Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു സീസണില്‍ കൂടുതല്‍ ബോളുകള്‍ നേരിട്ടവര്‍- കോലി തലപ്പത്ത്, പട്ടിക നോക്കാം

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഒരുപിടി റെക്കോര്‍ഡുകള്‍ക്കു അവകാശിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറി, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് തുടങ്ങി ഒട്ടേറെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനു സ്വന്തമായുണ്ട്. അക്കൂട്ടത്തില്‍ ആര്‍ക്കുമറിയാത്ത ഒരു റെക്കോര്‍ഡ് കൂടി കോലിക്കു അവകാശപ്പെട്ടതാണ്. ഒരു സീസണില്‍ ഏറ്റവുമധികം ബോളുകള്‍ നേരിട്ട ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണിത്.

1

2016ലെ ഐപിഎല്‍ സീസണിലായിരുന്നു കോലി ഏറ്രവുമധികം ബോളുകള്‍ നേരിട്ട് ചരിത്രം കുറിച്ചത്. ഈ സീസണില്‍ ആകെ 640 ബോളുകളാണ് അദ്ദേഹം കളിച്ചത്. മറ്റൊരു സീസണിലും ഒരു താരം പോലും 600 ബോളുകള്‍ നേരിട്ടിട്ടില്ലെന്ന് കൂടി അറിയുമ്പോള്‍ കോലിയുടെ റെക്കോര്‍ഡ് എത്ര മാത്രം വലുതാണെന്നു മനസ്സിക്കാന്‍ കഴിയും.

ഇതേ സീസണില്‍ തന്നെയായിരുന്നു റണ്‍വേട്ടയില്‍ കോലി റെക്കോര്‍ഡുകള്‍ കടപുഴക്കിയത് എന്നതാണ് മറ്റൊരു കൗതുകം. 16 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കം അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. 113 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു സീസണിലും ഒരു താരവും ഈ റെക്കോര്‍ഡിന് അരികിലെത്തിയിട്ടില്ല.

കോലിക്കു പിറകില്‍ ഈ ലിസ്റ്റിലെ രണ്ടാംസ്ഥാനക്കാരന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ഹസ്സിയാണ്. 2013ല്‍ 566 ബോളുകള്‍ ഹസ്സി കളിച്ചിട്ടുണ്ട്. നേരിയ വ്യത്യാസത്തില്‍ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും മറ്റൊരു ഓസ്‌ട്രേലിയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ്. കോലി റെക്കോര്‍ഡിട്ട 2016ല്‍ തന്നെയായിരുന്നു വാര്‍ണര്‍ 560 ബോളുകള്‍ നേരിട്ടത്.

നാലാംസ്ഥാനം പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ കെഎല്‍ രാഹുലിനാണ്. യുഎഇ വേദിയായ കഴിഞ്ഞ സീസണില്‍ അദ്ദേഹം നേരിട്ടത് 518 ബോളുകളായിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും രാഹുല്‍ സ്വന്തമാക്കിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്ല്യംസണിനാണ് അഞ്ചാംസ്ഥാനം. 2018ല്‍ വില്ല്യംസണ്‍ കളിച്ചത് 516 ബോളുകളായിരുന്നു. എലൈറ്റ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ 500ന് മുകളില്‍ ബോളുകള്‍ നേരിട്ട അവസാനത്തെയാളും അദ്ദേഹം തന്നെയാണ്.

2

ലിസ്റ്റിലെ ശേഷിച്ച അഞ്ചു പേരെയെടുത്താല്‍ രണ്ടു തവണ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേര് കാണാം. ഏഴാംസ്ഥാനവും പത്താം സ്ഥാനവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കാണ്. 2011ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ 488 ബോളുകളും 2010ല്‍ 466 ബോളുകളും സച്ചിന്‍ നേരിട്ടിരുന്നു. ആറാംസ്ഥാനം കെകെആറിന്റെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലിസിനാണ്. 2010ല്‍ 494 ബോളുകള്‍ അദ്ദേഹം നേരിട്ടിരുന്നു. ആദ്യ അഞ്ചിലുള്ള വാര്‍ണര്‍ എട്ടാംസ്ഥാനത്തുമുണ്ട്. 2019ല്‍ 481 ബോളുകള്‍ വാര്‍ണര്‍ കളിച്ചിട്ടുണ്ട്. റോബിന്‍ ഉത്തപ്പയാണ് ഒമ്പതാമത്. 2014ലെ ഐപിഎല്ലില്‍ 479 ബോളുകള്‍ താരം നേരിട്ടിരുന്നു.

Story first published: Tuesday, April 6, 2021, 18:19 [IST]
Other articles published on Apr 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+