Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്ക് രണ്ടാം കുഞ്ഞ്, 2016ലേ ഇത് പ്രവചിച്ചു! ജ്യോതിഷിയുടെ പോസ്റ്റ് വൈറല്‍- ഞെട്ടിക്കും

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് അപ്രതീക്ഷിതമായി ഇടവേളയെടുത്ത വിരാട് കോലി ഒരു സന്തോഷ വാര്‍ത്തയാണ് ആരാധകരുമായി പങ്കുവെച്ചത്. കോലി-അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നുവെന്നതാണ് ഈ സന്തോഷ വാര്‍ത്ത. ആദ്യത്തെ പെണ്‍കുട്ടിയായിരുന്നെങ്കില്‍ രണ്ടാമത് ഇവര്‍ക്ക് പിറന്നിരിക്കുന്നത് ആണ്‍കുഞ്ഞാണ്. അകായ് എന്നാണ് കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്. കോലി തന്നെ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.

കോലിയുടെ രണ്ടാം കുഞ്ഞിന്റെ വാര്‍ത്തകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കവെ വൈറലാവുന്നത് ഒരു ജ്യോതിഷിയാണ്. കോലിയുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ചാണ് ഇദ്ദേഹം ഞെട്ടിപ്പിക്കുന്നത്. ഇപ്പോഴിതാ കോലിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും പ്രവചിച്ച് ജ്യോതിഷി എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കുകയാണ്. 'സ്റ്റാര്‍സ് ആന്റ് അസ്‌ട്രോളജി' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ജ്യോതിഷി കോലിയുടെ വ്യക്തി ജീവിതത്തിലെ പ്രധാന കാര്യങ്ങള്‍ പ്രവചിച്ചിരിക്കുന്നത്.

2016ലേ കോലിയുടെ കരിയറിലെയും ജീവിതത്തിലേയും പ്രധാന കാര്യങ്ങള്‍ ജ്യോതിഷി പ്രവചിച്ചത്. കോലിയുടെ ആദ്യത്തെ കുഞ്ഞ് 2018 ഫെബ്രുവരിക്കും 2021 ഫെബ്രുവരിക്കും ഇടയില്‍ ജനിക്കുമെന്നാണ് ജ്യോതിഷി പ്രവചിച്ചത്. 2021 ജനുവരി 11നാണ് കോലിയുടെ ആദ്യ കുഞ്ഞ് വാമിക ജനിച്ചത്. കോലിയുടെ രണ്ടാമത്തെ കുഞ്ഞ് 2023 മാര്‍ച്ചിനും 2024 ഏപ്രിലിനും മുമ്പായി ഉണ്ടാവുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. ഇത് സത്യമാകുന്ന തരത്തില്‍ 2024 ഫെബ്രുവരിയില്‍ കോലിയുടെ രണ്ടാമത്തെ കുഞ്ഞും പിറന്നിരിക്കുകയാണ്.

കോലിയുടെ വിരമിക്കലും ഇദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 2028 മാര്‍ച്ചിന് മുമ്പ് കോലി തന്റെ കരിയറിന് വിരാമമിടുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. 35കാരനായ കോലി അടുത്ത ഏകദിന ലോകകപ്പും കളിക്കാന്‍ കഴിവുള്ളവാണ്. അതിനുള്ള ഫിറ്റ്‌നസും കോലിക്കുണ്ട്. 2028ഓടെ കോലി ക്രിക്കറ്റ് കരിയറിന് വിരാമമിടുമെന്ന് തന്നെ വിലയിരുത്താം. എന്തായാലും 2016ല്‍ ജ്യോതിഷി നടത്തിയ പ്രവചനങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

virat kohli

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന് തൊട്ടുമുമ്പാണ് കോലി വീട്ടിലേക്ക് തിരിച്ചുപോയത്. കോലിയുടെ അമ്മക്ക് അസുഖം കൂടിയതിനാലാണ് താരം ടീം വിട്ടതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് തള്ളി കോലിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ അനുഷ്‌കയും കോലിയും രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് എബി ഡിവില്ലിയേഴ്‌സാണ് ആദ്യം വെളിപ്പെടുത്തിയത്. കോലി രഹസ്യമായി വെച്ച കാര്യം ഡിവില്ലിയേഴ്‌സ് അബദ്ധത്തില്‍ വെളിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് ഡിവില്ലിയേഴ്‌സ് ഇതിന് മാപ്പ് പറഞ്ഞെങ്കിലും കോലി സ്വകാര്യമായി വെച്ചിരുന്ന കാര്യം ആരാധകര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കോലി അഞ്ചാം ടെസ്റ്റിലൂടെ തിരിച്ചെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുമുണ്ട്. എന്നാല്‍ ഒരു ടെസ്റ്റ് മാത്രം കളിക്കാനായി കോലി തിരിച്ചെത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവില്‍ കോലി അനുഷ്‌കയ്ക്കും കുടുംബത്തിനുമൊപ്പം ചിലവിടേണ്ട സമയമാണ്.

ക്രിക്കറ്റ് കരിയര്‍ പോലെ തന്നെ കോലി കുടുംബത്തിനും വലിയ പ്രാധാന്യം നല്‍കുന്നു. ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന് അടുത്ത ഐപിഎല്ലിലൂടെ കോലി തിരിച്ചുവരാനാണ് സാധ്യത കൂടുതല്‍. ആര്‍സിബിക്കൊപ്പം ഇത്തവണയും കോലി കസറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ടാമത്തെ കുഞ്ഞിന്റെ ജനനം കോലിക്ക് ആര്‍സിബിക്കൊപ്പം കപ്പ് നേടിക്കൊടുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇതുവരെ കപ്പ് നേടാത്ത ടീമാണ് ആര്‍സിബി.

ഇത്തവണ ശക്തമായ താരനിരയാണ് ആര്‍സിബിക്കുള്ളത്. എന്നാല്‍ ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കോലിയുണ്ടാവുമെന്ന് ഉറപ്പാണ്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഏറെ നാള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്ന കോലി ഇക്കഴിഞ്ഞ അഫ്ഗാന്‍ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. പ്രായം മുന്നോട്ട് പോകുന്തോറും കോലിയുടെ പ്രകടനം മെച്ചപ്പെടുകയാണ്.

Story first published: Thursday, February 22, 2024, 15:36 [IST]
Other articles published on Feb 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+