Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്രം പറഞ്ഞത് ഒടുവില്‍ സത്യമായി, ആ താരം പാക്കിസ്ഥാനെ തളച്ചു; ഇന്ത്യയോട് തോറ്റു

അക്രം പറഞ്ഞത് ഒടുവില്‍ സത്യമായി | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ എട്ടു വിക്കറ്റിന് തകര്‍ത്തതോടെ മുന്‍ താരങ്ങള്‍ പാക്കിസ്ഥാന്റെ പദ്ധതിക്കെതിരെ രംഗത്തെത്തി. മത്സരത്തിന് ദിവസങ്ങള്‍ക്കു മുന്‍പേ മുന്‍ പാക് താരം വസിം അക്രം ഇന്ത്യയുടെ ഒരു താരത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെക്കുറിച്ചായിരുന്നു അക്രത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍, ഇത് കാര്യമായി എടുക്കാത്ത പാക് താരങ്ങള്‍ക്ക് ഒടുവില്‍ അക്രത്തിന്റെ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്.

wasim

ആദ്യ രണ്ടവിക്കറ്റുകള്‍ 3 റണ്‍സിനിടെ നഷ്ടമായ പാക്കിസ്ഥാനെ കരകയറ്റിയത് ബാബര്‍ അസമും ഷോയബ് മാലിക്കും ചേര്‍ന്ന സഖ്യമായിരുന്നു. ഇരുവരും പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന തോന്നിച്ച ഘട്ടത്തില്‍ കുല്‍ദീപിന്റെ പന്ത് ബാബറിന്റെ കുറ്റി തെറിപ്പിച്ചു. ഇതിനുശേഷം പാക്കിസ്ഥാന് കളിയിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതുമില്ല.

ആദ്യ സ്‌പെല്ലില്‍ കുല്‍ദീപിനെതിരെ പാക് ബാറ്റ്‌സ്മാന്മാര്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും രണ്ടാം വരവില്‍ പാക് കളിക്കാരെ കുല്‍ദീപ് നിലതെറ്റിച്ചു. കുല്‍ദീപിന്റെ പന്ത് പഠിക്കുന്നതില്‍ പിഴവു പറ്റിയതാണ് ബാബറിന്റെ പുറത്താകലിനിടയാക്കിയത്. ഇക്കാര്യം താന്‍ നേരത്തതന്നെ സൂചിപ്പിച്ചതായിരുന്നെന്നും കുല്‍ദീപിനെ ശ്രദ്ധിക്കാനുള്ള തന്റെ നിര്‍ദ്ദേശം പാക് താരങ്ങള്‍ അവഗണിച്ചെന്നും അക്രം പറഞ്ഞു.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാന്‍ പോരാട്ടം; ആരാകും ഗ്രൂപ്പ് ജേതാക്കള്‍?

ദുബായിലെ പിച്ച് പാക്കിസ്ഥാന് ഹോ ഗ്രൗണ്ടിന് സമാനമാണ്. ഇവിടെ 163 റണ്‍സെടുത്താല്‍ പ്രതിരോധിക്കുക എളുപ്പമല്ല. കുല്‍ദീപിനെയും, കേദാര്‍ ജാദവിനെയും പോലൊരു ബൗളര്‍മാരെ പഠിക്കാന്‍ പോലും പാക്കിസ്ഥാന് കഴിഞ്ഞില്ല. ഇനി ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോള്‍ പാക്കിസ്ഥാനായിരിക്കും സമ്മര്‍ദ്ദം. പാക്കിസ്ഥാന്‍ കളിക്കാര്‍ ഫോണുകള്‍ ഒഴിവാക്കി സോഷ്യല്‍ മീഡിയയില്‍നിന്നും മാറി നില്‍ക്കണം. വലിയ മത്സരങ്ങള്‍ വരാനിരിക്കുകയാണെന്നും അക്രം ചൂണ്ടിക്കാട്ടി.

Story first published: Thursday, September 20, 2018, 14:22 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+