Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഗോള്‍ഡന്‍ ഡെക്ക്! സിജോമോന്‍ ജോസഫ് ഫൈവ് സ്റ്റാര്‍- കേരളത്തിനു ഉജ്ജ്വല വിജയം

1

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണണമെന്റില്‍ കേരളം വിജയക്കുതിപ്പ് തുടരുന്നു. നാലാമത്തെ മല്‍സരത്തില്‍ മൂന്നാമത്തെ വിജയവും സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണിന്റെ ടീം. എലൈറ്റ് ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ഛത്തീസ്ഗഡിനെയാണ് കേരളം അഞ്ചു വിക്കറ്റിനു കെട്ടുകെട്ടിച്ചത്. ബൗളിങ് മികവിലായിരുന്നു കേരളത്തിന്റെ തകര്‍പ്പന്‍ ജയം. ശനിയാഴ്ച മഹാരാഷ്ടയ്‌ക്കെതിരേ ത്രസിപ്പിക്കുന്ന റണ്‍ചേസ് നടത്തി കേരളം വിജയിച്ച മല്‍സരത്തില്‍ അപരാജിത സെഞ്ച്വറിയുമായി മിന്നിയ സിജോമോന്‍ ജോസഫ് ഇത്തവണ ബൗളിങിലാണ് ടീമിന്റെ ഹീറോയായത്. അഞ്ചു വിക്കറ്റുകളെടുത്ത സിജോമോന്റെ മികവിലാണ് കേരളം ഛത്തീസ്ഗഡിന്റെ കഥ കഴിച്ചത്. 10 ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്.

തുടര്‍ച്ചയായ മൂന്നു കളികളില്‍ ടോസ് ലഭിച്ച സഞ്ജുവിന് പക്ഷെ ഈ മല്‍സരത്തില്‍ അതു കൈവിടേണ്ടി വന്നു. ടോസ് നേടിയത് ഛത്തീസ്ഗഡ് നായകന്‍ ഹര്‍പ്രീത് സിങായിരുന്നു. അദ്ദേഹം ബാറ്റിങാണ് തിരഞ്ഞെടുത്തത്. 46.2 ഓവറില്‍ 189 റണ്‍സിനു ഛത്തീസ്ഗഡ് ഓള്‍ഔട്ടായി. നായകന്റെ ഇന്നിങ്‌സുമായി ഹര്‍പ്രീത് (98) ടീമിനെ മുന്നില്‍ നിന്നു നയിച്ചെങ്കിലും മറ്റാരില്‍ നനിന്നും പിന്തുണ ലഭിച്ചില്ല. 128 ബോളില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടക്കാണ് ഹര്‍പ്രീത് ടീമിന്റെ ടോപ്‌സ്‌കോററായത്. ഓപ്പണര്‍ സഞ്ജീത് ദേശായ് 32 റണ്‍സ് നേടി. മറ്റാരും 20 പോലുമെത്തിയില്ല. അഞ്ചു വിക്കറ്റുകളെുത്ത സിജോമോനെക്കൂടാതെ ബേസില്‍ തമ്പിയും എംഡി നിധീഷും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

2

മറുപടിയില്‍ 34.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കാണുകയായിരുന്നു. നായകന്‍ സഞ്ജു ഗോള്‍ഡന്‍ ഡെക്കായി പുറത്തായെങ്കിലും അതു കേരളത്തിനു തിരിച്ചടിയായില്ല. സുമിത് റുതികറിന്റെ ആദ്യ ബോളില്‍ തന്നെ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. റണ്‍ ചേസില്‍ മൂന്നാമനായി ബാറ്റ് ചെയ്ത വിനൂപ് മനോഹരന്റെ (54*) അപരാജിത ഫിഫ്റ്റിയാണ് കേരളത്തിന്റെ വിജയത്തിനു അടിത്തറയിട്ടത്. 72 ബോളില്‍ താരം ഒമ്പത് ബൗണ്ടറികളടിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനാണ് (45) മറ്റൊരു പ്രധാന സ്‌കോറര്‍. 37 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രോഹന്‍ കുന്നുമ്മല്‍ 36 റണ്‍സെടുത്ത് പുറത്തായി. സഞ്ജുവിനെക്കൂടാതെ സച്ചിന്‍ ബേബിയും (4) ബാറ്റിങില്‍ ഫ്‌ളോപ്പായി. സിജോമോന്‍ 27 റണ്‍സ് നേടി. വിനൂപും വിഷ്ണു വിനോദും (26*) ചേര്‍ന്നാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

3

ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് ഡിയില്‍ തലപ്പത്തേക്കു കയറിയിരിക്കുകായണ്. നാലു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും ഒരു തോല്‍വിയുമടക്കം 12 പോയിന്റോടെയാണ് കേരളം ഒന്നാംസ്ഥാനത്തേക്കു കയറിയത്. ചണ്ഡീഗഡിനെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടായിരുന്നു കേരളത്തിന്റെ തുടക്കം. എന്നാല്‍ മധ്യപ്രദേശിനെതിരായ രണ്ടാമത്തെ കളിയില്‍ മധ്യപ്രദേശിനോടു 40 റണ്‍സിനു പരാജയം സമ്മതിച്ചു. ശനിയാഴ്ച ആവേശകരമായ കളിയില്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്രയെ നാലു വിക്കറ്റിനു തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയ കേരളം ഛത്തീഗഡിനെതിരേയും ജയം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇനി 14ന് ഉത്തരാഖണ്ഡുമായാണ് കേരളത്തിന്റെ അവസാനത്തെ മല്‍സരം.

Story first published: Sunday, December 12, 2021, 16:31 [IST]
Other articles published on Dec 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+