For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാട്ടില്‍ രക്ഷയില്ല, കോലിപ്പട വിദേശത്തേക്ക്? ആറാഴ്ച ദുബായില്‍ പരിശീലനം നടത്തിയേക്കും

മുഖ്യ കരാറുള്ള താരങ്ങളാണ് സംഘത്തിലുണ്ടാവുക

മുംബൈ: ടീം ഇന്ത്യ പരിശീലനം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച അന്താരാഷ്ട്ര മല്‍സരങ്ങള്‍ പുനരാരംഭിച്ചു കഴിഞ്ഞെങ്കിലും ടീം ഇന്ത്യ ഇനിയും പരിശീലനം പോലും തുടങ്ങിയിട്ടില്ല. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് മല്‍സരത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടും തുടങ്ങിയത്. പക്ഷെ ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോഴും വിശ്രമത്തില്‍ തന്നെയാണ്. ചില താരങ്ങള്‍ സ്വന്തം രീതിയില്‍ പരിശീലനം തുടങ്ങിയെങ്കിലും ടീമെന്ന നിലയില്‍ ഇന്ത്യ പരിശീലനം നടത്തിയിട്ടില്ല.

1

ഇന്ത്യയില്‍ കൊവിഡ് കൂടുതല്‍ നാശം വിതച്ചു കൊണ്ടിരിക്കെ പരിശീലനം വിദേശത്തു സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. ദുബായിയാണ് പരിശീലനത്തിനുള്ള വേദിയായി ബിസിസിഐ കണ്ടു വച്ചിരിക്കുന്നത്. ഇവിടെ ആറാഴ്ച നീളുന്ന പരിശീലന ക്യാംപ് സംഘടിപ്പിക്കാനാണ് ബോര്‍ഡ് തയ്യാറെടുക്കുന്നത്. നിലവില്‍ ബോര്‍ഡുമായുള്ള കരാറുള്ള മുഴുവന്‍ താരങ്ങളും ക്യാംപില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇതേക്കുറിച്ച് ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല. ജൂലൈ 17ന് ചേരുന്ന യോഗത്തില്‍ പരിശീലന ക്യാംപിനെക്കുറിച്ച് ബിസിസിഐ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

കഴിഞ്ഞ നാലു മാസത്തോളമായി ഇന്ത്യന്‍ ടീം ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന പരമ്പര കളിക്കാനിരിക്കെയാണ് കൊവിഡ് എല്ലാം തകിടം മറിച്ചത്. പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ചു രണ്ടു കളികള്‍ കൊവിഡ് ഭീഷണി കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

ദേശീയ ടീമിന്റെ അടുത്ത പരമ്പരയെക്കുറിച്ച് അവ്യക്തത തുടരുകയാണ്. എങ്കിലും ഐപിഎല്ലിലൂടെയായിരിക്കും ഇന്ത്യന്‍ താരങ്ങളുടെ മടങ്ങിവരവെന്നാണ് സൂചനകള്‍. സപ്തംബര്‍ അവസാനത്തോടെ ഐപിഎല്ലിന്റെ 13ാം സീസണ്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. എന്നാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകകപ്പിന്റെ ഭാവിയെക്കുറിച്ച് ഐസിസി അന്തിമ തീരുമാനം പ്രഖ്യാപിച്ചാല്‍ മാത്രമേ ബിസിസിഐയ്ക്കു ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളൂ.

ഇന്ത്യയിലെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഐപിഎല്‍ ഇവിടെ നടക്കാനുള്ള സാധ്യത തീരെ കുറവാണ്. വിദേശത്തു ടൂര്‍ണമെന്റ് നടത്തുന്നതിനെക്കുറിച്ചായിരിക്കും ബിസിസിഐ ആലോചിക്കുന്നത്. വിദേശത്തേക്കു മാറ്റിയാല്‍ യുഎഇയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്നാണ് വിവരം. ഐപിഎല്ലിനു വേദിയാവാന്‍ തങ്ങള്‍ ഒരുക്കണമാണെന്നു നേരത്തേ യുഇഎ ബിസിസിഐ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ സംഘടിപ്പിച്ചാല്‍ അതിനു പിന്നാലെ ഇവിടെ തന്നെ ഐപിഎല്‍ നടത്തുകയെന്നതായിരിക്കും ബിസിസിഐയുടെ പ്ലാന്‍.

Story first published: Wednesday, July 15, 2020, 14:20 [IST]
Other articles published on Jul 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+