For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Vijay Hazare Trophy: അവസാന 27 ബോളില്‍ 60! കിടു സെഞ്ച്വറിയും; സഞ്ജു കസറിയിട്ടും കേരളം വീണു

ബെംഗളൂരു: തകര്‍പ്പന്‍ സെഞ്ച്വറിയോടെ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു സാംസണ്‍ മുന്നില്‍ നിന്നു പട നയിച്ചിട്ടും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കേരളം കാലിടറി വീണു. റെയില്‍വേസുമായുള്ള ഗ്രൂപ്പ് എയിലെ ത്രില്ലിങ് മാച്ചില്‍ 18 റണ്‍സിനാണ് കേരളം പൊരുതിവീണത്. ഈ കളിയിലെ ഏറ്റവും വലിയ ആകര്‍ഷണം സഞ്ജുവിന്റെ സെഞ്ചറി തന്നെയായിരുന്നു.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 128 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. 139 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും ആറു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 53 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ശ്രേയസ് ഗോപാലാണ് കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മറ്റാര്‍ക്കും റെയില്‍വേസിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

SANJU SAMSON

ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണ് സഞ്ജു ഈ മല്‍സരത്തില്‍ കണ്ടെത്തിയത്. നേരത്തേ 2019ല്‍ ഗോവയ്‌ക്കെതിരേയായിരുന്നു അദ്ദേഹം കരിയറിലെ ആദ്യത്തെ മൂന്നക്ക സ്‌കോര്‍ കുറിച്ചത്. അന്നു സഞ്ജു വാരിക്കൂട്ടിയത് 212 റണ്‍സായിരുന്ന. ഇന്നത്തെ മല്‍സരത്തില്‍ റെയില്‍വേസിനെതിരേ ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെയായിരുന്നു അദ്ദേഹം ഉജ്ജ്വല സെഞ്ച്വറിയോടെ ടീമിനെ മുന്നില്‍ നിന്നും നയിച്ചത്.

256 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം മൂന്നു വിക്കറ്റിനു 26 റണ്‍സെന്ന നിലയില്‍ പതറവെയാണ് ഒമ്പതാം ഓവറില്‍ സഞ്ജു ക്രീസിലെത്തിയത്. ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ അദ്ദേഹം കേരളത്തെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ രക്ഷിക്കുകയായിരുന്നു.

ടീം സ്‌കോര്‍ 59ല്‍ വച്ച് നാലാം വിക്കറ്റ് വീണെങ്കിലും പിന്നീടാണ് സഞ്ജുവും ശ്രേയസും ചേര്‍ന്നു തകര്‍പ്പന്‍ കൂട്ടുകെട്ടുമായി കേരളത്തെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 138 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. ഈ ജോടി കേരളത്തെ ജയിപ്പിക്കുമെന്നിരിക്കെയാണ് ശ്രേയസ് പുറത്തായത്. 45ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ടീം സ്‌കോര്‍ 197ല്‍ നില്‍ക്കെയായിരുന്നു ഇത്. 63 ബോളില്‍ അഞ്ചു ഫോറടക്കമാണ് അദ്ദേഹം 53 റണ്‍സെടുത്തത്.

SANJU SAMSON

അടുത്ത ഓവറില്‍ അബ്ദുള്‍ ബാസിത്തിനെയും അഖില്‍ സ്‌കറിയയെയും രണ്ടു ബോളുകളുടെ വ്യത്യാസത്തില്‍ നഷ്ടമായതോടെ കേരളം ഏഴു വിക്കറ്റിനു 202 റണ്‍സിലേക്കു തകര്‍ന്നു. പക്ഷെ സഞ്ജു കീഴങ്ങാന്‍ തയ്യാറല്ലായിരുന്നു. തുടരെ രണ്ടു സിക്‌സറുകളടക്കം നേടിയ അദ്ദേഹം വീറോടെ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.

50ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സഞ്ജുവും കീഴടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. ഒടുവില്‍ എട്ടു വിക്കറ്റിനു 237 റണ്‍സെടുത്ത് കേരളം പരാജയം സമ്മതിക്കുകയായിരുന്നു.

അവസാനത്തെ 10 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ കേരളത്തിനു ജയിക്കാന്‍ 95 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 27 ബോളില്‍ സഞ്ജു 60 റണ്‍സ് വാരിക്കൂട്ടിയെങ്കിലും ടീമംഗങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. മറ്റൊരാള്‍ കൂടി ഇതുപോലെയുള്ള ഒരു അഗ്രസീവ് ഇന്നിങ്‌സ് ലോവര്‍ ഓര്‍ഡറില്‍ കളിച്ചിരുങ്കില്‍ മല്‍സരത്തില്‍ കേരളം ത്രില്ലിങ് വിജയം സ്വന്തമാക്കുമായിരുന്നു.

Story first published: Tuesday, December 5, 2023, 17:21 [IST]
Other articles published on Dec 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+