Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

11 വര്‍ഷം, വെറും രണ്ടു സെഞ്ച്വറി; സഞ്ജുവിന്റെ സെഞ്ച്വറിയിലും ഹേറ്റേഴ്‌സ് ഹാപ്പിയല്ല! കാരണം?

വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന അവസാനത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിട്ടും വിമര്‍ശനവുമായി ഹേറ്റേഴ്‌സ് രംഗത്ത്. ആവേശകരമായ റണ്‍ചേസില്‍ കേരളം 18 റണ്‍സിനു പൊരുതി വീണെങ്കിലും സഞ്ജുവിന്റെ പ്രകടനം കൈയടി നേടിയിരുന്നു. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 128 റണ്‍സ് സ്‌കോര്‍ ചെയ്താണ് പുറത്തായത്. 139 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും ആറു സിക്‌സറുകളും ഉള്‍പ്പെട്ടിരുന്നു.

അവസാനത്തെ ഓവറില്‍ എട്ടാമനായിട്ടാണ് സഞ്ജു പുറത്തായത്. വിജയത്തിനായി അദ്ദേഹം അവസാനം വരെ പോരാടിയെങ്കിലും ശ്രേയസ് ഗോപാലൊഴികെ മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ലിസ്റ്റ് എ ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് സഞ്ജു ഈ മല്‍സരത്തില്‍ കണ്ടെത്തിയത്. നേരത്തേ ഗോവയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി. 2019ല്‍ നടന്ന മല്‍സരത്തില്‍ സഞ്ജു സ്‌കോര്‍ ചെയ്തത് 212 റണ്‍സായിരുന്നു.

SANJU SAMSON

11 വര്‍ഷത്തെ ലിസ്റ്റ് എയിലെ കരിയറിനിടെ സഞ്ജുവിനു നേടാനായത് വെറും രണ്ടു സെഞ്ച്വറികള്‍ മാത്രമാണെന്നതാണ് ഹേറ്റേഴ്‌സ് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട പോയിന്റായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ 123 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. നേടിയതാവട്ടെ വെറും രണ്ടു സെഞ്ച്വറികള്‍ മാത്രം. ടീമില്‍ മറ്റു താരങ്ങള്‍ക്കു അവസരം നിഷേധിച്ച് ഇത്രയും മല്‍സരങ്ങളില്‍ സഞ്ജുവിനൊപ്പം തന്നെ നിന്നതിനു കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ കേസെടുക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഹേറ്റേഴ്‌സ് ആവശ്യപ്പെട്ടത്.

സഞ്ജു സാംസണ്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ 123 മല്‍സരങ്ങളില്‍ കളിച്ചതിനു ശേഷം തന്റെ രണ്ടാമത്തെ സെഞ്ച്വറി കണ്ടെത്തിയിരിക്കുകയാണ്. എത്ര മാത്രം സ്ഥിരതയില്ലാത്ത ക്രിക്കറ്ററാണ് സഞ്ജുവെന്നു ഇതു വീണ്ടും തെളിയിച്ചിരിക്കുന്നു. ഇങ്ങനെയൊരു താരത്തെ ഇന്ത്യന്‍ ടീമിലെടുക്കാനാണോ ഫാന്‍സ് എല്ലായ്പ്പോഴും മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നതെന്നും ഹേറ്റേഴ്‌സ് ചോദിക്കുന്നു.

SANJU SAMSON

റെയില്‍വേസിനെതിരേ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറി അത്ര വലിയ കാര്യമൊന്നുമല്ല. 11 വര്‍ഷങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 120ന് മുകളില്‍ മല്‍സരങ്ങള്‍ ഇതിനകം കളിച്ചു കഴിയുകയും ചെയ്തു. ഇത്രയും ദൈര്‍ഘ്യമേറിയ കരിയറില്‍ വെറും രണ്ടു സെഞ്ച്വറികള്‍ മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. അതുകൊണ്ടു തന്നെ ഈ സെഞ്ച്വറി അത്ര വലിയ സംഭവമായി ഫാന്‍സ് ചൂണ്ടിക്കാണിക്കേണ്ട കാര്യമില്ലെന്നും ഹേറ്റേഴ്‌സ് വിമര്‍ശിക്കുന്നു.

അതേസമയം, റെയില്‍വേസിനെതിരായ മല്‍സരം കേരളത്തിനു ജയിക്കാന്‍ സാധിക്കുന്നതായിരുന്നു. കാരണം അവസാനത്തെ പത്തോവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 95 റണ്‍സ് മതിയായിരുന്നു.

സഞ്ജു വെറും 27 ബോളില്‍ 60 റണ്‍സ് അവസാന 10 ഓവറിനിടെ വാരിക്കൂട്ടിയെങ്കിലും അതുപോലെ ചടുലമായ ഒരു ഇന്നിങ്‌സ് മറ്റാരും കളിക്കാതിരുന്നത് കേരളത്തിനു തിരിച്ചടിയാവുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. കേരളം ജയിച്ചിരുന്നെങ്കില്‍ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം കൂടുതല്‍ പ്രശംസിക്കപ്പെടുകയും ചെയ്യുമായിരുന്നു.

ഗ്രൂപ്പു ഘട്ടം പൂര്‍ത്തിയായപ്പോള്‍ കേരളം ഗ്രൂപ്പ് എ ചാംപ്യന്മാരായെങ്കിലും ക്വാര്‍ട്ടര്‍ ഫൈനിലേക്കു യോഗ്യത നേടിയില്ല. മറിച്ച് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായ മുംബൈയാണ് ക്വാര്‍ട്ടറിലെത്തിയത്. കേരളം പ്രീക്വാര്‍ട്ടറിലേക്കാണ് യോഗ്യത നേടിയത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ മുഖാമുഖം വന്നപ്പോള്‍ കേരളത്തെ തോല്‍പ്പിച്ചുവെന്നതാണ് മുംബൈയെ ക്വാര്‍ട്ടറില്‍ കടക്കാന്‍ സഹായിച്ചത്.

Story first published: Wednesday, December 6, 2023, 8:04 [IST]
Other articles published on Dec 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+