For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

304 റണ്‍സ്, 9 വിക്കറ്റ്! തെവാത്തിയയെ തഴയുന്നതെന്തിന്? ടീം ഇന്ത്യയില്‍ വേണം

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടും ടീം ഇന്ത്യയില്‍ അവസരം ലഭിക്കാതെ നിരന്തരം തഴയപ്പെടുന്ന നിര്‍ഭാഗ്യവാന്‍മാരായ ചില ക്രിക്കറ്റര്‍മാരുണ്ട്. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ അക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ. ഇന്ത്യന്‍ ടീമിലേക്കു ഒരു തവണ അദ്ദേഹത്തിനു വിളിയെത്തിയെങ്കിലും കളിക്കാന്‍ ഭാഗ്യമുണ്ടായില്ല. ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ തെവാത്തിയ വീണ്ടും കൈയടി നേടുകയാണ്.

ഹരിയാനയ്ക്കു വേണ്ടിയാണ് ടൂര്‍ണമെന്റില്‍ ബാറ്റിങിലും ബൗളിങിലും തെവാത്തിയ കസറുന്നത്. ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ അഞ്ചിലും വിക്കറ്റുകള്‍ (ഒന്നില്‍ ബൗള്‍ ചെയ്തില്ല) വീഴ്ത്തിയ തെവാത്തിയ ബാറ്റ് ചെയ്ത നാലു ഇന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിക്കുകയും ചെയ്തു. നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 304 റണ്‍സാണ്. കൂടാതെ ഒമ്പതു വിക്കറ്റുകളും തെവാത്തിയ പോക്കറ്റിലാക്കി.

RAHUL TEWATIA

ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ തെവാത്തിയക്കു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. എന്നാല്‍ അതിനു ശേഷം ബാറ്റ് ചെയ്ത എല്ലാ ഇന്നിങ്‌സുകളിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു. മൂന്നു ഇന്നിങ്‌സുകളില്‍ തെവാത്തിയ നോട്ടൗട്ടുമായിരുന്നു. ഇന്നു ജമ്മു കാശ്മീരിനെതിരേ നടന്ന മല്‍സരത്തില്‍ 68 ബോളില്‍ പുറത്താവാതെ 67 റണ്‍സാണ് അദ്ദേഹം നേടിയത്. നാലു ഫോറുകളും ഒരു സിക്‌സറുമടക്കമായിരുന്നു. ബൗളിങില്‍ 6.4 ഓവറില്‍ 33 റണ്‍സിനു രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ പുറത്താവാതെ 99 റണ്‍സാണ് തെവാത്തിയ സ്‌കോര്‍ ചെയ്തത്. നിര്‍ഭാഗ്യവശാല്‍ അര്‍ഹിച്ച സെഞ്ച്വറി താരത്തിനു പൂര്‍ത്തിയാക്കാനായില്ല. 70 ബോളില്‍ 10 ഫോറുകളും അഞ്ചു സിക്‌സറും തെവാത്തിയയുടെ ഗംഭീര ഇന്നിങ്‌സിലുണ്ടായിരുന്നു. അതിനു ശേഷം ബൗളിങിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ തെവാത്തിയ വീഴ്ത്തിയിരുന്നു.

മിസോറാമുമായുള്ള കളിയിലും തെവാത്തിയ മിന്നിച്ചു. പുറത്താവാതെ 80 റണ്‍സുമായി അദ്ദേഹം ക്രീസില്‍ നില്‍ക്കുകയായിരുന്നു. 42 ബോളുകള്‍ നേരിട്ട താരം ഒമ്പതു ഫോറും നാലു സിക്‌സറുകളുമടിച്ചു. അതിനു ശേഷം ബൗളിങിലും തെവാത്തിയ മോശമാക്കിയില്ല. നാലോവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടുകയും ചെയ്തു.

RAHUL TEWATIA

ചണ്ഡീഗഡിനെതിരായ അതിനു മുമ്പത്തെ മല്‍സരത്തിലും അപരാജിത ഫിഫ്റ്റിയുമായി തെവാത്തിയ ബാറ്റിങില്‍ തന്റെ സാന്നിധ്യമറിയിച്ചു. വെറും 34 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 58 റണ്‍സായിരുന്നു. ആറു സിക്‌സറുകളും രണ്ടു ഫോറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. ഈ മല്‍സരത്തില്‍ പക്ഷെ തെവാത്തിയ ബൗള്‍ ചെയ്തില്ല.

ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിവര്‍ക്കെതിരായ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ തെവാത്തിയക്കു ബാറ്റിങിനു ഇറങ്ങേണ്ടിയും വന്നില്ല. പക്ഷെ ബൗളിങില്‍ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ക്കുകയും ചെയ്തു. ബിഹാറിനെതിരേ നാലു ബോളില്‍ ഒരു വിക്കറ്റും ഉത്തരാഖണ്ഡിനെതിരേ 7.4 ഓവറില്‍ 29 റണ്‍സിനു രണ്ടു വിക്കറ്റുകളുമാണ് തെവാത്തിയ വീഴ്ത്തിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഐപിഎല്ലിലെയുമെല്ലാം സൂപ്പര്‍ ഫിനിഷറായ തെവാത്തിയയെ എന്നാവും ഇന്ത്യന്‍ കുപ്പായത്തില്‍ കാണാന്‍ സാധിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പക്ഷെ ഫിനിഷറുടെ റോളില്‍ റിങ്കു സിങ് തന്റെ സ്ഥാനം ഏറെക്കുറെ ഭദ്രമാക്കിയതിനാല്‍ തെവാത്തിയക്കു അതു എളുപ്പമായിരിക്കില്ല.

Story first published: Tuesday, December 5, 2023, 21:27 [IST]
Other articles published on Dec 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+