Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നും കഴിഞ്ഞില്ല രാമാ.. യുവരാജിന്റെ വിവാഹത്തിന് കോലിയും അനുഷ്‌കയും ഒരുമിച്ച്... ചിത്രങ്ങള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരപ്രണയമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുളള ബന്ധം. ആഘോഷം അധികമാകുന്നു എന്ന് തോന്നിയിട്ടാണോ അതോ രണ്ടുപേരുടെയും കരിയറിനെ ബാധിക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടോ, രണ്ടുപേരും തങ്ങള്‍ പിരിയുന്നതായി പരസ്യമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

Read Also: അമ്മയുടെ ആഗ്രഹം നടന്നു, അച്ഛന്‍ വിട്ടുനിന്നു: യുവരാജ് സിംഗിനും ഹസല്‍ കീച്ചിനും രാജകീയ വിവാഹം!

പ്രണയം പോലെ തന്നെ ബ്രേക്കപ്പും വലിയ വാര്‍ത്തയായി. എന്നാല്‍ ബ്രേക്കപ്പ് കഴിഞ്ഞിട്ടും ഇരുവരും ഒന്നിച്ച് പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ യുവരാജ് സിംഗിന്റെ കല്യാണ്ം നടക്കുന്ന ഗോവയിലും താരങ്ങള്‍ ഒന്നിച്ച് കാണപ്പെട്ടു. കാണപ്പെട്ടു എന്ന് മാത്രമല്ല ദില്ലിയില്‍ നിന്നും വിരാട് കോലിയും അനുഷ്‌ക ശര്‍മയും ഗോവയിലേക്ക് പറന്നത് പോലും ഒരുമിച്ചാണത്രെ.

താരവിവാഹം ഗോവയില്‍

നവംബര്‍ 30ന് ജലന്ധറില്‍ വെച്ചായിരുന്നു യുവരാജ് സിംഗ് ബോളിവുഡ് നടിയും മോഡലുമായ ഹസല്‍ കീച്ചിനെ വിവാഹം ചെയ്തത്. സിഖ് മതാചാരപ്രകാരമായിരുന്നു ഇത്. പിന്നാലെ ഗോവയില്‍ വെച്ച് ഹിന്ദു മതാചാരപ്രകാരം വീണ്ടും വിവാഹം. ജലന്ധറിലെ വിവാഹത്തിന് അടുപ്പക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളില്‍ പലരും ഗോവയില്‍ കല്യാണം കൂടാനെത്തി.

വിരാട് കോലിയും അനുഷ്‌കയും

ദില്ലിയില്‍ നിന്നും വിവാഹം കൂടാനായി വിരാട് കോലിയും അനുഷ്‌കയും ഒരേ ഫ്‌ലൈറ്റിലാണ് ഗോവയില്‍ എത്തിയത്. കോലിയും അനുഷ്‌കയും പിരിഞ്ഞു എന്നും വീണ്ടും ഒരുമിച്ചു എന്നും അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് രണ്ടുപേരും ഒരുമിച്ച് യുവരാജിന്റെ വിവാഹത്തിന് എത്തിയത്.

രോഹിത് ശര്‍മയും റിതികയും

വിരാട് കോലിയും അനുഷ്‌കയും മാത്രമല്ല, ഇന്ത്യന്‍ ടീമിലെ സഹതാരമായ രോഹിത് ശര്‍മയും യുവരാജിന്റെ കല്യാണം കൂടാനെത്തി. ഭാര്യ റിതിക സജ്‌ദേശിനൊപ്പമാണ് രോഹിത് ശര്‍മ വിവാഹത്തിനെത്തിയത്. രോഹിത് - റിതിക ദമ്പതികള്‍ക്കൊപ്പം യുവരാജിന്റെ ഒരു ചിത്രമിതാ

വിരാടും അനുഷ്‌കയും

യുവരാജ് സിംഗ് - ഹസല്‍ കീച്ച് ദമ്പതികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വിരാടും അനുഷ്‌കയും.

പ്രത്യേക വാഹനത്തില്‍ യുവി

വിവാഹ ചടങ്ങുകള്‍ക്കെത്തുന്ന യുവരാജ് സിംഗിനെ കണ്ടോ

നൃത്തച്ചുവട്

വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനില്‍ യുവരാജ് സിംഗും ഹസല്‍ കീച്ചും നൃത്തച്ചുവട് വെച്ചപ്പോള്‍

Story first published: Saturday, December 3, 2016, 12:20 [IST]
Other articles published on Dec 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+