സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ അപ്രതീക്ഷിത തോല്‍വിക്കു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നു ദിവസം കൊണ്ടു അവസാനിച്ച ടെസ്റ്റില്‍ 30 റണ്‍സിനാണ് സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയെ സ്തബധരാക്കിയത്.
മുന്‍ നായകരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കു വേണ്ടി കുറച്ചു കാലം കൂടി കളിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പക്ഷെ ടീമിനകത്തെ മോശം അന്തരീക്ഷം കാരണമാണ് വിരമിച്ചതെന്നും തിവാരി ചൂണ്ടിക്കാട്ടുന്നു. ഇതിനു പിന്നിലെ പ്രധാന വില്ലനെ കുറിച്ചും അദ്ദേഹം തുറന്നടിച്ചിരിക്കുകയാണ്.

വില്ലന്‍ ഗംഭീര്‍
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും കരിയര്‍ നേരത്തേ അവസാനിക്കാനുള്ള പ്രധാന കാരണക്കാരന്‍ ഗൗതം ഗംഭീറാണെന്നു മനോജ് തിവാരി ആരോപിക്കുന്നു. ഇന്ത്യന്‍ ടീം ഇപ്പോള്‍ പരിവര്‍ത്തനത്തിന്റെ ഘട്ടതിലാണെന്നാണ് ഗൗതം ഗംംഭീര്‍ പറയുന്നത്. പക്ഷെ ഞാന്‍ ഇതിനോടു യോജിക്കുന്നില്ല. ഇന്ത്യക്കു ഒരു പരിവര്‍ത്തനത്തിന്റെയും ആവശ്യവുമില്ല.
ന്യൂസിലാന്‍ഡിനോ, സിംബാബ്‌വെയ്‌ക്കോയാണ് ഇപ്പോള്‍ പരിവര്‍ത്തനം ആവശ്യമുള്ളത്. നമ്മുടെ ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി പ്രതിഭാശാലികളായ താരങ്ങളുണ്ട്. അവരെല്ലാം അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഇന്ത്യാ ടുഡേയോടു തിവാരി വ്യക്തമാക്കി.
തീര്‍ത്തും അനാവശ്യമായ ഈ പരിവര്‍ത്തനം കാരണമാണ് നമ്മുടെ സ്റ്റാര്‍ പ്ലെയേഴ്‌സായ വിരാട് രോഹിത് ശര്‍മയുമെല്ലം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരക്കാന്‍ നിര്‍ബന്ധിതരായി മാറിയത്. തങ്ങള്‍ക്കു ചുറ്റിലുമായി രൂപീകരിക്കപ്പെട്ട മോശം അന്തരീക്ഷം കാണം അവര്‍ പതിയെ പിന്നോട്ടു പോവുകയായിരുന്നുവെന്നും തിവാരി ആഞ്ഞടിക്കുന്നു.
ഈ വര്‍ഷം ജൂണ്‍- ജൂലൈ മാസങ്ങളിലായി നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പാണ് തീര്‍ത്തും അപ്രതീക്ഷിതമായി ാേഹിത്തും കോലിയും ടെസ്റ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കവെ ഒരാഴ്ചയ്ക്കിടെയായിരുന്നു രോക്കോയുടെ വിരമിക്കല്‍ പ്രഖ്യാപനം.
ഈ പരമ്പരയില്‍ കളിക്കണമെന്നു രണ്ടു പേരും ആഗ്രഹിച്ചിരുന്നതായും പക്ഷെ ഗംഭീറിനു അതുനോടു താല്‍പ്പര്യമില്ലാത്തതു കാരണമാണ് ഇരുവരും ടെസ്റ്റ് മതിയാക്കിയതെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു. നിലവില്‍ ഏകദിനത്തില്‍ മാത്രമേ രോഹിത്തും കോലിയും മല്‍സരരംഗത്തുള്ളൂ.

താരങ്ങളെ കുറ്റപ്പെടുത്തരുത്
സൗത്താഫ്രിക്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ പരാജയത്തില്‍ ഇന്ത്യന്‍ ടീമില താരങ്ങളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് മനോജ് തിവാരിയുടെ അഭിപ്രായം. നേരത്തേ ഇന്ത്യന്‍ തോല്‍ക്കാനുള്ള പ്രധാന കാരണം താരങ്ങളുടം മോശം ബാറ്റിങാണെന്നു ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തിയിരുന്നു. ഗംഭീറിന്റെ ഈ അഭിപ്രായത്തോടു തനിക്കു യോജിപ്പില്ലെന്നാണ് തിവാരി പറയുന്നത്.
നിങ്ങള്‍ക്കു ടീം തോറ്റതിനു ശേഷം താരങ്ങളുടെ ബാറ്റിങ് ടെക്‌നിനിക്കിനെയൊന്നും കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കോച്ചെന്ന നിലയില്‍ അവരെ പഠിപ്പിക്കുകയാണ് നിങ്ങളുടെ ജോലി. അല്ലാതെ കുറ്റപ്പെടുത്തുകയല്ല. ബാറ്റര്‍മാര്‍ക്കു ശക്തമായൊരു ഡിഫന്‍സില്ലെങ്കില്‍ അവരെ എന്തുകൊണ്ടാണ് മല്‍സരത്തിനു മുമ്പ് അതിനായി പരിശീലിപ്പിക്കാത്തത്?
കളിച്ചിരുന്ന സമയത്തു സ്പിന്‍ ബൗളിങിനെതിരേ നന്നായി ബാറ്റ് ചെയ്തിരുന്നയാളാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് അദ്ദേഹം ഇപ്പോള്‍ ടീമിലുള്ള താരങ്ങെ പഠിപ്പിക്കുകയും വേണം. ഫലങ്ങള്‍ ഇപ്പോള്‍ ഇന്ത്യക്കു അനുകൂലമല്ലെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.