Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ 'തല'യില്‍ സിവയുടെ കൈപ്പണി.. സാക്ഷി ധോണിയുടെ ചിത്രങ്ങള്‍ വൈറല്‍!

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തല എം എസ് ധോണിയും മകള്‍ സിവയും ഒരുമിച്ച് കളിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ധോണിയുടെ ഭാര്യ സാക്ഷി ധോണി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. എന്റെ ജീവിതം എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ധോണി, സിവയും അച്ഛനും കളിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

നിലത്ത് കിടക്കുന്ന ധോണിക്കൊപ്പം ഒരു വയസ്സുകാരി സിവ കളിക്കുന്ന ചിത്രമാണ് സാക്ഷി പോസ്റ്റ് ചെയ്തത്. ഐ പി എല്ലില്‍ പുനെ സൂപ്പര്‍ജയന്റ്‌സിന് വേണ്ടിയാണ് ധോണി ഇപ്പോള്‍ കളിക്കുന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളികള്‍ക്കായി ഇപ്പോള്‍ മൊഹാലിയിലാണ് ധോണി. ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പുനെയുടെ മത്സരം.

dhoni-ziva

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി സിവയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ പങ്കുവെച്ചിരുന്നു. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ സെമിഫൈനല്‍ മത്സരത്തിന് മുമ്പായിരുന്നു ഇത്. വിരാട് കോലി മാത്രമല്ല, ഹര്‍ഭജന്‍ സിംഗ്, ഡ്വെയ്ന്‍ ബ്രാവോ, സുരേഷ് റെയ്ന തുടങ്ങിയ താരങ്ങളും സിവയ്ക്കൊപ്പം സെല്‍ഫിയെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാക്ഷി സിവയ്ക്ക് ജന്മം നല്‍കിയത്.

Story first published: Sunday, April 17, 2016, 9:54 [IST]
Other articles published on Apr 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+