Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട വമ്പന്‍ ക്രിക്കറ്റര്‍മാര്‍- അതിജീവിച്ചത് കോലി മാത്രം!

ക്രിക്കറ്ററെ സംബന്ധിച്ച് അയാളുടെ പ്രകടനത്തില്‍ മാനസിക ആരോഗ്യത്തിനു സുപ്രധാന പങ്കുണ്ട്. മാനസികമായി ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു കളിക്കാരന് മാത്രമേ കളിക്കളത്തിലും ഈ മികവ് പുറത്തെടുക്കാന്‍ കഴിയുകയുള്ളൂ. എത്ര തന്നെ മിടുക്കനാണെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ അലട്ടുകാണെങ്കില്‍ അത് ആ താരത്തിന്റെ കരിയര്‍ തന്നെ തകര്‍ത്തേക്കും.

ഒരുപാട് മികച്ച ക്രിക്കറ്റര്‍മാര്‍ ഈ തരത്തില്‍ വിഷാദരോഗത്തിന് അടിമയാവുകയും പിന്നീട് കളിക്കളത്തില്‍ നിന്നും മാഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. അപൂര്‍വ്വം ചിലര്‍ മാത്രമേ ഈ മാനസികാവസ്ഥയെ അതിജീവിച്ച് തിരിച്ചുവരവ് നടത്തിയിട്ടുള്ളൂ. ഈ തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുള്ള പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മാര്‍ക്കസ് ട്രെസ്‌കോത്തിക്ക് (ഇംഗ്ലണ്ട്)

മാര്‍ക്കസ് ട്രെസ്‌കോത്തിക്ക് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മുന്‍ വെടിക്കെട്ട് ഓപ്പണറാിയിരുന്നു മാര്‍ക്കസ് ട്രെസ്‌കോത്തിക്ക്. എന്നാല്‍ മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2006ല്‍ അദ്ദേഹം കളി നിര്‍ത്താന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെയായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ട്രെസ്‌കോത്തിക്ക് നാട്ടിലേക്കു തിരിച്ചുപോയത്. തുടര്‍ന്ന് താന്‍ വിഷാദരോഗത്തിന്റെ പിടിയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.
പലപ്പോഴും മരിക്കാന്‍ പോവുന്നതായി തോന്നിയിട്ടുണ്ട്. രാത്രി ദുസ്വപ്‌നങ്ങള്‍ കണ്ടു ഞെട്ടിയെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അന്ന് ട്രെസ്‌കോത്തിക്ക് പറഞ്ഞിരുന്നു.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും കരിയറില്‍ ഇതുപോലൊരു വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ടെന്ന യാഥാര്‍ഥ്യം പലരെയും അമ്പരപ്പിക്കും. കാരണം അവയെയെല്ലാം മറികടന്നാണ് ഇന്നു കാണുന്ന ലോകോത്തര ബാറ്റ്‌സ്മാനുണ്ടായത്. പക്ഷെ കോലിക്കും കരിയറില്‍ മോശം മാനസികാവസ്ഥയിലൂടെ കടന്നുപോവോണ്ടി വന്നിട്ടുണ്ട്.
2014ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ കോലിയുടെ ബാറ്റിങ് പ്രകടനം ദയനീയമായിരുന്നു. ഇതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. അന്നു ലോകം അവസാനിക്കുന്നതു പോലെ തനിക്കു തോന്നിയിട്ടുണ്ടെന്നും ഇനിയെന്ത് ചെയ്യണമെന്നറിയാതെ വഴിമുട്ടി താന്‍ നിന്നിട്ടുണ്ടെന്നും കോലി വെളിപ്പെടുത്തിയിരുന്നു. എന്ത് ചെയ്യണമെന്നും, എന്ത് സംസാരിക്കണമെന്നും മറ്റുള്ളവരോട് ഇക്കാര്യം എങ്ങനെ പറയണമെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)

ജൊനാതന്‍ ട്രോട്ട് (ഇംഗ്ലണ്ട്)

ട്രെസ്‌കോത്തിക്കിനെക്കൂടാതെ മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും കാരണം കളി മതിയാക്കേണ്ടി വന്ന ഇംഗ്ലണ്ടിന്റെ മറ്റൊരു സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് ജൊനാതന്‍ ട്രോട്ട്. 2013ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്ന താരം തികച്ചും അപ്രതീക്ഷിതമായാണ് കളി മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. മാനസിക പ്രശ്‌നങ്ങളാണ് ഇതിനു പിന്നിലെന്ന് ട്രോട്ട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച മുന്‍നിര ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു ട്രോട്ട്. മികച്ച ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കൗണ്ടി ക്രിക്കറ്റില്‍ കളി തുടരാന്‍ തീരുമാനിച്ച ട്രോട്ട് പക്ഷെ വൈകാതെ അതും മതിയാക്കുകയായിരുന്നു.

ആന്‍ഡ്രു ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്)

ആന്‍ഡ്രു ഫ്‌ളിന്റോഫ് (ഇംഗ്ലണ്ട്)

ഇക്കൂട്ടത്തിലെ മൂന്നാമത്തെ ഇംഗ്ലണ്ട് താരമാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200ല്‍ അധികം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ഫ്‌ളിന്റോഫ് വാഴ്ത്തപ്പെടുകയും ചെയ്തിരുന്നു. 2006-07ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഓസീസ് വൈറ്റ് വാഷ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് തനിക്കു വിഷാദരോഗമുണ്ടെന്നു ഫ്‌ളിന്റോഫ് വെളിപ്പെടുത്തിയത്.
തന്റെ മാനസിക പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. 2007ലെ ലോകകപ്പിനിടെ താന്‍ പരിധിയില്ലാതെ കുടിച്ചിട്ടുണ്ടെന്നും എന്താണ് തനിക്കു സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഫ്‌ളിന്റോഫ് പറഞ്ഞിരുന്നു. ഇത്തരമൊരു മാനസികാവസ്ഥയിലാണ് തന്നെ മദ്യപാനിയാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story first published: Tuesday, August 25, 2020, 18:34 [IST]
Other articles published on Aug 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+