വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഫൈനല്‍ കാണുന്ന വിജയ് മല്യയുടെ വീഡിയോ വൈറലാകുന്നു!

By Muralidharan

ഐ പി എല്‍ ക്രിക്കറ്റിലെ ഏറ്റവും താരനിബിഡമായ ടീമാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്. മദ്യരാജാവ് വിജയ് മല്യയുടെ ടീം എന്നാണ് ആര്‍ സി ബി അറിയപ്പെടുന്നത് തന്നെ. ഐ പി എല്ലിന്റെ ഈ സീസണ് തൊട്ടുമുമ്പാണ് വിജയ് മല്യയ്ക്ക് ആര്‍ സി ബി ഡയറക്ടര്‍ സ്ഥാനം നഷ്ടമായത്. ബാങ്ക് കടക്കെണിയില്‍ പെട്ട് രാജ്യം വിടേണ്ടി വന്നതോടെയാണ് ഇത്. നിയമക്കുരുക്കൊഴിവാക്കാന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചെങ്കിലും മല്യ ടീമിന്റെ മെന്ററായി തുടരുമെന്ന് ടീം ഉടമകള്‍ അറിയിച്ചിരുന്നു.

Read Also: ചിന്നസ്വാമിയില്‍ താമര വിരിഞ്ഞു, ജയിച്ചത് കാവിപ്പട.. കണ്ടാല്‍ സഹിക്കില്ല ഈ ഐപിഎല്‍ ട്രോളുകള്‍!

മല്യയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ ഫൈനല്‍ വരെ എത്തിയിരുന്നു. സാധാരണ ആര്‍ സി ബിയുടെ കളി കാണാന്‍ ഗാലറിയില്‍ മല്യയും ഉണ്ടാകും. എന്നാല്‍ കോടികളുടെ കടമടക്കാതെ രാജ്യം വിട്ടുപോയ മല്യയ്ക്ക് ഇത്തവണ അതിന് സാധിച്ചില്ല. ഫൈനല്‍ വരെ എത്തിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കളി ഇത്തവണ മല്യ കണ്ടിട്ടുണ്ടാകുമോ. എങ്കില്‍ എവിടെ നിന്ന്.

vijsymslly

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് കളിക്കുമ്പോള്‍ ലണ്ടനില്‍ ഇരുന്ന് കളി കാണുകയായിരുന്നു വിജയ് മല്യ. മകന്‍ സിദ്ധാര്‍ഥ് മല്യയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഗോ ആര്‍ സി ബി എന്നാണ് വിജയ് മല്യ ക്യാമറയെ നോക്കി പറയുന്നത്. മൂന്നാമത്തെ ഫൈനലില്‍ വിജയിക്കും എന്ന് സിദ്ധാര്‍ഥ് മല്യ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും കളിയില്‍ ബാംഗ്ലൂര്‍ തോറ്റു. ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ കാണൂ...

Story first published: Tuesday, May 31, 2016, 13:07 [IST]
Other articles published on May 31, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X