Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Vijay Hazare Trophy: 'സ്‌പൈഡര്‍' സഞ്ജു! ഒറ്റക്കൈയില്‍ പറന്നെടുത്തു, ഈ ക്യാച്ച് വേറെ ലെവല്‍, വീഡിയോ

വിജയ് ഹസാരെ ട്രോഫി പ്രീക്വാര്‍ട്ടറില്‍ ബാറ്റിങില്‍ ക്ലിക്കാവാതെ പോയതിന്റെ ക്ഷീണം മുഴുവന്‍ ഒരൊറ്റ ക്യാച്ചില്‍ തീര്‍ത്തിരിക്കുകയാണ് കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. മഹാരാഷ്ട്രയെ കേരളം 153 റണ്‍സിനു കഴിഞ്ഞ ദിവസം മുക്കിയ മല്‍സരത്തിലായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്. ബൗണ്ടറി ലഭിക്കേണ്ടിയിരുന്ന ബോളാണ് സഞ്ജുവിന്റെ ചടുലമായ നീക്കത്തില്‍ വിക്കറ്റില്‍ കലാശിച്ചത്.

ബാറ്റിങില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജുവിനു 29 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 25 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറുകളുള്‍പ്പെട്ടിരുന്നു. പക്ഷെ ഉജ്ജ്വലമായ ക്യാപ്റ്റന്‍സിയിലൂടെയും വിക്കറ്റിനു പിന്നിലെ പ്രകടനത്തിലൂടെയും അദ്ദേഹം ഈ നിരാശ മായ്ക്കുകയായിരുന്നു. മഹാരാഷ്ട്ര ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ കേദാര്‍ ജാദവിനെ പുറത്താക്കാന്‍ സഞ്ജുവെടുത്ത ക്യാച്ചാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്.

SANJU SAMSON

പേസര്‍ ബേസില്‍ തമ്പിയെറിഞ്ഞ 23ാം ഓവറിലായിരുന്നു സംഭവം. സ്റ്റംപ് ലൈനില്‍ വന്ന ഔട്ട്‌സ്വിങറായിരുന്നു ബേസില്‍ പരീക്ഷിച്ചത്. ബോളിന്റെ വേഗത മുതലാക്കി അതു തേര്‍ഡ് മാനിലേക്കു വഴി തിരിച്ചുവിടാനായിരുന്നു ജാദവിന്റെ പ്ലാന്‍. പക്ഷെ വിക്കറ്റിനു പിന്നില്‍ സഞ്ജു ഇതു മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. ജാദവ് പായിച്ച ഷോട്ട് പൊടുന്നനെ വലതുഭാഗത്തേക്കു ഡൈവ് ചെയ്ത് സഞ്ജു ഒറ്റകൈയില്‍ കുരുക്കുകയായിരുന്നു.

മഹാരാഷ്ട്ര ക്യാപ്റ്റന്‍ കേദാര്‍ ജാദവിനെ പുറത്താക്കിയ സഞ്ജുവിന്റെ ക്യാച്ച്, വീഡിയോ കാണാം

അല്‍പ്പമൊന്നു പാളിയാല്‍ ആ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല സഞ്ജുവിന്റെ വലതു കൈയില്‍ നിന്നും അതു വഴുതിപ്പോവുകയും ചെയ്യുമായിരുന്നു. പക്ഷെ അദ്ദേഹം ഗ്രൗണ്ടിനും ബോളിനുമിടയില്‍ കൃത്യമായി കൈ കൊണ്ടുവരികയും അതിനെ ഭദ്രമായി കൈയ്ക്കുള്ളില്‍ കുരുക്കുകയും ചെയ്തു.

തുടര്‍ന്നു ഗ്രൗണ്ടിലേക്കു വീണപ്പോഴും ബോളുള്ള കൈ ഉയര്‍ത്തിപ്പിടിക്കാനും അതു തെന്നിമാറാതിരിക്കാനും സഞ്ജു ജാഗ്രത പുലര്‍ത്തുകയും ചെയ്തതോടെ അതു വളരെ മനോഹരമായ ക്യാച്ചുകളിലൊന്നായി മാറുകയും ചെയ്തു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ തന്റെ ശരീരം എത്രമാത്രം വഴങ്ങുന്നതാണെന്നു ഇതിലൂടെ തെളിയിച്ച സഞ്ജു പ്രതിസന്ധി ഘട്ടത്തില്‍ തന്റെ മനസാന്നിധ്യവും കൂടിയാണ് ആരാധകര്‍ക്കു കാണിച്ചു തന്നത്.

SANJU SAMSON

കളിയുടെ ആ ഘട്ടത്തില്‍ ഈ ക്യാച്ച് വളരെ പ്രധാനപ്പെട്ടതു കൂടിയായിരുന്നു. 384 റണ്‍സെന്ന വന്‍ സ്‌കോര്‍ ചേസ് ചെയ്യവെ 122 ബോളില്‍ വിക്കറ്റ് പോവാതെ 139 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ജാദവ് പുറത്തായതോടെ മഹാരാഷ്ട്ര മൂന്നിനു 151 റണ്‍സിലേക്കു വീഴുകയും ചെയ്തിരുന്നു.

ഏഴു ബോളില്‍ രണ്ടു ഫോറടക്കം 11 റണ്‍സ് നേടിയാണ് ജാദവ് പുറത്തായത്. പിന്നീട് മഹാരാഷ്ട്രയ്ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 37.4 ഓവറില്‍ 230 റണ്‍സിനു അവര്‍ കൂടാരം കയറുകയും ചെയ്തു. ഓപ്പണര്‍മാരായ ഓം ഭോസലെയും (78) കൗശല്‍ താംബെയും (50) ഫിഫ്റ്റികള്‍ കുറിച്ചെങ്കിലും മറ്റാരും കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല.

കേരളത്തിനായി ശ്രേയസ് ഗോപാല്‍ നാലും വൈശാഖ് ചന്ദ്രന്‍ മൂന്നും വിക്കറ്റുകളെടുത്തു. നേരത്തേ ഓപ്പണര്‍മാരായ കൃഷ്ണ പ്രസാദിന്റെയും (144) രോഹന്‍ കുന്നുമ്മലിന്റെയും (120) തകര്‍പ്പന്‍ സെഞ്ച്വറികളാണ് കേരളത്തെ 50 ഓവറില്‍ നാലു വിക്കറ്റിനു 383 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്.

Story first published: Sunday, December 10, 2023, 13:32 [IST]
Other articles published on Dec 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+