For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു കുലുക്കമില്ല, രോഹിത് വിടാതെ പിറകെയുണ്ട്- കുതിച്ചുകയറി ഡികോക്ക്

പുതിയ ഐസിസി റാങ്കിങ് പ്രഖ്യാപിച്ചു

1

ഐസിസിയുടെ പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാറ്റര്‍മാരില്‍ ഇന്ത്യയുടെ ആര്‍ക്കും തന്നെ മുന്നേറ്റം നടത്താനായിട്ടില്ല. എന്നാല്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച സൗത്താഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡികോക്കും റാങ്കിങില്‍ കുതിപ്പ് നടത്തി. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം തന്നെയാണ് ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍. 873 റേറ്റിങോടെയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.

ഇന്ത്യയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി 836 റേറ്റിങോടെ രണ്ടാംസ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരേ മൂന്നു മല്‍സരങ്ങളില്‍ നിന്നും 116 റണ്‍സായിരുന്നു നേടിയത്. ന്യൂസിലാന്‍ഡിന്റെ റോസ് ടെയ്‌ലറാണ് മൂന്നാംസ്ഥാനത്ത്. ഇന്ത്യയുടെ പുതിയ വൈറ്റ്‌ബോള്‍ നായകനായ രോഹിത് ശര്‍മ നാലാം റാങ്കില്‍ നില്‍ക്കുന്നു. ഫിറ്റ്‌നസ് പ്രശ്‌നം കാരണം സൗത്താഫ്രിക്കയ്്‌ക്കെതിരായ കഴിഞ്ഞ പരമ്പര നഷ്ടമായത് കാരണമാണ് അദ്ദേഹത്തിനു റാങ്കിങില്‍ മുന്നേറ്റം നടത്താന്‍ കഴിയാതെ പോയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ രോഹിത്തിന് റാങ്കിങ് മെച്ചപ്പെടുത്താം.

2

ഇന്ത്യക്കെതിരേ റണ്‍സ് വാരിക്കൂട്ടി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ക്വിന്റണ്‍ ഡികോക്ക് റാങ്കിങില്‍ നാലു സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയിരിക്കുന്നത്. പുതിയ റാങ്കിങില്‍ അദ്ദേഹം അഞ്ചാമതെത്തി. മൂന്നു കളിയില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 229 റണ്‍സ് ഡികോക്ക് സ്‌കോര്‍ ചെയ്തിരുന്നു. റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ വലിയ കുതിപ്പാണുണ്ടാക്കിയത്. 10 സ്ഥാനങ്ങള്‍ ഒറ്റയടിക്കു കയറി അദ്ദേഹം 10ാം റാങ്കിലെത്തി. ഇന്ത്യക്കെതിരേ 218 റണ്‍സായിരുന്നു വാന്‍ഡര്‍ഡ്യുസെന്റെ സമ്പാദ്യം. 129*, 37, 52* എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഈ പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം 153 റണ്‍സ് നേടിയ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ 21 സ്ഥാനങ്ങള്‍ കയറി 59ാം റാങ്കിലെത്തി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ആറു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളില്‍.

3

ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യയുടെ പ്രമുഖ പേസര്‍ ഭുവനേശ്വര്‍ കുമാറിനു തിരിച്ചടി നേരിട്ടു. നാലു സ്ഥാനങ്ങള്‍ നഷ്ടമായ അദ്ദേഹം 22ാം റാങ്കിലേക്കു വീണു. സൗത്താഫ്രിക്കന്‍ ബൗളര്‍മാരായ ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ റാങ്കിങില്‍ നേട്ടമുണ്ടാക്കി. എന്‍ഗിഡി നാലു റാങ്കുകള്‍ മെച്ചപ്പെടുത്തി 20ാമതും മഹാരാജ് 18 സ്ഥാനങ്ങള്‍ കയറി 33ാം റാങ്കിലുമെത്തി.

അതേസമയം, ടി20യിലേക്കു വന്നാല്‍ ബൗളര്‍മാരില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഒരാളുടെ പൊസിഷന്‍ മാത്രമേ മാറിയിട്ടുള്ളൂ. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദ് ഒരു സ്ഥാനം കയറി മൂന്നാം റാങ്കിലേക്കു വന്നു. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, സൗത്താഫ്രിക്കയുടെ തബ്രെയ്‌സ് ഷംസി എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഇന്ത്യയുടെ ആരും തന്നെ ആദ്യ 10 റാങ്കുകളില്‍ ഇല്ല. ടി20 ഓള്‍റൗണ്ടര്‍മാരില്‍ അഫ്ഗാനിസ്താന്റെ മുഹമ്മദ് നബി, ബംഗ്ലാദേശിന്റെ ഷാക്വിബുല്‍ ഹസന്‍ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.

Story first published: Wednesday, January 26, 2022, 18:34 [IST]
Other articles published on Jan 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+