IPL: കോലിയും രോഹിത്തും ഇനിയൊരു സീസണ്‍ കളിക്കില്ല! അക്തറിന് ആശങ്ക

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ രണ്ടു ഫ്‌ളോപ്പുകളായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും. തങ്ങളുടെ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കായി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കുന്നതില്‍ രണ്ടു പേരും പരാജയപ്പെട്ടു.
രോഹിത് 14 മല്‍സരങ്ങളില്‍ നിന്നും 19.14 ശരാശരിയില്‍ നേടിയത് വെറും 268 റണ്‍സായിരുന്നു. ഒരു ഫിഫ്റ്റി പോലും ഇതിലുണ്ടായില്ല. കോലിയാവട്ടെ 22.73 ശരാശരിയില്‍ നേടിയത് 341 റണ്‍സുമായിരുന്നു. ഇനിയൊരു ഐപിഎല്‍ സീസണില്‍ രോഹിത്തിനെയും കോലിയെയും കാണാന്‍ സാധിക്കുമോയെന്ന ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അവസാനത്തെ ഐപിഎല്‍ അല്ലെങ്കില്‍ ടി20 ലോകകപ്പ് ആണോ ഇത്തവണത്തേത് എന്നാണ് കാണാനിരിക്കുന്നത്. ഫോം നിലനിര്‍ത്താന്‍ രണ്ടു പേര്‍ക്കും മേല്‍ സമ്മര്‍ദ്ദമുണ്ടാവും. കരിയറിന്റെ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ ഈ സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ ഒരു സമയത്തു നിരന്തരം ചോദ്യങ്ങളുയര്‍ന്നിരുന്നുവെന്നും ഹര്‍ഭജന്‍ സിങുമായി സംസാരിക്കവെ ഷുഐബ് അക്തര്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ തീര്‍ച്ചയായും തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രമിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി ഹര്‍ഭജന്‍ സിങ് വ്യക്കമാക്കി. രണ്ടു പേര്‍ക്കും നല്ലൊരു ഐപിഎല്‍ സീസണായിരുന്നില്ല ഇത്തവണത്തേത്. ടി20 ലോകകപ്പില്‍ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരിക്കും ഇവര്‍. അടുത്ത തലമുറ വന്നുകൊണ്ടിരിക്കെ ഏതൊക്കെ കളിക്കാര്‍ക്കു അവസരം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും ഭാജി കൂട്ടിച്ചേര്‍ത്തു.

സൗത്താഫ്രിക്കയുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി കളിക്കുന്നത്. എന്നാല്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുക. ഈ പരമ്പരയ്ക്കു ശേഷം അയര്‍ലാന്‍ഡുമായി രണ്ടു ടി20കളും അവരുടെ നാട്ടില്‍ ഇന്ത്യ കളിക്കും. ഇവയിലും രോഹിത്തും കോലിയുമുണ്ടാവില്ല. ജൂലൈയില്‍ ഇംഗ്ലണ്ടുമായി നക്കുന്ന ടെസറ്റിലൂടെയായിരിക്കും ഇരുവരും ടീമില്‍ തിരിച്ചെത്തുക.

കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് വിരാട് കോലി തകര്‍ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2019നു ശേഷം ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായില്ല. 71 സെഞ്ച്വറികളാണ് കോലിയുടെ സമ്പാദ്യം. ഫോമിലേക്കു മടങ്ങിയെത്തി സച്ചിന്റെ റെക്കോര്‍ഡ് കോലി തിരുത്തുന്നത് കാണാന്‍ താന്‍ ആഹ്രഹിക്കുന്നതായി ഷുഐബ് അക്തര്‍ പറയുന്നു.

കരിയറിന്റെ അവസാന ഘട്ടത്തില്‍ എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യവും അല്ലെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്വവുമായി മാറും. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കുമേല്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. കോലിക്ക് എന്തു സംഭവിക്കുമെന്ന് ദൈവത്തിനറിയാം. എന്നാല്‍ കോലി 110 സെഞ്ച്വറികള്‍ നേടുകയെന്നത് എന്റെ ആഗ്രഹമാണ്. മാത്രലമല്ല തന്റെ ലക്ഷ്യങ്ങള്‍ വലുതായി നിലനിര്‍ത്തുകയും വേണം. പക്ഷെ ഈ സന്ദര്‍ഭത്തില്‍ കോലിയുടെ ആത്മവിശ്വാസും മനോവീര്യവും കുറഞ്ഞിട്ടുണ്ടാവും. ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നതിലൂടെ മാത്രമ ഇതു വര്‍ധിക്കാന്‍ പോവുന്നുള്ളൂയെന്നവും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications