For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Vijay Hazare Trophy: വന്‍ ട്വിസ്റ്റ്, കളിക്കാന്‍ സഞ്ജു റെഡി! ഇനി വേണ്ടത് ഒറ്റക്കാര്യം

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളാ ടീമിന്റെ കുപ്പായത്തില്‍ കാണില്ലെന്നുറപ്പിച്ച സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ശേഷിച്ച മല്‍സരങ്ങളില്‍ കളിച്ചേക്കേും. ടൂര്‍ണമെന്റില്‍ നിന്നും നേരത്തേ പിന്‍മാറിയ അദ്ദേഹം ഇപ്പോള്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ സഞ്ജുവിന്റെ ആരാധകരും വലിയ ആവേശത്തിലായിരിക്കുകയാണ്.

കാരണം അദ്ദേഹത്തെ സംബന്ധിച്ച് വളരെയേറെ പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. അടുത്ത വര്‍ഷമാദ്യം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും തൊട്ടു പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുമെല്ലാം വരാനിരിക്കുകയാണ്. ഇവയ്ക്കുള്ള ടീമില്‍ ഇടം പിടിക്കണമെങ്കില്‍ വിജയ് ഹസാരെ ട്രോഫി സഞ്ജുവിനു നിര്‍ണായകമായിരുന്നു.

ഈ ടൂര്‍ണമെന്റില്‍ കേരളായ ടീമിനായി മിന്നിച്ചെങ്കില്‍ മാത്രമേ അദ്ദേഹത്തെ സെലക്ടര്‍മാര്‍ ദേശീയ ടീമിലേക്കു പരിഗണിക്കുകയുള്ളൂ. ഇതു മുന്നില്‍ കണ്ടാണ് സഞ്ജു ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലേക്കു മടങ്ങിയെത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

SANJU SAMSON

അപ്രതീക്ഷിത ട്വിസ്റ്റ്

ഇംഗ്ലണ്ടുമായി ജനുവരി പകുതിയോടെ തുടങ്ങാനിരിക്കുന്ന ടി20 പരമ്പരയിലാവും സഞ്ജു സാംസണ്‍ ഇനി കളിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനൊപ്പമാണ് അദ്ദേഹത്തെ കളിക്കളത്തില്‍ കണ്ടത്. പക്ഷെ സഞ്ജു നയിച്ച ടീം നോക്കൗണ്ട് റൗണ്ട് പോലും കാണാതെ പുറത്താവുകയിരുന്നു.

അതിനു ശേഷം വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി അദ്ദേഹം തീര്‍ച്ചയായും കളിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. വയനാട്ടില്‍ നടന്ന കേരളാ ടീമിന്റെ ക്യാംപില്‍ പങ്കെടുക്കാതിരുന്നതു കാരണമാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതെന്നാണ് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. കേരളാ ടീമിന്റെ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു ഇമെയില്‍ മുഖേന സഞ്ജു തങ്ങളെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാത്രമല്ല ഈ ക്യാംപില്‍ പങ്കെടുക്കുന്നവരെ മാത്രമേ കേരളാ ടീം സെലക്ഷനിലേക്കു പരിഗണിക്കുകയുള്ളൂവെന്നും സെക്രട്ടറി പറഞ്ഞിരുന്നു. ഇതോട ടൂര്‍ണമെന്റില്‍ ഇനി സഞ്ജുവിനെ കാണില്ലെന്നു ഉറപ്പിച്ചിരിക്കെയാണ് ഇപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്. കേരളത്തിനു വേണ്ടി കളിക്കാന്‍ തയ്യാറാണെന്നു കെസിഎയെ അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

കേരളാ ടീമിലെത്തുമോ?

വിജയ് ഹസാരെ ട്രോഫിയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കളിക്കാന്‍ തയ്യാറാണെന്നു അറിയിച്ചതു കൊണ്ടു മാത്രം സഞ്ജു സാംസണിനെ ടീമില്‍ കാണാന്‍ സാധിക്കില്ല, കേരളാ സ്‌ക്വാഡിലേക്കു കെസിഎ അദ്ദേഹത്തെ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവില്‍ ഹൈദരാബാദിലുള്ള കേരളാ ടീം ഇവിടെ നാലു മല്‍സരങ്ങളില്‍ കൂടി കളിക്കും.

എന്നാല്‍ കേരളാ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കെസിഎ സെക്രട്ടറി ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കേരളത്തിനായി കളിക്കാന്‍ താന്‍ തയ്യാറാണെന്നു സഞ്ജു ഞങ്ങളെ അറിയിച്ചിരുന്നു.

SANJU SAMSON

എന്നാല്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ ഇനിയും കോള്‍ എടുത്തിട്ടില്ല. കേരളാ സ്‌ക്വാഡിലെ മുഴുവന്‍ പേരും ഇപ്പോള്‍ ഹൈദരാബാദിലുണ്ട്. മാത്രമല്ല രണ്ടു മല്‍സരങ്ങളില്‍ ടീം ഇതിനകം കളിച്ചു കഴിഞ്ഞതായും കെസിഎ സെക്രട്ടറി വിശദമാക്കി.

മിന്നുന്ന ഫോമില്‍

സഞ്ജു സാംസണിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷം തന്നെയാണ് 2024 എന്നു ഉറപ്പിച്ചു പറയാം. കരിയറിലാദ്യമായി ഇന്ത്യക്കൊപ്പം അദ്ദേഹം ഒരു ലോകകപ്പ് സ്വന്തമാക്കിയത് ഈ വര്‍ഷമാണ്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തില്‍ സഞ്ജുവും ഉള്‍പ്പെട്ടിരുന്നു.

അതിനു ശേഷം ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരകളില്‍ വിക്കറ്റ് കീപ്പിങിനൊപ്പം ഓപ്പണിങ് റോളിലേക്കും അദ്ദേഹത്തിനു പ്രൊമോഷന്‍ ലഭിച്ചിരുന്നു. മിന്നുന്ന പ്രകടനത്തോടെയാണ് സഞ്ജു ഇതു ആഘോഷിച്ചത്. ബംഗ്ലാദേശിനെതിരേ കരിയറിലെ ആദ്യ ടി20 സെഞ്ച്വറി കുറിച്ച അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടു സെഞ്ച്വറികള്‍ കൂടി നേടി ഹീറോയാവുകയായിരുന്നു.

Story first published: Friday, December 27, 2024, 7:00 [IST]
Other articles published on Dec 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+