Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Vijay Hazare Trophy: 82 ബോളില്‍ 93, നാല് സിക്‌സറും! ഡിക്കെ ഇപ്പോഴും പുലി തന്നെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലെ അഞ്ചാം റൗണ്ടില്‍ തമിഴ്‌നാടിനു വേണ്ടിയാണ് ക്യാപ്റ്റന്‍ കൂടിയായ ഡിക്കെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോയ്ക്കു ടീമിനെ രക്ഷിക്കാനായില്ല. പഞ്ചാബിനോടു തമിഴ്‌നാട് കീഴടങ്ങുകയായിരുന്നു.

252 റണ്‍സിന്റെ വിജയലക്ഷ്യമാണ് മന്‍ദീപ് സിങ് നയിച്ച പഞ്ചാബ് തമിഴ്‌നാട് ടീമിനു നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 45.2 ഓവറില്‍ 251 റണ്‍സിനു പുറത്താവുകയായിരുന്നു. റണ്‍ചേസില്‍ പഞ്ചാബിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ തമിഴ്‌നാടിനു ബാറ്റിങ് തകര്‍ച്ച നേരിടുകയായിരുന്നു. 21 ഓവറാവുമ്പോഴേക്കും തമിഴ്‌നാട് ഏഴു വിക്കറ്റിനു 95 റണ്‍സിലേക്കു കൂപ്പുകുത്തി.

DINESH KARTHIK

തുടര്‍ന്നായിരുന്നു ആറാം നമ്പറില്‍ കളിച്ച കാര്‍ത്തിക് ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി തമിഴ്നാടിനെ കൈപിടിച്ചുയര്‍ത്തിയത്. 93 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. 82 ബോളുകളില്‍ നിന്നായിരുന്നു ഇത്. 13 ഫോറുകളും നാലു സിക്‌സറുകളും ഡിക്കെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ സെഞ്ച്വറിക്കു ഏഴു റണ്‍സ് അകലെ നില്‍ക്കെ അദ്ദേഹത്തെ സിദ്ധാര്‍ഥ് കൗള്‍ ബൗള്‍ഡാക്കിയതോടെ തമിഴ്‌നാടിന്റെ പ്രതീക്ഷ പൂര്‍ണമായി അസ്മിച്ചു.

252 റണ്‍സ് പിന്തുടര്‍ന്ന തമിഴ്‌നാട് 34.2 ഓവറില്‍ 175 റണ്‍സിനു ഓള്‍ഔട്ടാക്കുകയായിരുന്നു. 76 റണ്‍സിന്റെ വിജയമാണ് പഞ്ചാബ് ആഘോഷിച്ചത്. ഒമ്പതാമനായാണ് കാര്‍ത്തിക് ക്രീസ് വിട്ടത്. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ തമിഴ്‌നാട് ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും 25 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. ബാബ ഇന്ദ്രജിത്ത് (25), വിജയ് ശങ്കര്‍ (13), സായ് സുദര്‍ശന്‍ (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റു താരങ്ങള്‍. അഞ്ചു വിക്കറ്റുകളെടുത്ത കൗളാണ് തമിഴ്‌നാടിനെ തകര്‍ത്തത്.

ആദ്യ പവര്‍പ്ലേ കഴിഞ്ഞപ്പോഴേക്കും തമിഴ്‌നാട് നാലു വിക്കറ്റുകള്‍ കൈവിട്ടിരുന്നു. അവരുടെ തോല്‍വിക്കു പ്രധാന കാരങ്ങളിലൊന്നും ഇതുതന്നെയായിരുന്നു. ഒമ്പതോവര്‍ ആവുമ്പോഴേക്കും നാലു മുന്‍നിര വിക്കറ്റുകള്‍ അവര്‍ നഷ്ടപ്പെടുത്തി. സായ് സുദര്‍ശനെക്കൂടാതെ എന്‍ ജഗദീശന്‍ (2), ബാബ അപരിജിത് (3), വിജയ് ശങ്കര്‍ (13) എന്നിവരാണ് പുറത്തായത്. നാലു വിക്കറ്റുകളും കൗളിനായിരുന്നു.

നേരത്തേ രണ്ടു പേരുടെ ഫിഫ്റ്റികളാണ് പഞ്ചാബിനെ 251 റണ്‍സെന്ന മാന്യമായ ടോട്ടലില്‍ എത്തിച്ചത്. 68 റണ്‍സുമായി മന്‍ദീപ് ടീമിന്റെ ടോാപ്‌സ്‌കോററായി. 88 ബോളില്‍ ഏഴു സിക്‌സറും ഒരു ഫോറുമടക്കമായിരുന്നു ഇത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങ് 58 റണ്‍സും സ്‌കോര്‍ ചെയ്തു. വെറും 39 ബോളുകളിലായിരുന്നു ഇത്. ഏഴു ഫോറും മൂന്നു സിക്‌സറുകളുമടക്കമായിരുന്നു ഇത്. അഭിഷേക് ശര്‍മ 38 റണ്‍സും നെഹാല്‍ വദേര 25 റണ്‍സും നേടി.

സിക്കിമിനെ മുക്കി കേരളം

ബെംഗളൂരു: സഞ്ജു സാംസണ്‍ നയിച്ച കേരള ടീം ടൂര്‍ണമെന്റില്‍ വീണ്ടുമൊരു മിന്നുന്ന വിജയം കൊയ്തിരിക്കുകയാണ്. സിക്കിമിനെയാണ് കേരളം ഏഴു വിക്കറ്റിനു മുക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ 33.5 ഓവറില്‍ വെറും 83 റണ്‍സിനു കേരളം എറിഞ്ഞിടുകയായിരുന്നു.

മറുപടിയില്‍ വെറും 13.2 ഓവറില്‍ മൂന്നു വിക്കറ്റിനു കേരളം ലക്ഷ്യത്തിലെത്തുകയും ചെയ്തു. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അഖില്‍ സ്‌കറിയ, അഭിജിത് പ്രവീണ്‍, എസ് മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് സിക്കിമിനെ എറിഞ്ഞിട്ടത്.

Story first published: Friday, December 1, 2023, 17:27 [IST]
Other articles published on Dec 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+