വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പത്ത് ഓവറില്‍ 10 റണ്‍സിന് 8 വിക്കറ്റ്; ഇന്ത്യന്‍ ബൗളര്‍ക്ക് റെക്കോര്‍ഡ്

ദില്ലി: ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകനവുമായി ഒരു ഇന്ത്യന്‍ താരം. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനുവേണ്ടി ഷഹ്ബാസ് നദീം ആണ് റെക്കോര്‍ഡ് പ്രകടനം നടത്തിയത്. രാജസ്ഥാനെതിരെ 10 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി എട്ടു വിക്കറ്റുകളാണ് നദീം പിഴുതെടുത്തത്. നാല് ഓവറുകളില്‍ ഒരു റണ്‍സ്‌പോലും വിട്ടുകൊടുത്തുമില്ല. 1997-98 സീസണില്‍ ദില്ലിക്കുവേണ്ടി രാഹുല്‍ സംഘ്വി 15 റണ്‍സിന് എട്ടുവിക്കറ്റ് വീഴ്ത്തിയ ലിസ്റ്റ് എ റെക്കോര്‍ഡാണ് നദീം തന്റെ പേരിലാക്കിയത്.

അക്രം പറഞ്ഞത് ഒടുവില്‍ സത്യമായി, ആ താരം പാക്കിസ്ഥാനെ തളച്ചു; ഇന്ത്യയോട് തോറ്റു
ഏകദിനത്തില്‍ ഈ റെക്കോര്‍ഡ് ശ്രീലങ്കയുടെ ചാമിന്ദ വാസിന്റെ പേരിലാണ്. 2001ല്‍ നടന്ന ഒരു മത്സരത്തില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് 8 സിംബാബ്‌വേ വിക്കറ്റുകളാണ് വാസ് വീഴ്ത്തിയത്. ഒരുവസരത്തില്‍ നദീം പത്തുവിക്കറ്റുകളും വീഴ്ത്തുമെന്ന് തോന്നിച്ചിരുന്നു. 8 ഓവറില്‍ 8 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നുവെങ്കിലും മറ്റൊരു ബൗളറായ അനുകൂല്‍ റോയ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കി.

shahbaz

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമാണ് നദീം. 2015-16 സീസണിലും 2016-17 സീസണിലും 50 വിക്കറ്റുകളിലധികം രഞ്ജി ട്രോഫിയില്‍ വീഴ്ത്തിയിരുന്നെങ്കിലും ദേശീയ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. താന്‍ കളിയിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും മറ്റു കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഇടംകൈയ്യന്‍ ബൗളര്‍ മറുപടി പറഞ്ഞു.


Story first published: Thursday, September 20, 2018, 14:32 [IST]
Other articles published on Sep 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X