Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'സച്ചിനെക്കാളും ടെസ്റ്റ് ശരാശരി കാംബ്ലിക്ക്', കൗതുകകരമായ അഞ്ച് കളി കണക്കുകളിതാ

1

ക്രിക്കറ്റില്‍ വലിയ പ്രതീക്ഷയോടെ കരിയര്‍ ആരംഭിച്ച പല താരങ്ങള്‍ക്കും പല കാരണങ്ങള്‍ക്കൊണ്ട് പാതിവഴിയില്‍ വീഴേണ്ടി വന്നിട്ടുണ്ട്. ഇതിഹാസങ്ങളാവുമെന്ന് വിധിയെഴുതപ്പെട്ട പലര്‍ക്കും സ്വന്തം സ്വഭാവംകൊണ്ടോ അതിരുവിട്ട ജീവിത ശൈലികൊണ്ടോ വിധികൊണ്ടോ ഒക്കെ കരിയര്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ ഇതിഹാസമായവരെ നോക്കിയാല്‍ ഭാഗ്യത്തിന്റെ വലിയ പിന്തുണ ഇവര്‍ക്കെല്ലാം ഉണ്ടായിട്ടുണ്ട്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ടെന്നിസ് എല്‍ബോ ബാധിച്ചിട്ടും വലിയ കരിയര്‍ സൃഷ്ടിച്ചെടുത്തത് അദ്ദേഹത്തിന് ഇത്തരത്തില്‍ വലിയ ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടായതുകൊണ്ടാണ്. ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി തുടങ്ങിയ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്. ഇങ്ങനെയുള്ള ക്രിക്കറ്റിലെ പ്രമുഖ റെക്കോഡുകളെല്ലാം ഒട്ടുമിക്ക ആരാധകര്‍ക്കും മനപാഠമാണ്. എന്നാല്‍ അധികം ആര്‍ക്കും അറിയാത്ത ചില കൗതുകകരമായ റെക്കോഡുകള്‍ ക്രിക്കറ്റിലുണ്ട്. ഇത്തരത്തില്‍ രസകരമായ അഞ്ച് കളി കണക്കുകള്‍ പരിശോധിക്കാം.

തുടര്‍ച്ചയായി കൂടുതല്‍ മെയ്ഡന്‍ ഓവര്‍

തുടര്‍ച്ചയായി കൂടുതല്‍ മെയ്ഡന്‍ ഓവര്‍

ഒരോവര്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ പൂര്‍ത്തിയാക്കുകയെന്നത് എളുപ്പമല്ല. ഏത് ഫോര്‍മാറ്റിലായാലും ഇത് ദുഷ്‌കരമായ കാര്യം തന്നെയാണ്. എങ്കില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ റണ്‍സ് വഴങ്ങാതെ മെയ്ഡന്‍ ആക്കിയത് ഏത് ബൗളറാണെന്ന് അറിയാമോ? ഇന്ത്യക്കാരനായി ബാപു നഡ്കര്‍ണിയാണ് ഈ റെക്കോഡിനുടമ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ തുടര്‍ച്ചയായി 21 ഓവറുകളാണ് റണ്‍സ് വിട്ടുകൊടുക്കാതെ അദ്ദേഹം എറിഞ്ഞത്. 32 ഓവറുകള്‍ മത്സരത്തിലെറിഞ്ഞ ഇതിലെ 27 ഓവറും മെയ്ഡനാക്കിയപ്പോള്‍ വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സാണ്. അധികം ആര്‍ക്കും അറിയാത്ത റെക്കോഡാണിത്.

