ടി20 മറന്നേക്കൂ, ഏകദിനത്തില്‍ കോലിയും ബുംറയും തന്നെ... ആ സ്ഥാനം ആരും പ്രതീക്ഷിക്കേണ്ട

ദുബായ്: ഐസിസിയുടെ ടി20 റാങ്കിങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അത്ര മികച്ച നേട്ടം കൈവരിക്കാന്‍ കഴിയാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. ടി20യില്‍ ആദ്യ പത്തില്‍ ഇന്ത്യയുടെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാറ്റിങില്‍ ലോകേഷ് രാഹുലും ബൗളിങില്‍ കുല്‍ദീപ് യാദവുമാണ് അഞ്ചാം റാങ്കിലെത്തിയത്.
എന്നാല്‍ ഏകദിന റാങ്കിങില്‍ ഇന്ത്യ കൂടുതല്‍ മികച്ചുനിന്നു. ബാറ്റിങില്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി തന്റെ സ്ഥാനം കാത്തുസൂക്ഷിച്ചപ്പോള്‍ ബൗളിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും റാങ്ക് നിലനിര്‍ത്തി.

ഇരുവരും ഒന്നാം റാങ്കുകാര്‍
ബാറ്റിങില്‍ കോലിയും ബൗളിങില്‍ ബുംറയും ഒന്നാം റാങ്ക് നിലനിര്‍ത്തി ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അഭിമാനമായി മാറി. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് കോലിയെ ഒന്നാംസ്ഥാനം ഭദ്രമാക്കാന്‍ സഹായിച്ചത്.
ബാറ്റിങില്‍ രണ്ടാംസ്ഥാനവും ഇന്ത്യക്കു തന്നെയാണ്. വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാണ് രണ്ടാം റാങ്കിലുള്ളത്. ഓസീസിനെതിരായ പരമ്പരയില്‍ കോലി 310ഉം രോഹിത് 202ഉം റണ്‍സാണ് നേടിയിരുന്നത്.

ഡികോക്കിന് മുന്നേറ്റം
ബാറ്റിങ് റാങ്കിങില്‍ കാര്യമായ മുന്നേറ്റം നടത്തിയത് ദക്ഷിണാഫ്രിക്കയുടെ യുവ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കാണ്. നാലു സ്ഥാനങ്ങള്‍ കയറിയ അദ്ദേഹം അദ്ദേഹം നാലാമതുണ്ട്. ന്യൂസിലാന്‍ഡിന്റെ മുന്‍ നായകന്‍ റോസ് ടെയ്‌ലര്‍ക്കാണ് നാലാം റാങ്ക്.
ശ്രീലങ്കയ്‌ക്കെതിരേ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയപ്പോള്‍ ടീമിന്റെ ഹീറോയായത് ഡികോക്കായിരുന്നു. 353 റണ്‍സാണ് പരമ്പരയില്‍ അദ്ദേഹം അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും മൂന്നു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. മാന്‍ ഓഫ് ദി സീരീസ് പുരകാരവും ഡികോക്കിനായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ തന്നെ ഫഫ് ഡുപ്ലെസിക്കാണ് റാങ്കിങില്‍ അഞ്ചാംസ്ഥാനം. ടീമിന്റെ നായകന്‍ കൂടിയായ അദ്ദേഹം ശ്രീലങ്കക്കെതിരേ 272 റണ്‍സ് നേടിയിരുന്നു.

ബുംറയ്ക്ക് എതിരില്ല
ബൗളിങില്‍ നിലവിലെ ഏറ്റവും മികച്ചവനെന്ന് തെളിയിച്ചു കഴിഞ്ഞ ബുംറയ്ക്ക് ഒന്നാം റാങ്കില്‍ ഭീഷണിയില്ല. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരയിലും താരം മികച്ച പ്രകടനമാണ് നടത്തിയത്. ന്യൂസിലാന്‍ഡ് പേസറായ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാംസ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ആറു വിക്കറ്റുമായി തിളങ്ങിയതാണ് ബോള്‍ട്ടിനെ രണ്ടാം റാങ്കിലേക്കുയര്‍ത്തിയത്.
അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് റാങ്കിങില്‍ മൂന്നാമതള്ളത്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടു സ്ഥാനം താഴേക്കിറങ്ങി ആറാമതായി. ഇന്ത്യയുടെ മറ്റൊരു സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ മൂന്നു സ്ഥാനങ്ങള്‍ ഇറങ്ങി എട്ടാം റാങ്കിലേക്കും പിന്തള്ളപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications