For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൗളിങ് വിട്ടു, ഇപ്പോള്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍! തിരിച്ചുവരവ് കാത്തിരിക്കുന്ന 3 ഇന്ത്യക്കാരിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെ നാളുകളായി അലട്ടുന്ന പ്രശ്‌നമാണ് മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവം. ഒരുകാലത്ത് ബാറ്റിങ്ങിനോടൊപ്പം പന്തുകൊണ്ടും ടീമിന് ഉപകാരികളായ താരങ്ങളുടെ വലിയൊരു നിര ഇന്ത്യക്കുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരെല്ലാം ബാറ്റിങ്ങിനൊപ്പം പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും മികവുകാട്ടിയവരാണ്. പക്ഷെ ഇന്നത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പന്തെറിയുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഇല്ല.

ഹര്‍ദിക് പാണ്ഡ്യ മാത്രമാണ് എടുത്തു പറയാന്‍ സാധിക്കുന്ന ഏക ഓള്‍റൗണ്ടര്‍. സമീപകാലയളവില്‍ ഇന്ത്യ പല ഓള്‍റൗണ്ടര്‍മാരെയും വളര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആരും പ്രതീക്ഷിച്ച നിലവാരം കാട്ടാതെ നിരാശപ്പെടുത്തി. എന്നാല്‍ ഇവരില്‍ ചിലര്‍ ബൗളിങ് വിട്ട് പൂര്‍ണ്ണമായും ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കിയതോടെ ഗംഭീര പ്രകടനം നടത്തി കൈയടി നേടുകയാണ്. ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി ഇന്ത്യക്കും ഇവരെ പരിഗണിക്കാവുന്നതാണ്.

ഓള്‍റൗണ്ടര്‍ റോളില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി മാറിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശിവം ദുബെയാണ്. യുവരാജ് സിങ് വിരമിച്ചപ്പോള്‍ ആ റോളില്‍ പകരക്കാരനായെത്തിയ ഓള്‍റൗണ്ടറാണ് ദുബെ. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ വളര്‍ന്ന താരത്തിന്റെ സിക്‌സര്‍ പറത്താനുള്ള കഴിവ് വളരെ മികച്ചതായിരുന്നു. എന്നാല്‍ ബൗളറെന്ന നിലയില്‍ തല്ലുകൊള്ളിയായി മാറി. മോശം ബൗളിങ് പതിയെ ബാറ്റിങ്ങിനെയും ബാധിച്ചു.

ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുമായി. പിന്നീട് ബൗളിങ് പൂര്‍ണ്ണമായും വിട്ട ദുബെ ഇപ്പോള്‍ ബാറ്റിങ്ങില്‍ മാത്രമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഇതോടെ താരത്തിന്റെ പ്രകടന നിലവാരവും മാറി. അവസാന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഗംഭീര പ്രകടനം നടത്താന്‍ ദുബെക്കായി. അനായാസം സിക്‌സര്‍ പറത്താന്‍ കഴിവുള്ള താരമാണ് ദുബെ. ഇടം കൈയന്‍ താരത്തിന് നല്ല ശാരീരിക ക്ഷമതയുണ്ട്. ഇത് മുതലാക്കി കളിക്കാന്‍ അദ്ദേഹത്തിനാവുന്നു.

vijay shankar

ഇപ്പോള്‍ ഇന്ത്യക്ക് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ദുബെയെ പരിഗണിക്കാവുന്നതാണ്. അതിനുള്ള മികവ് ഇപ്പോള്‍ അദ്ദേഹത്തിനുണ്ട്. രണ്ടാമത്തെ താരം വിജയ് ശങ്കറാണ്. 2019ലെ ഏകദിന ലോകകപ്പോടെയാണ് വിജയ് ശങ്കര്‍ പ്രശസ്തനാവുന്നത്. അപ്രതീക്ഷിതമായി അമ്പാട്ടി റായിഡു തഴയപ്പെടുകയും തല്‍സ്ഥാനത്ത് തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടറായി വിജയ് ശങ്കര്‍ എത്തുകയും ചെയ്തു. ഇതോടെ വില്ലന്‍ പരിവേഷത്തോടെയാണ് വിജയ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

ഓള്‍റൗണ്ടറായ താരം ബൗളിങ്ങില്‍ നന്നായി തല്ലുവാങ്ങി. മികച്ച ലൈനോ ലെങ്‌തോ വേഗമോ ഇല്ലാത്ത വിജയ് ബൗളിങ്ങില്‍ ദുരന്തമായി. ഇതിനെ മറികടക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലെ സീറ്റും തെറിച്ചു. പിന്നീട് ബൗളിങ് പൂര്‍ണ്ണമായും വിട്ട വിജയ് ഇപ്പോള്‍ ബാറ്റിങ്ങില്‍ മാത്രമാണ് പൂര്‍ണ്ണ ശ്രദ്ധ നല്‍കിയിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ പ്രകടനവും മെച്ചപ്പെട്ടു.

അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ വിജയ്ക്കായിരുന്നു. മധ്യനിരയില്‍ സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം മിടുക്കുകാട്ടാന്‍ വിജയ്ക്ക് സാധിക്കുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന താരം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. പരിമിത ഓവറില്‍ ഇനിയും കളിക്കാന്‍ വിജയ്ക്ക് സാധിക്കുമെന്ന് തന്നെ കരുതാം.

മൂന്നാമത്തെ താരം വെങ്കടേഷ് അയ്യരാണ്. ഓള്‍റൗണ്ടറായി തുടങ്ങിയ താരം ഇപ്പോള്‍ ബാറ്റിങ്ങില്‍ മാത്രമാണ് ശ്രദ്ധ നല്‍കുന്നത്. ബൗളിങ് പൂര്‍ണ്ണമായും വിട്ട വെങ്കടേഷ് ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കിയതോടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. അവസാന ഐപിഎല്ലില്‍ സെഞ്ച്വറി പ്രകടനമടക്കം നടത്താന്‍ വെങ്കടേഷിനായിരുന്നു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് വെങ്കടേഷ് സ്വപ്‌നം കാണുന്നത്. അതിനുള്ള ബാറ്റിങ് മികവ് അദ്ദേഹത്തിനുണ്ടെന്ന് തന്നെ പറയാം.

Story first published: Monday, June 26, 2023, 7:04 [IST]
Other articles published on Jun 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+