച്ചത്. താരങ്ങള്‍ക്ക് ഇതിനെ കുറിച്ച് ബോധ്യമുണ്ടുതാനും. കോലിക്കോ അല്ലെങ്കില്‍ ടീമിലെ മറ്റു താരങ്ങള്‍ക്കോ അസൗകര്യമുണ്ടെങ്കില്‍ മാധ്യമങ്ങളോടല്ല ചെന്നു പരാതി പറയേണ്ടിയിരുന്നത്. ബിസിസിഐ സെക്രട്ടറിയെ വിഷയം അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല', ഇദ്ദേഹം ചൂണ്ടിക്കാട്ടി.

കോലിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പരാതികളും പരിഭവങ്ങളും പരിഹരിക്കാന്‍ ഇവിടൊരു സംവിധാനം നടപ്പിലുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാന്‍ഡ് – ഇന്ത്യ ആദ്യ ട്വന്റി-20 മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിവാദപ്രസ്താവന.

അടുത്തകാലത്തായി വിമാനത്താവളത്തില്‍ നിന്നും നേരെ സ്്‌റ്റേഡിയത്തിലേക്കാണ് മത്സരങ്ങള്‍ക്കായി ടീം വന്നിറങ്ങുന്നത്. ഓരോ പരമ്പര കഴിയുമ്പോഴും മത്സരക്രമം ഇടുങ്ങിവരികയാണ്. ന്യൂസിലാന്‍ഡിലേക്ക് ഏഴര മണിക്കൂറോളം യാത്ര ചെയ്തതിന് പിന്നാലെ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുക പ്രയാസകരമാണ്. ഇവിടുത്തെ സാഹചര്യങ്ങളുമായി ടീമിന് പൊരുത്തപ്പെടേണ്ടതുണ്ട്. അടുത്ത പരമ്പരകളില്‍ ഇക്കാര്യം ബിസിസിഐ പ്രത്യേകം ശ്രദ്ധിക്കുമെന്ന് കരുതുന്നതായി കോലി നിലപാട് അറിയിച്ചു.
ഇതേസമയം, ട്വന്റി-20 ലോകകപ്പ് മുന്‍നിര്‍ത്തി നടക്കാനിരിക്കുന്ന എല്ലാ ട്വന്റി-20 മത്സരങ്ങളും ടീം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. എന്തു സംഭവിച്ചാലും ഇതില്‍ നിന്നും ശ്രദ്ധ തെറ്റില്ലെന്ന് ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
Image Source: BCCI, Black Caps
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications