വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ ജഴ്‌സികള്‍ ഇനി നിങ്ങള്‍ക്ക്... 'കോലിയും എബിഡിയുമാവാം', സൂപ്പര്‍ ജഴ്‌സികള്‍ ലേലത്തിന് വയ്ക്കുന്നു

2016ലെ ഐപിഎല്ലില്‍ ഉപയോഗിച്ച പച്ച ജഴ്‌സിയാണ് ലേലത്തിന് വയ്ക്കുക

ബെംഗളൂരു: ഐപിഎല്ലില്‍ ഏറ്റവുധികം ആരാധകരുള്ള ടീമുളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആര്‍സിബിയുടെ നെടുംതൂണുകളായ രണ്ടു സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ജഴ്‌സി ലേലത്തിനു വയ്ക്കുന്നു. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സുമാണ് തങ്ങളുടെ ജഴ്‌സികള്‍ ആരാധകര്‍ക്കു വിട്ടു നല്‍കാന്‍ തീരുമാനിച്ചത്. കൊവിഡ്-19നെതിരായ പോരാട്ടത്തിനു കരുത്തു പകരാന്‍ ധനസഹാരണം നടത്തുന്നതിനു വേണ്ടിയാണിത്. 2016ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരായ മല്‍സരത്തില്‍ ധരിച്ച പച്ച നിറത്തോടെയുള്ള ജഴ്‌സികളാണ് ലേലത്തിനു വയ്ക്കുക.

rcb

ഡിവില്ലിയേഴ്‌സും കോലിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ ആശയവിനിമയം നടത്തിയിരുന്നു. ഈ വീഡിയോയിലാണ് തങ്ങളുടെ ജഴ്‌സി ലേലത്തില്‍ വയ്ക്കുമെന്ന് എബിഡി അറിയിച്ചത്. കോലിയെയും എബിഡിയെയും സംബന്ധിച്ചിടത്തോളം അന്നത്തെ പച്ച ജഴ്‌സിയോട് പ്രത്യേക പ്രണയം തന്നെയുണ്ടായിരിക്കും. കാരണം അന്നത്തെ മല്‍സരത്തില്‍ ഗുജറാത്തിനെതിരേ ഇരുവരും തകര്‍പ്പന്‍ സെഞ്ച്വറികളുമായി കസറിയിരുന്നു. മല്‍സരത്തില്‍ ആര്‍സിബി മികച്ച വിജയവും കൊയ്തിരുന്നു.

2016ല്‍ ഗുജറാത്തിനെതിരായ മല്‍സരം സ്‌പെഷ്യലായിരുന്നുവെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. അന്നു നമ്മള്‍ രണ്ടു പേരും സെഞ്ച്വറിയടിച്ചു. മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്താന്‍ സാധിച്ചു. വളരെ ആസ്വദിച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു അത്. പരിസ്ഥിതിയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയെന്ന അന്നു പച്ച നിറമുള്ള ജഴ്‌സി ആര്‍സിബി ഉപയോഗിച്ചതെന്നും ഡിവില്ലിയേഴ്‌സ് കോലിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു.

കിറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലേലത്തില്‍ വയ്ക്കാനാണ് പദ്ധതി. താല്‍പ്പര്യമുള്ളവര്‍ക്കു ഇതില്‍ പങ്കെടുത്ത് ജഴ്‌സി സ്വന്തമാക്കാം. ഈ ലേലത്തില്‍ നിന്നും ലഭിക്കുന്ന പണം കൊവിഡ്-19 ഫണ്ടിലേക്കു പോവും. പരമാവധി ആളുകളിലേക്കു ഭക്ഷണമെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

തുടക്കം മുതല്‍ ആര്‍സിബിക്കൊപ്പം, പക്ഷെ ഒരു കിരീടം പോലുമില്ല... ടീം വിടുമോ? വെളിപ്പെടുത്തി കോലിതുടക്കം മുതല്‍ ആര്‍സിബിക്കൊപ്പം, പക്ഷെ ഒരു കിരീടം പോലുമില്ല... ടീം വിടുമോ? വെളിപ്പെടുത്തി കോലി

സച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണംസച്ചിന്‍ 'ദൈവം', അതിനും മുകളില്‍ ഒരാളോ? കോലിയെക്കുറിച്ച് ബ്രെറ്റ് ലീയുടെ പ്രതികരണം

കൊവിഡ്-19 കാരണം നിലവില്‍ എല്ലാ കായിക മല്‍സരങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ 13ാം സീസണും ഇതിലുള്‍പ്പെടുന്നു. രാജ്യത്തു ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിയതിനു പിന്നാലെ ടൂര്‍ണമെന്റ് അനിശ്ചിത കാലത്തേക്കു മാറ്റുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഇത് ഏപ്രില്‍ 15ലേക്കു ബിസിസിഐ ആദ്യം മാറ്റിയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടിയതോടെ അനിശ്ചിത കാലത്തേക്കു മാറ്റുകയായിരുന്നു.

Story first published: Saturday, April 25, 2020, 14:44 [IST]
Other articles published on Apr 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X