Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെസ്റ്റ് ആര്? സ്മിത്തോ, കോലിയോ? ടെസ്‌റ്റെങ്കില്‍ അദ്ദേഹം തന്നെ... വോണ്‍ പറയുന്നത്

മെല്‍ബണ്‍: ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും തമ്മിലാണ് ഈ സ്ഥാനത്തിനു വേണ്ടി പോരാട്ടം നടക്കുന്നത്.

ആഷസിലെ നാലാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയുമായി കസറിയതോടെ കോലിയെ സ്മിത്തിനെ പിന്തള്ളിയിരുന്നു. കൂടാതെ ടെസ്റ്റ് റാങ്കിങിലും കോലിയെ മറികടന്ന് സ്മിത്ത് ഒന്നാംസ്ഥാനത്തേക്കു കയറിയിരുന്നു.

ടെസ്റ്റാണെങ്കില്‍ സ്മിത്ത് തന്നെ

ടെസ്റ്റാണെങ്കില്‍ സ്മിത്ത് തന്നെ

ടെസ്റ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കോലിക്കു പകരം സ്മിത്തിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു വോണ്‍ വ്യക്തമാക്കി.
സ്മിത്തും കോലിയും മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. പക്ഷെ സ്മിത്തിനാണ് നേരിയ മുന്‍തൂക്കം താന്‍ നല്‍കുന്നത്. സ്മിത്ത് ഇല്ലായിരുന്നെങ്കില്‍ കോലിയെ തന്നെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

കോലിയാണ് ബെസ്റ്റ്

കോലിയാണ് ബെസ്റ്റ്

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ കോലിയെന്നാവും തന്റെ ഉത്തരമെന്നു വോണ്‍ പറയുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സായിരുന്നു നേരത്തേ ഏകദിനത്തിലെ ഏറ്റവും കേമനായി താന്‍ കണ്ടിരുന്നത്. പക്ഷെ ഇപ്പോള്‍ ഈ സ്ഥാനം കോലിക്കാണ്. ശരിക്കും ഇതിഹാസം തന്നെയാണ് അദ്ദേഹം. റിച്ചാര്‍ഡ്‌സിനെ കോലി മറികടന്നു കഴിഞ്ഞതായും വോണ്‍ കൂട്ടിച്ചേര്‍ത്തു.

റെക്കോര്‍ഡുകള്‍ തകര്‍ക്കും

റെക്കോര്‍ഡുകള്‍ തകര്‍ക്കും

ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്ന ബാറ്റ്‌സ്മാനാണ് കോലി. ഭാവിയില്‍ ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും അദ്ദേഹം തകര്‍ക്കും. കോലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് താന്‍. പരസ്യമായി പല തവണ ഇക്കാര്യം താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വോണ്‍ പറയുന്നു.

കോലി മികച്ച ക്യാപ്റ്റന്‍

കോലി മികച്ച ക്യാപ്റ്റന്‍

മികച്ച ക്യാപ്റ്റന്‍ മാത്രമല്ല, അതുപോലെ മികച്ച നായകനുമാണ് കോലിയെന്നു വോണ്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനായി കരിയര്‍ ആരംഭിക്കുമ്പോള്‍ ഏതൊരു താരവും അത്ര മികച്ചവനായിരിക്കില്ല. കേമനാവാന്‍ സമയം വേണ്ടിവരും. ക്യാപ്റ്റന്റെ റോളില്‍ അതിവേഗം വളരുകയാണ് കോലി. നായകനെന്ന നിലയില്‍ കോലിയുടെ പാഷന്‍ ഇഷ്ടമാണ്. തന്ത്രങ്ങളുടെ കാര്യത്തില്‍ അദ്ദേഹം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വോണ്‍ വിശദമാക്കി.

Story first published: Friday, September 6, 2019, 14:22 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+