Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ മകന്‍ ഇത്ര വേഗം സ്റ്റാറോ? ഈ വര്‍ഷം ഗൂഗിള്‍ സെര്‍ച്ചില്‍ രണ്ടാമന്‍!! കാരണമറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയുടെയും മകന്‍ അക്കായ് കോലിയെ തേടി വമ്പന്‍ നേട്ടമെത്തിയിരിക്കുകയാണ്. ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട രണ്ടാമത്തെയാളാണ് അക്കായ് മാറിയിരിക്കുന്നത്. അക്കായ് എന്ന പേരിന്റെ അര്‍ഥമറിയാനാണ് ഗൂഗിളില്‍ നിരവധി പേര്‍ ഇടിച്ചു കയറിയത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് കോലിക്കും അനുഷ്‌കയ്ക്കും അവരുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. അക്കായ് (Akaay) എന്നാണ് മകനു പേരിട്ടിരിക്കുന്നതെന്നു സോഷ്യല്‍ മീഡിയയിലൂടെ കോലി ആരാധകരെ അറിയിക്കുകയും ചെയ്തു.

അര്‍ഥമെന്ന (meaning) കാറ്റഗറിയിലാണ് ഗൂഗിള്‍ സെര്‍ച്ചില്‍ 10 മാസം മാത്രം പ്രായമുള്ള അക്കായ് രണ്ടാമതെത്തിയത്. ഓള്‍ ഐസ് ഓണ്‍ റാഫയെന്നതാണ് ഈ വര്‍ഷം ഏറ്റവുമധികം ഈ കാറ്റഗറിയില്‍ സെര്‍ച്ച് ചെയ്യപ്പെട്ടിട്ടുള്ളത്.

VIRAT KOHLI ANUSHKA SHARMA

ഹിന്ദിയും ടര്‍ക്കിഷും ചേര്‍ന്ന വാക്കുകളിലൊന്നാണ് അക്കായ്. തുര്‍ക്കിയില്‍ കായ (kaaya) എന്ന വാക്കില്‍ നിന്നാണ് അക്കായ് വരുന്നത്. ശരീരമെന്നാണ് ഇതിന്റെ അര്‍ഥം. സംസ്‌കൃതത്തിലാവട്ടെ അക്കായ് എന്നാല്‍ ശരീരമില്ലാത്ത എന്തെങ്കിലുമൊന്ന് എന്നാണ് അര്‍ഥമാക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് തങ്ങള്‍ വീണ്ടും മാതാപിതാക്കളായ സന്തോഷ വാര്‍ത്ത ആരാധകരുമായി കോലിയും അനുഷ്‌കയും പങ്കുവച്ചത്.

ഫെബ്രുവരി 15ന് ഞങ്ങളുടെ ബേബി ബോയ് അക്കായിയെ, വാമികയുടെ കുഞ്ഞനുജനെ ഈ ലോകത്തേക്കു സ്വാഗതം ചെയ്തുവെന്നു ഏറെ സന്തോഷത്തോടെയും ഹൃദയം നിറഞ്ഞ സ്‌നേഹത്തോടെയും കൂടി നിങ്ങളെ അറിയിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ കോലിയുടെയും അനുഷ്‌കയുടെയും പോസ്റ്റ്.

മകന്റെ ജനനത്തിനു ശേഷം കോലിയും അനുഷ്‌കയും ലണ്ടനിലേക്കു താമസം മാറിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടുതല്‍ സ്വകാര്യത തേടിയായിരുന്നു ഇരുവരും ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ലണ്ടനില്‍ പലപ്പോഴു മക്കള്‍ക്കൊപ്പം കോലിയും അനുഷ്‌കയും വളരെ സാധാരണ രീതിയില്‍ ആരാധകരുടെ ശല്യമില്ലാതെ പുറത്തു കറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.

അതേസമയം, ഷാരൂഖ് ഖാന്‍ നായകനായി 2018ല്‍ പുറത്തിറങ്ങിയ സീറോയെന്ന ബോളിവുഡ് സിനിമയ്ക്കു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അനുഷ്‌ക. എന്നാല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മുന്‍ സൂപ്പര്‍ താരവും ക്യാപ്റ്റനുമായിരുന്ന ജുലാന്‍ ഗോസ്വാമിയുടെ ജീവിതകഥ പ്രമേയമായെത്തുന്ന ചക്ദ എക്‌സ്പ്രസെന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങുകയാണ് അവര്‍.

എന്നാല്‍ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനായി കളിക്കുന്ന തിരക്കിലാണ് കോലി. പെര്‍ത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം തകര്‍പ്പന്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ഏറെ പഴി കേട്ട കോലി ഈ ഇന്നിങ്സിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, December 12, 2024, 15:40 [IST]
Other articles published on Dec 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+