ഏകദിനത്തില്‍ സായീദ് അജ്മല്‍ കളിയിലെ താരമായിട്ടില്ല

ഏകദിനത്തില്‍ സായീദ് അജ്മല്‍ കളിയിലെ താരമായിട്ടില്ല

പാകിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളാണ് സായീദ് അജ്മല്‍. ഗൂഗ്ലികൊണ്ടും ദൂസ്‌രകൊണ്ടും ബാറ്റ്‌സ്മാനെ വട്ടം കറക്കിയിരുന്ന സായീദ് അജ്മലിന്റെ പേരില്‍ മികച്ച ബൗളിങ് റെക്കോഡുകളുമുണ്ട്. സച്ചിനെയും കോലിയേയുമടക്കം പ്രയാസപ്പെടുത്തിയിട്ടുള്ള അജ്മലിന് കരിയറില്‍ ഒരിക്കല്‍ പോലും ഏകദിനത്തില്‍ കളിയിലെ താരമാവാന്‍ സാധിച്ചിട്ടില്ല. 113 ഏകദിന മത്സരത്തില്‍ നിന്ന് 184 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ കളിയിലെ താരമാവാനുള്ള ഭാഗ്യം ഒരു തവണപോലും ഉണ്ടായില്ല.

ടീം റണ്‍സിനെക്കാള്‍ 80 ശതമാനം കൂടുതല്‍ റണ്‍സ്

ടീം റണ്‍സിനെക്കാള്‍ 80 ശതമാനം കൂടുതല്‍ റണ്‍സ്

ടീമിന്റെ മത്സരമാണ് ക്രിക്കറ്റ്. വ്യക്തികളേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ക്രിക്കറ്റില്‍ ഒരു താരം ടീം സ്‌കോറിനെക്കാള്‍ 80 ശതമാനം കൂടുതല്‍ റണ്‍സ് നേടിയെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. 1977ല്‍ ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ടെര്‍ണറാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രകതടനം. ടീം സ്‌കോര്‍ 169ല്‍ ഒതുങ്ങിയപ്പോള്‍ 141 റണ്‍സുമായി ടെര്‍ണര്‍ പുറത്താവാതെ നിന്നു. ടീം സ്‌കോറിന്റെ 83.43 ശതമാനം റണ്‍സും ടര്‍ണറാണ് നേടിയത്. ഇന്നും ഈ റെക്കോഡ് ടര്‍ണറിന്റെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച പ്രായം കുറഞ്ഞ താരമാര്?

അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ച പ്രായം കുറഞ്ഞ താരമാര്?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല ഇതിഹാസങ്ങളും 16ാം വയസില്‍ അരങ്ങേറ്റം കുറിച്ചതാണെന്ന് പലര്‍ക്കും അറിയാമെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാരാണെന്ന് അധികമാര്‍ക്കും അറിയില്ല. പാകിസ്താന്റെ ഹസന്‍ റാസയാണ് ഈ താരം. 14ാം വയസും 227 വയസും പ്രായം ഉള്ളപ്പോഴാണ് ഹസന്‍ അരങ്ങേറ്റം നടത്തുന്നത്. ഏഴ് ടെസ്റ്റും 16 ഏകദിനവും പാകിസ്താനായി അദ്ദേഹം കളിച്ചു. മൂന്ന് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 477 റണ്‍സാണ് ഹസന്‍ റാസയുടെ പേരിലുള്ളത്.

സച്ചിനെക്കാളും ടെസ്റ്റ് ശരാശരി കാംബ്ലിക്ക്

സച്ചിനെക്കാളും ടെസ്റ്റ് ശരാശരി കാംബ്ലിക്ക്

സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം സ്‌കൂള്‍ ക്രിക്കറ്റില്‍ മുതല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കി വളര്‍ന്നുവന്ന താരമാണ് വിനോദ് കാംബ്ലി. സച്ചിനെപ്പോലെ ഇതിഹാസമാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇടം കൈയനായ കാംബ്ലിയുടെ ടെസ്റ്റ് ശരാശരി 54.20 ആണ്. 20 ടെസ്റ്റ് ഇന്നിങ്‌സാണ് കാംബ്ലി കളിച്ചത്. 329 ഇന്നിങ്‌സ് കളിച്ച സച്ചിന്റെ ടെസ്റ്റ് ശരാശരി 53.78 ആണ്. ഇത് പ്രകാരം നോക്കുമ്പോള്‍ സച്ചിനെക്കാള്‍ ടെസ്റ്റ് ശരാശരി വിനോദ് കാംബ്ലിക്കാണുള്ളത്.

Story first published: Saturday, February 26, 2022, 16:28 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+