Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിനെതിരേ ഉത്തരാഖണ്ഡിനും 'ഉത്തരമില്ല', തകര്‍പ്പന്‍ ജയത്തോടെ സഞ്ജുവും സംഘവും ക്വാര്‍ട്ടറില്‍

1

രാജ്‌കോട്ട്: തകര്‍പ്പന്‍ വിജയവുമായി സഞ്ജു സാംസണ്‍ നയിച്ച കേരളം വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ഇന്നു നടന്ന അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഉത്തരാഖണ്ഡിനെ അഞ്ചു വിക്കറ്റിനു കെട്ടുകെട്ടിച്ചാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം. ഗ്രൂപ്പിലെ അഞ്ചു മല്‍സരങ്ങളില്‍ നാലിലും വിജയിക്കാന്‍ കേരളത്തിനു സാധിച്ചു. ഛത്തീസ്ഗഡിനെ അഞ്ചു വിക്കറ്റിനും മഹാരാഷ്ട്രയെ നാലു വിക്കറ്റിനും ചണ്ഡീഗഡിനെ ആറു വിക്കറ്റിനുമായിരുന്നു സഞ്ജുവും സംഘവും തോല്‍പ്പിച്ചത്. മധ്യപ്രദേശിനോടു മാത്രമാണ് കേരളത്തിനു അടിതെറ്റിയത്. 40 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.

നാലു വിജയവും ഒരു തോല്‍വിയുമടക്കം 16 പോയിന്റമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. 22ന് ജയ്പൂരില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് കേരളം ഗ്രൂപ്പ് ജേതാക്കളായത്. എന്നാല്‍ ക്വാര്‍ട്ടറില്‍ കളിക്കുന്നത് ഇതു മൂന്നാം തവണയാണ്. 2012-13ലായിരുന്നു കേരളത്തിന്റെ കന്നി ക്വാര്‍ട്ടര്‍ പ്രവേശനം. അന്നു സെമി ഫൈനലില്‍ അസമിനോടു പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ സീസണിലും കേളം ക്വാര്‍ട്ടര്‍ കളിച്ചിരുന്നു. പക്ഷെ കര്‍ണാടകയ്ക്കു മുന്നില്‍ തോല്‍വി സമ്മതിച്ചു.

വിജയശില്‍പ്പിയായി സച്ചിന്‍ ബേബി

ഉത്തരാഖണ്ഡിനെതിരായ മല്‍സരത്തില്‍ മധ്യനിര ബാറ്റര്‍ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ വിജയശില്‍പ്പിയായത്. മല്‍സരത്തില്‍ ടോസ് ലഭിച്ചത് ഉത്തരാഖണ്ഡിനായിരുന്നു. അവരുടെ നായകന്‍ ജയ് ഗോകുല്‍ ബിസ്ത ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ ഉത്തരാഖണ്ഡിനെ ഒമ്പതു വിക്കറ്റിനു 224 റണ്‍സിലൊതുക്കാന്‍ കേരളത്തിനു കഴിഞ്ഞു.

നായകന്റെ ഇന്നിങ്‌സ് കളിച്ച ബിസ്തയാണ് ഉത്തരാഖണ്ഡിന്റെ ടോപ്‌സ്‌കോറര്‍. പക്ഷെ സെഞ്ച്വറിക്ക് ഏഴു റണ്‍സകലെ അദ്ദേഹം പുറത്തായി. 114 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ബിസ്ത ടീമിന്റെ ടോപ്‌സ്‌കോററായത്. ദിക്ഷാന്‍ശു നേഗി 52 റണ്‍സും നേടി. മൂന്നു വിക്കറ്റുകളെടുത്ത എംഡി നിധീഷും രണ്ടു പേരെ പുറത്താക്കിയ ബേസില്‍ തമ്പിയും ചേര്‍ന്നാണ് ഉത്തരാഖണ്ഡിനെ പിടിച്ചുനിര്‍ത്തിയത്. ജലജ് സക്‌സേനയും വിനൂപ് മനോഹരനും ഓരോ വിക്കറ്റ് വീതവും നേടി.

2

റണ്‍ചേസില്‍ 225 റണ്‍സെടുക്കാന്‍ കേരളത്തിനു 35.4 ഓവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. അഞ്ചു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ കേരളം വിജയം കൈക്കലാക്കുകയും ചെയ്തു. നാലാമനായി ഇറങ്ങിയ സച്ചിന്‍ ബേബി പുറത്താവാതെ 83 റണ്‍സുമായി കേരളത്തിന്റെ അമരക്കാരനായി മാറി. 71 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു. നായകന്‍ സഞ്ജു 33 റണ്‍സെടുത്തു പുറത്തായി. 36 ബോളില്‍ അദ്ദേഹം അഞ്ചു ബൗണ്ടറികളടിച്ചു. രോഹന്‍ കുന്നുമ്മല്‍ (26), മുഹമ്മദ് അസ്ഹറുദ്ദീന്‍ (10), വിഷ്ണു വിനോദ് (34), വിനൂപ് മനോഹരന്‍ (28) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. സച്ചിനും സിജോമോന്‍ ജോസഫും (3*) ചേര്‍ന്നാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

Story first published: Tuesday, December 14, 2021, 18:13 [IST]
Other articles published on Dec 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+