Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിലെ പ്രശ്‌നങ്ങൾ തുറന്നുപറഞ്ഞ് പുതിയ ബാറ്റിങ് പരിശീലകന്‍

Vikram Rathour Points Out Indian Team's Batting Problem | Oneindia Malayalam

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പരമ്പര പടിവാതില്‍ എത്തിനില്‍ക്കെ ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരാന്‍ വിക്രം റാത്തോര്‍ ഒരുങ്ങിക്കഴിഞ്ഞു. സഞ്ജയ് ബാംഗറിന് പകരം വിക്രം റാത്തോറാണ് ഇനി ഇന്ത്യന്‍ ടീമിനെ ബാറ്റിങ് പരിശീലിപ്പിക്കുക. റാത്തോറിന്റെ അഭിപ്രായത്തില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് പ്രശ്‌നം. ഏകദിനത്തില്‍ മധ്യനിരയും.

പ്രശ്നം ഓപ്പണിങ് കൂട്ടുകെട്ട്

ഏകദിന മത്സരങ്ങളില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും നിരാശപ്പെടുത്തുകയാണെന്ന് അദ്ദേഹം പറയുന്നു. ടെസ്റ്റില്‍ മികച്ചൊരു ഓപ്പണിങ് ജോഡിയില്ലെന്നതും ഇന്ത്യയുടെ ആശങ്കയാണെന്ന് ഔദ്യോഗിക പദവിയില്‍ കയറിയതിന് പിന്നാലെ വിക്രം റാത്തോര്‍ വ്യക്തമാക്കി. ഇതേസമയം, ഈ പ്രശ്‌നങ്ങള്‍ പുതിയ ബാറ്റിങ് പരിശീലകനെ ലവലേശം അലട്ടുന്നില്ല.

പക്ഷെ അലട്ടുന്നില്ല

ടീമില്‍ ഓപ്ഷനുകള്‍ ഒരുപാടുണ്ട്. ടീമംഗങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരവും നിലനില്‍ക്കുന്നു. ഈ സന്ദര്‍ഭത്തില്‍ താരങ്ങളുടെ പ്രകടനം സ്ഥിരതപ്പെടുത്താനുള്ള വഴി മാത്രം ആലോചിച്ചാല്‍ മതിയെന്നാണ് റാത്തോറിന്റെ പക്ഷം.

ഇന്ത്യയുടെ ഏകദിന ടീമില്‍ ശ്രേയസ് അയ്യരും മനീഷ് പാണ്ഡെയും മുതല്‍ക്കൂട്ടാണെന്ന് വിക്രം റാത്തോര്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ ശ്രേയസും മനീഷും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആഭ്യന്തര സീസണിലും ഈ താരങ്ങളുടെ പ്രകടനം പ്രശംസനീയം.

വിക്രം റാത്തോർ

ശ്രേയസ് – മനീഷ് സഖ്യത്തെ ടീം ഇന്ത്യ കൂടുതല്‍ പിന്തുണയ്ക്കണം. ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കാന്‍ പരിശീലിപ്പിക്കണം - റാത്തോര്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ആറു ടെസ്റ്റ് മത്സരങ്ങളും ഏഴു ഏകദിനങ്ങളും കളിച്ച താരമാണ് വിക്രം റാത്തോര്‍. 2002 -ല്‍ ക്രിക്കറ്റില്‍ നിന്നും ഇദ്ദേഹം വിരമിച്ചു. ശേഷം പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ടീമുകളുടെ മുഖ്യ പരിശീലകനായി റാത്തോര്‍ ചുമതലയേറ്റു. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ഡയറക്ടര്‍ പദവിയും വിക്രം റാത്തോര്‍ വഹിച്ചിട്ടുണ്ട്.

ബെസ്റ്റ് ആര്? സ്മിത്തോ, കോലിയോ? ടെസ്‌റ്റെങ്കില്‍ അദ്ദേഹം തന്നെ... വോണ്‍ പറയുന്നത്

താരങ്ങളുമായി നല്ല ബന്ധം

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 പരമ്പരയാണ് റാത്തോറിന് മുന്നിലുള്ള ആദ്യ കടമ്പ. ഒക്ടോബര്‍ രണ്ടു മുതല്‍ ടെസ്റ്റ് പരമ്പരയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ കളിക്കും. എന്തായാലും ഇന്ത്യന്‍ ടീമിലെ താരങ്ങളുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് ബിസിസിഐ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാത്തോര്‍ സൂചിപ്പിച്ചു.

Story first published: Friday, September 6, 2019, 17:05 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+