For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാക്‌സ്വെല്ലിനെ 'വീഴ്ത്തിയതെങ്ങനെ' ? ആദ്യം പ്രൊപ്പോസ് ചെയ്തതാര്? എല്ലാം വെളിപ്പെടുത്തി വിനി രാമന്‍

മാക്‌സ്വെല്ലും വിനിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും താനും തമ്മിലുള്ള ബന്ധത്തിന്റെ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ വിനി രാമന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ത്യന്‍ ശൈലിയില്‍ കഴിഞ്ഞ മാസം 17ന് നടന്നിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പ്രതിശ്രുത വരന്‍ മാക്‌സ്വെല്ലിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വിനി തുറന്നു പറഞ്ഞത്.

1

2013 ഡിസംബറില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് ചടങ്ങില്‍ വച്ചാണ് താന്‍ ആദ്യമായി മാക്‌സ്വെല്ലുമായി നേരില്‍ കണ്ടതെന്നു വിനി ഇന്‍സ്റ്റഗഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷവും നാലു മാസമായി തങ്ങള്‍ പ്രണയത്തിലാണെന്നും മാക്‌സ്വെല്ലാണ് ഇഷ്ടമാണെന്ന കാര്യം ആദ്യമായി തുറന്നു പറഞ്ഞതെന്നും വിനി വെളിപ്പെടുത്തി.തങ്ങള്‍ രണ്ടു പേരില്‍ കൂടുതല്‍ ദേഷ്യം വരുന്നത് മാക്‌സ്വെല്ലിനാണ്, താനാവട്ടെ വളരെ സെന്‍സിറ്റീവാണ്. തങ്ങളില്‍ ഏറ്റവും ക്യൂട്ടും ഉറക്കെ സംസാരിക്കുന്നതും ഉറച്ച നിലപാടുള്ളതും വേഗം ഉറങ്ങുന്നതുമെല്ലാം മാക്‌സ്വെല്ലാണെന്നു വിനി വ്യക്തമാക്കി. എന്നാല്‍ ഏറ്റവും നന്നായി ഭക്ഷണം പാക് ചെയ്യുന്നത് ആരാണെന്നു ചോദിച്ചാല്‍ അത് വിവാദ വിഷയമാണെന്നാണ് വിനി പറയുന്നത്. മല്‍സരബുദ്ധിയും കായിക ഇനങ്ങളില്‍ കസറുകയും ചെയ്യുന്നത് മാക്‌സ്വെല്ലാണെന്നും രണ്ടു പേരില്‍ ഏറ്റവും നന്നായി വാഹനമോടിക്കുന്നതും അദ്ദേഹം തന്നെയാണെന്ന് വിനി വ്യക്തമാക്കി.

അതേസമയം, വിനിയെക്കുറിച്ച് പറയുമ്പോള്‍ മാക്‌സ്വെല്ലിനും നൂറുനാവാണ്. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും ചെറിയ ബ്രേക്കെടുത്തിരുന്നു. തനിക്കു മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് ആദ്യമായി തിരിച്ചറിയുകയും ചികില്‍സ തേടണമെന്ന് ഉപദേശിച്ചതും വിനിയാണെന്നു മാക്‌സ്വെല്‍ പറയുന്നു. മാനസികമായി പലതും അലട്ടുന്നുണ്ടെന്ന കാര്യം ആരോടെങ്കിലും തുറന്നു പറയാന്‍ നിര്‍ദേശിച്ചത് വിനിയാണ്. ഇത് ആദ്യമായി തിരിച്ചറിഞ്ഞതും അവളാണ്. അതുകൊണ്ടു തന്നെ അവളോടാണ് താന്‍ ആദ്യം നന്ദി പറയേണ്ടത്.

തന്റെ ഗേള്‍ഫ്രണ്ട് വിനി നമ്പര്‍ വണ്ണാണ്. സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന താനുമായി ഒത്തുചേര്‍ന്നു പോവുകയെന്നത് എളുപ്പമല്ല. അവളുടെ നിര്‍ദേശ പ്രകാരമാണ് പഠനകാലം മുതല്‍ സുഹൃത്തായിരുന്ന മൈക്കല്‍ ലോയ്ഡിനോട് എല്ലാം തുറന്നു പറഞ്ഞതെന്നും മാക്‌സ്വെല്‍ വ്യക്തമാക്കി.

2

മല്‍സരംഗത്തേക്കു മടങ്ങിയെത്തിയ ശേഷം മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗില്‍ ഉജ്ജ്വല ബാറ്റിങ് മാക്‌സ്വെല്‍ കാഴ്ചവച്ചിരുന്നു. ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കാന്‍ തയ്യാറെടുക്കവെയാണ് കൊറോണ വൈറസ് ബാധ എല്ലാം അനിശ്ചിതത്വത്തിലാക്കിയത്.

Story first published: Saturday, April 11, 2020, 11:48 [IST]
Other articles published on Apr 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+