Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Vijay Hazare Trophy: സഞ്ജു നന്നാവില്ല! വീണ്ടും ഫ്‌ളോപ്പ്- ദക്ഷിണാഫ്രിക്കയില്‍ പതറുമോ?

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ കേരളം വമ്പന്‍ സ്‌കോര്‍ അടിച്ചെടുത്തിരിക്കുകയാണ്. 50 ഓവറില്‍ നാല് വിക്കറ്റിന് 383 എന്ന കൂറ്റന്‍ സ്‌കോറാണ് കേരളം സ്വന്തമാക്കിയത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ കേരളത്തിന്റെ ബാറ്റ്‌സ്മാന്‍മാരെല്ലാം തിളങ്ങിയപ്പോഴും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. 25 പന്തില്‍ 29 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് ബൗണ്ടറികളാണ് സഞ്ജു നേടിയത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ ശ്രമമാണ് വിക്കറ്റില്‍ കലാശിച്ചത്. സെഞ്ച്വറിയടക്കം നേടി സഞ്ജു കസറിയെങ്കിലും മഹാരാഷ്ട്രയ്‌ക്കെതിരേ നിരാശപ്പെടുത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിന് ഇന്ത്യ ഇടം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്ലേയിങ് 11ല്‍ ഇടം നേടാന്‍ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സ്ഥിരതയോടെ കളിക്കേണ്ടതായുണ്ട്. ദൗര്‍ഭാഗ്യവശാല്‍ സഞ്ജുവിനത് സാധിക്കുന്നില്ല.

മഹാരാഷ്ട്രയ്‌ക്കെതിരേ കേരളത്തിന്റെ രണ്ട് ഓപ്പണര്‍മാരും സെഞ്ച്വറി നേടി. കൃഷ്ണ പ്രസാദാണ് (144) ടോപ് സ്‌കോറര്‍. 137 പന്ത് നേരിട്ട് 13 ഫോറും 4 സിക്‌സുമാണ് കൃഷ്ണ പ്രസാദ് നേടിയത്. രോഹന്‍ കുന്നുമ്മലും വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 95 പന്തില്‍ 120 റണ്‍സാണ് രോഹന്‍ കുന്നുമ്മല്‍ നേടിയത്. 18 ഫോറും 1 സിക്‌സുമാണ് രോഹന്റെ സമ്പാദ്യം. മൂന്നാം നമ്പറിലിറങ്ങിയ സഞ്ജുവിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല.

നാലാം നമ്പറിലിറങ്ങിയ വിഷ്ണു വിനോദ് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 23 പന്ത് നേരിട്ട താരം 43 റണ്‍സാണ് അടിച്ചെടുത്തത്. 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 186ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് വിഷ്ണു തിളങ്ങിയത്. പിന്നീടെത്തിയ അബ്ദുല്‍ ബാസിത് 18 പന്തില്‍ 35*റണ്‍സാണ് നേടിയത്. 3 ഫോറും 1 സിക്‌സുമാണ് ബാസിത് നേടിയത്. സച്ചിന്‍ ബേബിയും 1 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ 383 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് കേരളം എത്തുകയായിരുന്നു.

sanju samson

സഞ്ജു സാംസണ്‍ കൂടുതല്‍ സ്ഥിരതയോടെയുള്ള പ്രകടനങ്ങള്‍ കാഴ്ചവെക്കാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് ഇടമില്ല. ഏകദിന ടീമില്‍ മാത്രമാണ് സഞ്ജുവിന് സ്ഥാനമുള്ളത്. എന്നാല്‍ പ്ലേയിങ് 11ലേക്ക് എത്തിപ്പെടുക പ്രയാസമായിരിക്കും. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല.

ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ഐപിഎല്‍ സഞ്ജുവിന് നിര്‍ണ്ണായകമാവും. അവസാന ഐപിഎല്‍ സീസണില്‍ രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണില്‍ രാജസ്ഥാനെ മികച്ച നേട്ടത്തിലേക്കെത്തിക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമാണ്.

സഞ്ജുവിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. കരിയറിന്റെ തുടക്കം മുതല്‍ സഞ്ജുവിനെ പിന്നോട്ടടിക്കുന്നത് ഈ സ്ഥിരതയില്ലായ്മയാണ്. വലിയ പ്രതിഭ സഞ്ജുവിന് അവകാശപ്പെടാനാവുമെങ്കിലും സ്ഥിരയില്ലായ്മയാണ് വലിയ പ്രശ്‌നം. എന്നാല്‍ ടി20യില്‍ സ്ഥിരതക്ക് കാര്യമില്ലെന്നും പഴയ വെടിക്കെട്ട് ബാറ്റിങ് തുടരുമെന്ന നിലപാടിലാണ് സഞ്ജു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെ ഭാവി കണ്ടറിയണം. ദക്ഷിണാഫ്രിക്കന്‍ പരമ്പര സഞ്ജുവിന്റെ അവസാന പ്രതീക്ഷയാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജുവിന്റെ ഏകദിനത്തിലെ റെക്കോഡുകള്‍ മികച്ചതാണ്. ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജുവിന് മികവുകാട്ടാനായിരുന്നു. അതേ മികവ് ദക്ഷിണാഫ്രിക്കയില്‍ കാട്ടാനാവുമോയെന്നത് കണ്ടറിയാം.

Story first published: Saturday, December 9, 2023, 14:04 [IST]
Other articles published on Dec 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+