Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Vijay Hazare Trophy: മുഖം പൊട്ടിയിട്ടും തളര്‍ന്നില്ല, പൊരുതി ഇന്ദ്രജിത്ത്- കൈയടിച്ച് ആരാധകര്‍

വിജയ് ഹസാരെ ട്രോഫിയിലെ ഒന്നാം സെമി ഫൈനലില്‍ തമിഴ്‌നാടും ഹരിയാനയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ഹരിയാന ആദ്യം ബാറ്റ് ചെയ്ത് 293 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ തമിഴ്‌നാട് 230 റണ്‍സിനാണ് ഓള്‍ഔട്ടായത്. മത്സരത്തിനിടെ തമിഴ്‌നാട് താരം ബാബ ഇന്ദ്രജിത്തിന്റെ താടി ഉള്‍പ്പെടെ പൊട്ടുന്ന സാഹചര്യമുണ്ടായിട്ടും അദ്ദേഹം ബാറ്റുചെയ്തതിന്റെ വീഡിയോ വൈറലാവുകയാണ്. മത്സരത്തിനിടെ റൂമില്‍ വീണതോടെയാണ് ഇന്ദ്രജിത്തിന് പരിക്കേല്‍ക്കുന്നത്.

താരത്തിന്റെ താടിയെല്ലിനടക്കം പരിക്കേറ്റു. ചുണ്ടിനാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്ക് സ്റ്റിച്ച് ആവശ്യമായ തരത്തില്‍ ഗുരുതരമായിരുന്നെങ്കിലും അദ്ദേഹം താടിയില്‍ താല്‍ക്കാലിക ശുശ്രൂഷകള്‍ നല്‍കി വീണ്ടും ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. തമിഴ്‌നാട് വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട സമയത്തായിരുന്നു ഈ സംഭവം. ഇന്ദ്രജിത്തിന്റെ ബാറ്റിങ് ടീമിന് അത്യാവശ്യമായി വന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാടിന്റെ ഓപ്പണര്‍ ബാബ അപരാജിത് (7) നിരാശപ്പെടുത്തി. എന്‍ ജഗദീശന്‍ (30) ഭേദപ്പെട്ട പ്രകടനം നടത്തി.

ഹരി നിശാന്ത് (1) വന്നതിലും വേഗം മടങ്ങി. വിജയ് ശങ്കര്‍ (23) റണ്ണൗട്ടായത് ടീമിന് വലിയ തിരിച്ചടിയായി. പിന്നീടാണ് ഇന്ദ്രജിത്തിന്റെ ബാറ്റിങ്. 71 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 64 റണ്‍സാണ് ബാബ നേടിയത്. ഈ പ്രകടനം തമിഴ്‌നാടിന്റെ നട്ടെല്ലായി മാറുരയും ചെയ്തു. ദിനേഷ് കാര്‍ത്തിക് 35 പന്തില്‍ 31 റണ്‍സാണ് നേടിയത്. 3 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് കാര്‍ത്തികിന്റെ പ്രകടനം. ഇത്തവണയും ആര്‍സിബിയുടെ ഭാഗമായി കാര്‍ത്തികുണ്ട്. ഷാരൂഖ് ഖാന്‍ (13) നിരാശപ്പെടുത്തി.

ഐപിഎല്‍ ലേലം വരാനിരിക്കെ ഷാരൂഖിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വരുണ്‍ ചക്രവര്‍ത്തി 16 റണ്‍സെടുത്തു. ടി നടരാജന്‍ 4 റണ്‍സാണ് നേടിയത്. ഹരിയാനക്ക് കരുത്തായത് ഹിമന്‍ഷു റാണയുടെ സെഞ്ച്വറി പ്രകടനമാണ്. 118 പന്ത് നേരിട്ട് 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 116 റണ്‍സാണ് റാണ നേടിയത്. യുവരാജ് സിങ് അര്‍ധ സെഞ്ച്വറിയും നേടി. 79 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സാണ് യുവരാജ് അടിച്ചെടുത്തത്.

baba indrajith

മധ്യനിരയില്‍ നിശാന്ത് സിദ്ധു (8), രോഹിത് പ്രമോദ് ശര്‍മ (17), രാഹുല്‍ തെവാത്തിയ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ സുമിത് കുമാറിന്റെ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ് ഹരിയാനക്ക് കരുത്തായി. 30 പന്തില്‍ 3 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 48 റണ്‍സാണ് സുമിത് നേടിയത്. ഹര്‍ഷല്‍ പട്ടേല്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നു. തമിഴ്‌നാടിനായി ടി നടരാജന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇത്തവണയും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് നടരാജന്‍.

ഐപിഎല്ലില്‍ തിളങ്ങാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക നടരാജന് പ്രയാസമാവില്ല. വരുണ്‍ ചക്രവര്‍ത്തി 2 വിക്കറ്റ് നേടിയപ്പോള്‍ സായ് കിഷോറും 2 വിക്കറ്റ് സ്വന്തമാക്കി. വിജയ് ശങ്കര്‍ക്ക് വിക്കറ്റ് നേടാനായില്ല. ഹരിയാനക്കായി അന്‍ഷുല്‍ കാംബോജ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. രാഹുല്‍ തെവാത്തിയ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സുമിത് കുമാര്‍, നിശാന്ത് സിദ്ധു, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.

ഇത്തവണ തമിഴ്‌നാടിന്റെ സെമിയിലേക്കുള്ള കുതിപ്പില്‍ ഇന്ദ്രജിത്തിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുംബൈയ്‌ക്കെതിരേ 103 റണ്‍സുമായി ഇന്ദ്രജിത്ത് തമിഴ്‌നാട്ടിന്റെ രക്ഷകനായിരുന്നു. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 270 റണ്‍സാണ് അദ്ദേഹം നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള ബാബ ഇന്ദ്രജിത്ത് വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, December 14, 2023, 12:57 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+