Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലി ഒന്നാന്തരം ക്യാപ്റ്റന്‍, കളിക്കാരും; വാനോളം പുകഴ്ത്തി ഡിവില്ലിയേഴ്‌സ്

ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ഡിവില്ലിയേഴ്‌സ് | Oneindia Malayalam

ദില്ലി: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന് ജയിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയെയും ടീം അംഗങ്ങളെയും പുകഴ്ത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. കോലി ഒന്നാന്തരം ക്യാപ്റ്റനാണെന്നും ടീം അംഗങ്ങള്‍ ക്യാപ്റ്റന്റെ വഴിയ കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

വിരാട് കോലി തന്റെ കളിക്കാര്‍ക്ക് കൃത്യമായ മാതൃകയാകുന്നുണ്ട്. കളിക്കാരാകട്ടെ ക്യാപ്റ്റന്റെ വഴിയതന്നെ നടക്കുകയും ചെയ്യുന്നു. അതിശയിപ്പിക്കുന്ന ഒന്നാന്തരം ക്യാപ്റ്റനാണ് കോലി. വര്‍ഷങ്ങളായി താരത്തിന്റെ വളര്‍ച്ച അടുത്തുനിന്നുകാണാന്‍ കഴിഞ്ഞിട്ടുണ്ട്. കോലിക്ക് കീഴെ കളിക്കുന്നത് ഏറെ ആസ്വാദ്യകരമാണ്. വരും വര്‍ഷങ്ങളില്‍ കോലി കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും ഇന്ത്യയ്ക്ക് അതിന്റെ നേട്ടമുണ്ടാകുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

page

ഐപിഎല്‍ ടീം ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ കോലിയുടെ സഹതാരമാണ് ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ലോകത്തിലെ മികച്ചതാണെന്നും താരം പറയുന്നുണ്ട്. ഇംഗ്ലണ്ടിലെ പരാജയത്തിന്റെ പേരില്‍ അതിനെ വിലകുറച്ചുകാണേണ്ടതില്ല. കളിക്കളത്തില്‍ അത് സ്വാഭാവികമാണ്. നന്നായി കളിക്കുമ്പോള്‍ പുകഴ്ത്തുകയും അല്ലാത്തപ്പോള്‍ വിമര്‍ശിക്കുന്നതും താന്‍ പതിനഞ്ചുവര്‍ഷം അത് അനുഭവിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഈവര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഡി വില്ലിയേഴ്‌സ് ലോക ക്രിക്കറ്റിനെ ഞെട്ടിച്ചിരുന്നു. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെ കളിമതിയാക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങളോളം കളിക്കളത്തില്‍ തുടരാമെന്നിരിക്കെയാണ് ഡിവില്ലിയേഴ്‌സ് വിരമിച്ചത്. ദക്ഷിണാഫ്രിക്കയിടെ ടി20 ലീഗില്‍ കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരത്തിന്റെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തിന് വലിയ നഷ്ടമാണ്.


ചരിത്രം വഴിമാറുമോ അടുത്ത കളിയില്‍? റെക്കോര്‍ഡിടാന്‍ കോലി, സച്ചിന് പോലുമില്ല!!

Story first published: Tuesday, October 23, 2018, 8:46 [IST]
Other articles published on Oct 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+