For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Vijay Hazare: ചഹലിന് കളിക്കാമെങ്കില്‍ സഞ്ജുവിനാവാം? രാജസ്ഥാനെ ജയിപ്പിക്കാന്‍ മുങ്ങി! ആരാധകരോഷം

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ഉജ്ജ്വല കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിലുടനീളം ഗംഭീരമായി കളിച്ച കേരളം നാണംകെട്ടാണ് മടങ്ങുന്നത്. തികച്ചും ഏകപക്ഷീയമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനോടു 200 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് കേരളത്തിനു നേരിട്ടത്. നായകന്‍ സഞ്ജു സാംസണ്‍ ഇല്ലാതെ ഇറങ്ങിയ കേരളത്തെ ദീപക് ഹൂഡ ക്യാപ്റ്റനായ രാജസ്ഥാന്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു.

സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പയ്ക്കായി ഇന്നു യാത്ര തിരിക്കുന്നതിനാലാണ് സഞ്ജു ക്വാര്‍ട്ടറില്‍ നിന്നും പിന്‍മാറിയത്. അദ്ദേഹത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചത് യുവ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലായിരുന്നു. ക്യാപ്റ്റന്‍യിലും ബാറ്റിങിലും താരത്തിനു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ പൊരുതാന്‍ പോലുമാവാതെ കേരളം കീഴടങ്ങുകയായിരുന്നു.

SANJU SAMSON

ക്വാര്‍ട്ടര്‍ പോലെ വളരെ നിര്‍ണായകമായ മല്‍സരം മുന്നില്‍ നില്‍ക്കെ ടീമിനെ ഉപക്ഷിച്ച് സൗത്താഫ്രിക്കയിലേക്കു യാത്ര തിരിച്ച സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ഷശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്നത്.

സഞ്ജു സാംസണ്‍ ഇത്ര നേരത്തേ തന്നെ എന്തിനാണ് സൗത്താഫ്രിക്കയിലേക്കു തിരിച്ചത്. 17നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇതേ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ ഇന്നു ഹരിയാനയ്ക്കായി കളിക്കുകയും ചെയ്തു.

ചഹലിനു ആവാമെങ്കില്‍ സഞ്ജുവിനും കേരളത്തിനു വേണ്ടി ക്വാര്‍ട്ടറില്‍ കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അദ്ദേഹം കേരളത്തെ പാതിവഴിയില്‍ ഉപേക്ഷിക്കുയാണ് ചെയ്തതെന്നു ആരാധകര്‍ കുറ്റപ്പെടുത്തി.

വലിയ ചതിയാണ് സഞ്ജു സാംസണ്‍ കേരളാ ടീമിനോടു ചെയ്തിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയൊരു വലിയ മല്‍സരം സ്വന്തം ടീം കളിക്കുമ്പോള്‍ മറ്റേതു ക്യാപ്റ്റനാണ് ഇതുപോലെ ഉപേക്ഷിച്ചു പോവുക? ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായതു കൊണ്ടാണോ രാജസ്ഥാനെ ജയിപ്പിക്കാന്‍ സഞ്ജു ഇതു ചെയ്തതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആത്മാര്‍ഥതയുള്ള ഒരു ക്യാപ്റ്റനു ചേര്‍ന്ന പ്രവര്‍ത്തിയല്ല ഈ തീരുമാനമെന്നും ആരാധകര്‍ തുറന്നടിച്ചു.

രാജസ്ഥാനെതിരേ ടോസിനു ശേഷം കേരള ക്യാപ്റ്റന്‍ രോഹന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ മഹിപാല്‍ ലൊംറോറിന്റെ (122*) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ രാജസ്ഥാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റിനു 267 റണ്‍സെടുക്കുകയായിരുന്നു.

KERALA TEAM

114 ബോളുകള്‍ നേരിട്ട ലൊംറോര്‍ ആറു വീതം ഫോറും സിക്‌സറുമടിച്ചു. 66 റണ്‍സെടുത്ത കുനാല്‍ സിങ് റാത്തോഡാണ് രാജസ്ഥാന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. കേരളത്തിനായി അഖിന്‍ സത്താര്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകളെടുത്തു.

മറുപടിയില്‍ കേരള ബാറ്റിങ് നിര വന്‍ ദുരന്തത്തിലേക്കു കൂപ്പുകുത്തി. 100 റണ്‍സ് പോലും ടീമിനു തികയ്ക്കാനായില്ല. 21 ഓവറില്‍ 67 റണ്‍സ് മാത്രമേ കേരളത്തിനു നേടാനായുള്ളൂ. കേരളത്തിന്റെ വിഷ്ണു വിനോദ് കളിയില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. അതുകൊണ്ടു തന്നെ ഒമ്പതു വിക്കറ്റുകള്‍ വീണതോടെ കേരളത്തിന്റെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു.

28 റണ്‍സെടുത്ത സച്ചിന്‍ ബേബിയൊഴികെ മറ്റാരും കേരള ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയില്ല. 11 റണ്‍സെടുത്ത രോഹനാണ് രണ്ടക്കത്തിലെത്തിയ മറ്റൊരു കേരളാ താരം. നാലു വിക്കറ്റുകളെടുത്ത അനികേത് ചൗധരിയും മൂന്നു പേരെ പുറത്താക്കിയ അറഫാത്ത് ഖാനും ചേര്‍ന്നാണ് കേരളത്തിന്റെ കഥ കഴിച്ചത്. ഖലീല്‍ അഹമ്മദ് രണ്ടു വിക്കറ്റുകളും വീഴ്ത്തി.

Story first published: Monday, December 11, 2023, 16:36 [IST]
Other articles published on Dec 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+