Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു കാലത്ത് കോടികള്‍, ഒടുവില്‍ പാപ്പരായി മാറി; ഈ ക്രിക്കറ്റ് താരങ്ങളുടെ കഥ അറിയാം

ക്രിക്കറ്റ് മേഖല ആഡംഭരത്തിന്റേയും പണത്തിന്റേയും പ്രധാപത്തിന്റേയുമാണ്. ഫുട്‌ബോളിന് ശേഷം ഏറ്റവും സ്വീകാര്യതയുള്ള കായിക ഇനങ്ങളിലൊന്നാണ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ ആരാധക പിന്തുണയും കോടികളുടെ പ്രതിഫലവും ഉണ്ടാവും. ക്രിക്കറ്റ് താരങ്ങളെല്ലാം അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. മിക്ക ക്രിക്കറ്റ് താരങ്ങള്‍ക്കും കോടികളുടെ ആസ്തിയാണ് കരിയറിലൂടെ നേടിയെടുക്കാനായത്.

എന്നാല്‍ ചുരുക്കം ചിലരെങ്കിലും വലിയ കരിയര്‍ നേടിയ ശേഷവും ഒടുവില്‍ പാപ്പരായി മാറി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ താരം വിനോദ് കാംബ്ലിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം വളര്‍ന്ന കാംബ്ലി ഒരു സമയത്ത് സച്ചിനെക്കാളും വലിയവനാവുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ താരമാണ്. എന്നാല്‍ കാംബ്ലിക്ക് പ്രതീക്ഷിച്ചപോലെ കരിയര്‍ വളര്‍ത്താനായില്ല.

കരിയറിന്റെ വളര്‍ച്ചയോടൊപ്പം കാംബ്ലി മദ്യത്തിനും ചൂതാട്ടത്തിനും അടിമപ്പെട്ടു. മറ്റ് പല കാര്യങ്ങളിലേക്കും ശ്രദ്ധ തിരിഞ്ഞതോടെ കാംബ്ലിക്ക് ക്രിക്കറ്റില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ പോയി. കുത്തഴിഞ്ഞ ജീവിതം താരത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. സമീപകാലത്ത് അസുഖങ്ങളും താരത്തെ വേട്ടയാടി. ഇപ്പോള്‍ സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലാണ് വിനോദ് കാംബ്ലിയുള്ളത്. വലിയ കരിയറും സാമ്പത്തികവും നേടേണ്ടിയിരുന്നതാണെങ്കിലും കൈയിലിരുപ്പ് ഇതെല്ലാം നഷ്ടപ്പെടുത്തി.

അന്‍ഷുമാന്‍ ഗെയ്ക് വാദാണ് മറ്റൊരു താരം. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക് വാദും ഇത്തരത്തില്‍ പാപ്പരായി മാറിയ താരമാണ്. 15 ഏകദിനവും 40 ടെസ്റ്റും അന്‍ഷുമാന്‍ കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം രക്താര്‍ബുദം അദ്ദേഹത്തെ ബാധിച്ചു. ഇതോടെ സാമ്പത്തികമായി വലിയ തകര്‍ച്ച നേരിട്ടു. ബിസിസി ഐ സാമ്പത്തികമായി അന്‍ഷുമാനെ സഹായിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി വളരെ തകര്‍ന്ന താരങ്ങളിലൊരാളാണ് അന്‍ഷുമാനെന്ന് പറയാം.

Chris Cairns

അര്‍ഷാദ് ഖാനാണ് മറ്റൊരു താരം. മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളറായ അര്‍ഷാദ് 1997-98ലാണ് പാക് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. കൊച്ചിയില്‍ 2005ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരേ 33 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റടക്കം നേടി താരം തിളങ്ങിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് കരിയറില്‍ പ്രതീക്ഷിച്ച ഉയര്‍ച്ചയിലേക്കെത്താന്‍ അര്‍ഷാദിനായില്ല. സാമ്പത്തികമായി വലിയ തകര്‍ച്ച നേരിട്ട അര്‍ഷാദ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ടാക്‌സി ഡ്രൈവറായി ജോലി നോക്കുകയാണ്.

ആദം ഹോലിയോക്കെയാണ് മറ്റൊരാള്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ ആദം ഹോലിയോക്ക് 2007ല്‍ ഇംഗ്ലണ്ടിനായി കളിച്ചിരുന്നു. ക്രിക്കറ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ താരത്തിനായില്ല. ബിസിനസിലും വലിയ തകര്‍ച്ച നേരിട്ടതോടെ താരത്തിന്റെ ജീവിതം മാറി മറിഞ്ഞു. ഇപ്പോള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് താരത്തിനുള്ളത്. മാത്യു സിന്‍ക്ലെയറാണ് സാമ്പത്തികമായി തകര്‍ന്ന മറ്റൊരു താരം. ന്യൂസീലന്‍ഡ്കാരനായ താരം അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്.

നാലാം വയസില്‍ പിതാവിനെ നഷ്ടമായ താരം ഏറെ കഷ്ടപ്പെട്ടാണ് ക്രിക്കറ്റ് താരമായത്. എന്നാല്‍ പ്രതീക്ഷിച്ചപോലെ വലിയ കരിയര്‍ നേടിയെടുക്കാനായില്ല. ഇതോടെ താരത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നോക്കം പോയി. വലിയ സാമ്പത്തിക ബാധ്യതയും അദ്ദേഹത്തിന് ഉണ്ടായി. മറ്റൊരു ന്യൂസീലന്‍ഡ് താരമായ ക്രിസ് കെയ്ന്‍സും ഇത്തരത്തില്‍ സാമ്പത്തികമായി തകര്‍ന്നുപോയ താരമാണ്. ക്രിക്കറ്റ് കരിയര്‍ തകര്‍ന്ന ശേഷം ബസ് ക്ലീനിങ്ങടക്കം നടത്തിയാണ് അദ്ദേഹം ഉപജീവനം നടത്തിയിരുന്നത്.

ഓള്‍റൗണ്ടറായിരുന്ന താരത്തിന്റെ പേരില്‍ 9 സെഞ്ച്വറിയും 420 വിക്കറ്റും ഉണ്ടായിരുന്നു. എന്നിട്ടും സാമ്പത്തികമായി കാര്യമായൊന്നും നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒടുവില്‍ പാപ്പരായി താരം മാറുകയും ചെയ്തു.

Story first published: Sunday, August 25, 2024, 13:24 [IST]
Other articles published on Aug 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+