Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രതിഭകളെന്ന് ലോകം വാഴ്ത്തി, പക്ഷെ കൈയിലിരിപ്പുകൊണ്ട് കരിയര്‍ ദുരന്തമായി! ആരൊക്കെ?

ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കുകയെന്നത് പ്രതിഭകൊണ്ട് മാത്രം സാധ്യമാകുന്ന കാര്യമല്ല. അതിന് അച്ചടക്കവും മികച്ച ഫിറ്റ്‌നസും ഭാഗ്യവും കൂടിയും വേണം. ലോക ക്രിക്കറ്റില്‍ വലിയ കരിയര്‍ പ്രതീക്ഷിച്ചിരുന്ന പല താരങ്ങളും പാതി വഴിയില്‍ കൊഴിഞ്ഞുപോകുന്നതും കാണാന്‍ സാധിച്ചു. എന്നാല്‍ വലിയ കരിയര്‍ പ്രതീക്ഷിക്കാത്ത പല താരങ്ങളും സൂപ്പര്‍ താരങ്ങളായി മാറുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. പലപ്പോഴും നേരത്തെ കരിയറില്‍ സൂപ്പര്‍ താരങ്ങളായി മാറിയവരുടെ കരിയറാണ് ദുരന്തമായി മാറിയിട്ടുള്ളത്.

ചെറുപ്പത്തിലേ സൂപ്പര്‍ താര പദവിയിലേക്കെത്തുമ്പോള്‍ അതില്‍ ഭ്രമിച്ച് കരിയര്‍ നശിപ്പിച്ചവര്‍ നിരവധിയാണെന്ന് കാണാനാവും. ഇതില്‍ ഇന്ത്യന്‍ താരങ്ങളും മുന്‍ നിരക്കാരാണ്. ഇത്തരത്തില്‍ പ്രതിഭയുണ്ടായിട്ടും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

വിനോദ് കാംബ്ലി

ഈ പട്ടികയില്‍ എടുത്തു പറയേണ്ട പേരുകളിലൊന്നാണ് വിനോദ് കാംബ്ലിയുടേത്. സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാളും വലിയ പ്രതിഭയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമാണ് വിനോദ് കാംബ്ലി. ഇന്ത്യന്‍ ടീമിലേക്കെത്തുകയും വളരെ വേഗം സൂപ്പര്‍ താരമായി മാറുകയും ചെയ്യാന്‍ കാംബ്ലിക്കായി. എന്നാല്‍ ചെറുപ്പത്തിലേ തന്നെ സൂപ്പര്‍ താരമായി മാറിയതിന് പിന്നാലെ കാംബ്ലി ആഡംഭര ജീവിതത്തില്‍ മുഴുകി. ക്രിക്കറ്റിനെക്കാള്‍ പ്രാധാന്യം ലഹരിക്ക് നല്‍കി.

ഇതോടെ ക്രിക്കറ്റ് കരിയറില്‍ പതിയെ പിന്നോട്ട് പോയി. മോശം ഫോമിനൊപ്പം ലഹരി ഉപയോഗിച്ച് ഫിറ്റ്‌നസും നശിപ്പിച്ചു. ഇതോടെ കാംബ്ലിയുടെ ക്രിക്കറ്റ് കരിയര്‍ പതിയെ പതിയെ അവസാനിച്ചു. ഇപ്പോള്‍ 52ാം വയസില്‍ ഗുരുതര രോഗങ്ങളോടെ ബിസിസി ഐ പെന്‍ഷനെ മാത്രം ആശ്രയിച്ച് ജീവിക്കേണ്ട അവസ്ഥയിലേക്ക് കാംബ്ലി എത്തിയിരിക്കുകയാണ്.

പൃഥ്വി ഷാ

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വളരെ പ്രതീക്ഷയോടെ കണ്ട താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് പൃഥ്വി. ഇന്ത്യന്‍ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മിന്നിക്കാന്‍ പൃഥ്വി ഷാക്ക് സാധിച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടിയെടുക്കാനും പൃഥ്വിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അടുത്ത സച്ചിനായും സെവാഗായുമെല്ലാം വാഴ്ത്തപ്പെട്ട കളിക്കാരനാണ് പൃഥ്വി ഷാ.

എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും സീറ്റ് നേടാനാവാതെ അദ്ദേഹം പിന്നോട്ട് പോയിരിക്കുകയാണ്. മോശം ഫിറ്റ്‌നസാണ് താരത്തെ പിന്നോട്ടടിക്കുന്നത്. കൂടാതെ നൈറ്റ് പാര്‍ട്ടികളും മദ്യപാനവുമെല്ലാം പൃഥ്വിയെ പിന്നോട്ടടിക്കുന്ന കാര്യങ്ങളാണ്. ഇനി സൂപ്പര്‍ താര പദവിയിലേക്ക് വളരുക പൃഥ്വിയെ സംബന്ധിച്ച് വളരെ പ്രയാസമാണ്. വലിയ ഭാവി ഉണ്ടായിരുന്നിട്ടും കൈയിലിരിപ്പുകൊണ്ട് കരിയര്‍ തകര്‍ത്തവനാണ് പൃഥ്വിയെന്ന് നിസംശയം പറയാം.

unmukt chand

ഉന്മുക്ത് ചന്ദ്

വിരാട് കോലിയെപ്പോലെ അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ് ഉന്മുക്ത് ചന്ദ്. വലിയ കരിയര്‍ ഉണ്ടാവുമെന്ന് ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ച കളിക്കാരിലൊരാളാണ് ഉന്മുക്ത് ചന്ദ്. എന്നാല്‍ താരത്തിന്റെ കരിയര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. അണ്ടര്‍ 19 ക്രിക്കറ്റ് കിരീടം നേടിയ ശേഷം ഉന്മുക്തിന്റെ ശ്രദ്ധ ക്രിക്കറ്റില്‍ നിന്ന് മാറിയെന്ന് തന്നെ പറയാം.

ഐപിഎല്ലിലടക്കം ഫ്‌ളോപ്പായ താരത്തിന് ദേശീയ ടീമിലേക്ക് വളരാന്‍ സാധിക്കാതെ പോയി. ഇന്ത്യ വിട്ട് അമേരിക്കന്‍ ടീമിലേക്ക് പോയിട്ടും സ്ഥിരം സീറ്റ് നേടിയെടുക്കാന്‍ താരത്തിനായില്ല. ഇപ്പോള്‍ കരിയറില്‍ ഒന്നുമാകാതെ പാഡഴിക്കേണ്ട അവസ്ഥയിലാണ് ഉന്മുക്ത് ചന്ദ്.

ശ്രീശാന്ത്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറായി കരിയര്‍ അവസാനിപ്പിക്കാന്‍ കഴിവുള്ളവനായിരുന്നു എസ് ശ്രീശാന്ത്. എന്നാല്‍ കളത്തിലെ മോശം പെരുമാറ്റം അദ്ദേഹത്തെ അഹങ്കാരിയെന്ന നിലയിലേക്കെത്തിച്ചു. പിന്നീട് ഒത്തുകളി വിവാദത്തിലും ഉള്‍പ്പെട്ടതോടെ കരിയറിന് പാതിവഴിയില്‍ ബ്രേക്കിടേണ്ടി വന്നു. മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനങ്ങള്‍ നടത്താനായെങ്കിലും പ്രതീക്ഷിച്ച നിലയില്‍ കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

Story first published: Wednesday, December 25, 2024, 7:44 [IST]
Other articles published on Dec 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+